വയനാട് കണ്ണോത്തുമല ജീപ്പ് ദുരന്തം: ഒമ്പത് പേരുടെയും മൃതദേഹം സംസ്‌കരിച്ചു
വയനാട് കണ്ണോത്തുമല ജീപ്പ് ദുരന്തം: ഒമ്പത് പേരുടെയും മൃതദേഹം സംസ്‌കരിച്ചു
വയനാട്: കണ്ണോത്ത്മല ജീപ്പ് അപകടത്തില്‍ മരിച്ചവര്‍ക്ക് നാടിന്റെ യാത്രാമൊഴി. പൊതു ദര്‍ശനത്തിന് ശേഷം ഒമ്പത് പേരുടെയും മൃതദേഹം സംസ്‌കരിച്ചു. മന്ത്രി എ.കെ ശശീന്ദ്രന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അടക്കമുള്ളവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
മക്കിമല എല്‍.പി സ്‌കൂളില്‍ പ്രിയപ്പെട്ടവര്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം മക്കിമലയില്‍ പൊതുദര്‍ശനത്തിന് എത്തിച്ചത്. സര്‍ക്കാറിനെ പ്രതിനിധീകരിച്ച് മന്ത്രി എ.കെ ശശീന്ദ്രന്‍ അന്തിമോപചാരമര്‍പ്പിച്ചു. എം.എല്‍.എമ്മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍ എല്ലാം അന്തിമോപചാരം അര്‍പ്പിച്ചു.
ഒരു വീട്ടിലെ രണ്ടു പേരുള്‍പ്പടെ ഒമ്പത് പേരാണ് മരിച്ചത്. മക്കിമല ആറാം നമ്പര്‍ കോളനിയിലെ പത്മനാഭന്റെ ഭാര്യ ശാന്തയും മകള്‍ ചിത്ര, ഇവരുടെ നാട്ടുകാരായ ലീല, ശോഭന, റാബിയ, കാര്‍ത്യായനി, ഷജ, ചിത്ര, ചിന്നമ്മ, റാണി എന്നിവരാണ് മരണപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന മറ്റു അഞ്ചു പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."