HOME
DETAILS

ഇന്ത്യക്കാരുടെ മെഡിക്കല്‍ പഠന ഹബ്ബാകാനൊരുങ്ങി ജോര്‍ജിയ; വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഇതാണ് കാരണം

  
backup
August 24 2023 | 03:08 AM

georgia-set-to-become-a-new-medical-study-hub-for-indians

ഇന്ത്യക്കാരുടെ മെഡിക്കല്‍ പഠന ഹബ്ബാകാനൊരുങ്ങി ജോര്‍ജിയ; വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഇതാണ് കാരണം

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ വിദേശ പഠനം എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ ഓടിയെത്തുന്ന രാജ്യങ്ങള്‍ യു.കെയോ, യു.എസ്സോ, കാനഡയോ, ജര്‍മ്മനിയോ ഒക്കെ ആയിരുന്നു. എന്നാല്‍ ഇന്ന് മാറുന്ന സാഹചര്യത്തിനനുസരിച്ച് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടാന്‍ വിദ്യാര്‍ഥികള്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. ഈ ലിസ്റ്റിലേക്കുള്ള മറ്റൊരു എന്‍ട്രിയാണ് ജോര്‍ജിയ. ജോര്‍ജിയയിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 2021 മാത്രം 8000 ല്‍ അധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ജോര്‍ജിയയിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്നുണ്ടെന്ന് കണ്ടെത്തിരുന്നു. തുടര്‍ന്നിങ്ങോട്ട് കുട്ടികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഇവരില്‍ ഭൂരിഭാഗവും മെഡിക്കല്‍ കോഴ്‌സുകള്‍ക്കാണ് ചേര്‍ന്നിരിക്കുന്നത്. ഇന്ത്യക്കാരുടെ മെഡിക്കല്‍ ഹബ്ബായി ജോര്‍ജിയ മാറുന്നുണ്ടെന്നാണ് അവിടെ ഉപരി പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ പറയുന്നത്.

എന്തുകൊണ്ട് ജോര്‍ജിയ?
മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിദേശികളോടുള്ള ജോര്‍ജിയന്‍ നിവാസികളുടെ സൗഹൃദ മനോഭാവമാണ് ഇന്ത്യക്കാരെ ഇവിടേക്ക് ആകര്‍ഷിച്ച പ്രധാന ഘടകം. കൂട്ടത്തില്‍ താരതമ്യേന കുറഞ്ഞ ജീവിതച്ചെലവും സുരക്ഷിതത്വവും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട ഘടകങ്ങളാണ്. ജോര്‍ജിയയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിയായ ശരദ് ജാദവ് പറയുന്നത് ഇങ്ങനെ' ഞാന്‍ 2018ലാണ് ജോര്‍ജിയയില്‍ എത്തിയത്. പൂനെയിലെ സ്വകാര്യ സ്‌കൂളില്‍ നിന്ന് പ്ലസ് ടു പൂര്‍ത്തിയാക്കിയതിന് ശേഷം മെഡിക്കല്‍ എന്‍ട്രന്‍സ് ടെസ്റ്റ് എഴുതിയിട്ടാണ് ഇവിടെയുള്ള ജോര്‍ജിയന്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ എം.ഡി കോഴ്‌സിന് ചേര്‍ന്നത്. ഇന്ത്യയിലെ എം.ബി.ബി.എസിന് തുല്യമായ കോഴ്‌സാണിത്. വിദേശ പഠനത്തിനായുള്ള നിരവധി രാജ്യങ്ങളില്‍ നിന്നും ജോര്‍ജിയയെ വ്യത്യസ്തമാക്കുന്നത് കുറഞ്ഞ ജീവിത ചെലവും, സുരക്ഷിതത്വവുമാണ്. മാത്രമല്ല ആളുകള്‍ക്ക് നമ്മളോടുള്ള പെരുമാറ്റവും'.

ജോര്‍ജിയയില്‍ നിന്ന് ലഭിക്കുന്ന മെഡിക്കല്‍ ബിരുദം ലോകാരോഗ്യ സംഘടനയുടെ അംഗീകരാമുള്ളതാണ്. കൂടാതെ പ്രൊഫഷണല്‍, ലിംഗ്വിസ്റ്റിക് അസസ്‌മെന്റ് ബോര്‍ഡ് (PLAB) പരീക്ഷകള്‍ക്ക് അപേക്ഷിക്കാനും സാധിക്കും. മാത്രമല്ല യു.എസ്, യു.കെ പോലുള്ള രാജ്യങ്ങളുടെയും അംഗീകാരമുളള മെഡിക്കല്‍ കോഴ്‌സുകളാണ് ജോര്‍ജിയന്‍ യൂണിവേഴ്‌സിറ്റികള്‍ നല്‍കുന്നത്.

യൂണിവേഴ്‌സിറ്റികള്‍
രാജ്യത്തെ 24 യൂണിവേഴ്‌സിറ്റികളിലും ഇന്ത്യന്‍ സാന്നിധ്യമുണ്ട്. മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് ചേര്‍ന്നവരാണ് ഇവരിലധികവും. വിദേശികള്‍ക്കായി ഇംഗ്ലീഷ് കോഴ്‌സുകള്‍ സാധ്യമാക്കുന്നവയാണ് ഇവയിലധികവും. ഇവയില്‍ 20 ഓളം യൂണിവേഴ്‌സിറ്റികളും തിബ് ലിസ്, കുതൈസി, ബതൂമി എന്നീ നഗരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.

തിബ്‌ലിസ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി, കോക്കസസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി, ന്യൂ വിഷന്‍ യൂണിവേഴ്‌സിറ്റി, ജിയോമെഡി യൂണിവേഴ്‌സിറ്റി, ഡേവിഡ് ട്വില്‍ദിയാനി യൂണിവേഴ്‌സിറ്റി, കുതൈസി യൂണിവേഴ്‌സിറ്റി എന്നിവയാണ് ജോര്‍ജിയയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. മെഡിക്കല്‍ കോഴ്‌സ് കഴിഞ്ഞാല്‍ ബിസിനസ്, എഞ്ചിനീയറിങ്, ഹ്യുമാനിറ്റീസ്, കോഴ്‌സുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിക്കുന്നത്.

അതേസമയം വര്‍ധിച്ചുവരുന്ന കുടിയേറ്റം കണക്കിലെടുത്ത് ഇന്ത്യക്കാര്‍ക്കായി പുതിയ പദ്ധതികള്‍ ഒരുക്കാനൊരുങ്ങുകയാണ് ജോര്‍ജിയന്‍ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള വിദേശ സഞ്ചാരികള്‍ക്കും ബിസിനസ് സംരംഭകര്‍ക്കുമായി പ്രത്യേക ഇ-വിസ സംവിധാനം ഒരുക്കാനും ജോര്‍ജിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago