ഇനി ആപ്പിളും സാംസങും മാറി നില്‍ക്കും.. മികച്ച ക്യാമറ ഫീച്ചറുമായി ഗൂഗിള്‍ പിക്‌സല്‍ 8
മികച്ച ക്യാമറ ഫീച്ചറുമായി ഗൂഗിള്‍ പിക്‌സല്‍ 8
'പുതിയൊരു ഫോണ്‍ വാങ്ങാന്‍ പ്ലാനുണ്ട്.. നല്ല ക്യാമറയായിരിക്കണം' എതാണ് നല്ലത്'... ഇത്തരം ചോദ്യങ്ങള്‍ പലപ്പോഴും സുഹൃത്തുക്കളില്‍ നിന്നെല്ലാം കേട്ടിട്ടുണ്ടാവും.. ആപ്പിളും സാംസങുംമാണ് ഒട്ടുമിക്ക ആളുകളും സജസ്റ്റ് ചെയ്യുക.. എന്നാല്‍ ഇനി അങ്ങനെയല്ല.. അതൊക്കെ പഴങ്കഥയാവാന്‍ പോവുന്നത്. പിക്സലിന്റെ പുതിയ സീരീസാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ താരം.
ഗൂഗിള്‍ പിക്സല്‍ സെമി ബജറ്റ് ഫോണുകളില്‍ കില്ലാടിയാണ്. പെര്‍ഫോമന്‍സില്‍ ഈ പറഞ്ഞ പ്രീമിയം രാജാക്കന്മാരോട് മുട്ടി നില്‍ക്കാന്‍ പറ്റുന്ന ഏക ഫോണും ഗൂഗിള്‍ പിക്സല്‍. പിക്സലിന്റെ പുതിയ സീരീസാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ താരം. ക്യാമറയില്‍ അടക്കം വന്‍ മാറ്റമാണ് വന്നിരിക്കുന്നത്. ടെക് ലോകത്തെ ബാഹുബലി എന്ന പേര് വരാന്‍ തീര്‍ച്ചയായും സാധ്യതയുള്ളതാണ് പിക്സല്‍ 8 സീരീസുകള്‍.
ഗൂഗിളിന്റെ പിക്സല്‍ 8, പിക്സല്‍ 8 പ്രോ സ്മാര്‍ട്ട്ഫോണുകളാണ് ഉടന്‍ ഇറങ്ങാനിരിക്കുന്നത്. ഒക്ടോബറിലാണ് ഈ ഫോണ്‍ ഇറങ്ങുന്നത്. ആരാധകരെല്ലാം വന്‍ പ്രതീക്ഷയോടെയാണ് ഇതിനെ കാത്തിരിക്കുന്നത്. പിക്സല്‍ ക്യാമറാ ഇന്റര്‍ഫേസിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ എല്ലായിടത്തുമുള്ളത്. കാരണം ക്യാമറാ യുഐയില്‍ വന്‍ മാറ്റം പിക്സലിന്റെ കാര്യത്തിലുണ്ടായത് 2019ലാണ്. നാല് വര്‍ഷത്തിന് ശേഷമാണ് ഗൂഗിള്‍ അപ്ഡേറ്റ് വന്നിരിക്കുന്നത്. അതുകൊണ്ട് വലിയ ആവേശത്തോടെയാണ് ഇതിനെ എല്ലാവരും സ്വീകരിക്കുന്നത്.
പിക്സല്‍, 7, 7 പ്രൊ സീരീസുകള്‍ക്കും ക്യാമറാ അപ്ഗ്രേഡുകളാണ് ഇതോടൊപ്പം വരുന്നത്. ഇതുവരെ കാണാത്ത നാച്ചുറല്‍ മികവിലുള്ള ക്യാമറകളാണ് പിക്സലില്‍ ഗൂഗിള്‍ ഒരുക്കിയിട്ടുള്ളത്. ക്യാമറാ യൂസര്‍ ഇന്റര്‍ഫേസ് പൂര്‍ണമായും റീഡിസൈനിംഗ് ചെയ്തിരിക്കുകയാണ്. ഇതിന്റെ വിവരങ്ങള്‍ ചോര്‍ന്നിരിക്കുകയാണ്. ഫോട്ടോ-വീഡിയോ മോഡുകള്‍ തമ്മില്‍ ഒരു വേര്‍തിരിക്കല്‍ കാണാം.
പുതിയ അപ്ഡേറ്റില്‍ ക്യാമറകളുടെ സ്ഥാനവും ഗൂഗിള്‍ മാറ്റിയിട്ടുണ്ട്. ക്യാമറ സ്വിച്ചും, ഗ്യാലറി ബട്ടണും പുതിയ ഡിസൈനില്‍ മാറിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് അതോറിറ്റി ഗൂഗിള്‍ ക്യാമറ യൂസര്‍ ഇന്റര്‍ഫേസിന്റെ ചോര്‍ന്ന സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ട്. പക്ഷേ ഈ ചിത്രങ്ങളില്‍ നിന്ന് ഏറ്റവും പുതിയ രീതിയിലുള്ള ഡിസൈനാണ് ഗൂഗിള്‍ ഒരുക്കിയിട്ടുള്ളതെന്ന് കാണാം. സെലക്ഷന്‍ ബാറിന് സമീപമായി പുതിയൊരു ബട്ടണ്‍ വന്നിട്ടുണ്ട്. അതിലൂടെ ഫോട്ടോ വീഡിയോ മോഡുകള്‍ അനായാസം മാറ്റാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."