HOME
DETAILS

ലൈംഗികമായി പീഡിപ്പിച്ചവര്‍ക്കെതിരെ ദലിത് യുവതി പരാതി നല്‍കി; സഹോദരനെ അടിച്ചു കൊന്നു, മാതാവിനെ വസ്ത്രങ്ങള്‍ വലിച്ചു കീറി നഗ്നയാക്കി

  
backup
August 28 2023 | 03:08 AM

dalit-woman-stripped-naked-son-beaten-to-death-over-daughters-complaint

ലൈംഗികമായി പീഡിപ്പിച്ചവര്‍ക്കെതിരെ ദലിത് യുവതി പരാതി നല്‍കി; സഹോദരനെ അടിച്ചു കൊന്നു, മാതാവിനെ വസ്ത്രങ്ങള്‍ വലിച്ചു കീറി നഗ്നയാക്കി

ഭോപ്പാല്‍: സഹോദരിയെ ബലാത്സംഗം ചെയ്തവര്‍ക്കെതിരെ പരാതി നല്‍കിയതിന് 18കാരനായ ദലിത് യുവാവിനെ അടിച്ചു കൊന്നു. തടയാന്‍ വന്ന മാതാവിനെ വസ്ത്രങ്ങള്‍ വലിച്ചു കീറി നഗ്നയാക്കി. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയേയും അക്രമികള്‍ മര്‍ദ്ദിച്ചവശയാക്കി. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഈ അക്രമം. ഇരയുടെ വീട്ടിനുള്ളിലും അക്രമികള്‍ അഴിഞ്ഞാടി. വീട്ടിലെ സാധനങ്ങള്‍ മുഴുവന്‍ വാരി വലിച്ചിടുകയും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റിലായതായി പൊലിസ് പറയുന്നു.

കൊല്ലപ്പെട്ട യുവാവിന്റെ സഹോദരി 2019 ൽ പ്രതികളിൽ ചിലർക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയിരുന്നു. ഇത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ കോമൾ സിംഗ്, വിക്രം സിംഗ്,ആസാദ് സിംഗ് തുടങ്ങിയവർ വീട്ടിലെത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവാവിന്റെ സഹോദരി പറയുന്നു. ഇതിന് വിസമ്മതിച്ചപ്പോൾ അമ്മയെയും തന്നെയും ഭീഷണിപ്പെടുത്തിയെന്നും വീട് അടിച്ചുതകർക്കുകയും ചെയ്തു.സഹോദരനെ അതിക്രൂരമായി മർദ്ദിച്ചു. ഇത് തടയാനെത്തിയ അമ്മയെ നഗ്‌നയാക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

പ്രതികളിൽ ഇനിയും ചിലരെ കൂടി പിടികൂടാനുണ്ടെന്നാണ് പൊലിസ് പറയുന്നത്. പ്രതികൾക്കെതിരെ സെക്ഷൻ 307,302, എസ്.സി,എസ്.ടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് അഡീഷണൽ എസ്.പി സഞ്ജീവ് യു.കെ പറഞ്ഞു.

സംഭവത്തിൽ ബി.ജെ.പിക്കെതിരെ വിമർശനവുമായി ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തി.ബിജെപി മധ്യപ്രദേശിനെ ദലിത് വിവേചനത്തിന്റെ പരീക്ഷണശാലയാക്കി മാറ്റിയെന്നാണ് സംഭവത്തോട് പ്രതികരിച്ച് ഖാർഗെ എക്‌സിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്തത്. യുവാവിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായവും സർക്കാർ ജോലിയും നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തിൽ കർശനടപടിയെടുക്കണമെന്ന് മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago