'മുസ്ലിംകള് ഒഴിഞ്ഞു പോണം, അല്ലെങ്കില്‍ കുടിലുകള്‍ക്ക് തീയിടും' ഭീഷണി മുഴക്കി ഗുരുഗ്രാമില്‍ വീണ്ടും പോസ്റ്ററുകള്‍
'മുസ്ലിംകള് ഒഴിഞ്ഞു പോണം, അല്ലെങ്കില്‍ കുടിലുകള്‍ക്ക് തീയിടും' ഭീഷണി മുഴക്കി ഗുരുഗ്രാമില്‍ വീണ്ടും പോസ്റ്ററുകള്‍
ഗുരുഗ്രാം: മുസ്ലിംകള് ഒഴിഞ്ഞു പോകണമെന്ന് ഹരിയാനയിലെ ഗുരുഗ്രാമില്‍ വീണ്ടും പോസ്റ്ററുകള്‍. ഒഴിഞ്ഞുപോയില്ലെങ്കില്‍ കുടിലുകള്‍ക്ക് തീയിടുമെന്നും ജീവന് നഷ്ടമാകുമെന്നുമാണ് ഭീഷണി. ബജ് രംഗ്ദളിന്റെയും വി.എച്ച്.പിയുടെയും പേരിലാണ് പോസ്റ്ററുകള്‍ പതിച്ചത്.
'രണ്ടു ദിവസത്തിനകം ചേരികള്‍ ഒഴിയുക, അല്ലാത്തപക്ഷം ഞങ്ങള്‍ അവ തീയിടും, നിങ്ങളുടെ മരണത്തിന് നിങ്ങള്‍ തന്നെ ഉത്തരവാദികളായിരിക്കും,' എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.
നൂഹില്‍ വിഎച്ച്പിയുടെ ബ്രിജ്മണ്ഡല് ജലാഭിഷേക് യാത്രയുടെ മുന്നോടിയായാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റര്‍ പതിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലിസ് പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ ബന്ധവുമില്ലെന്ന് ഹിന്ദു സംഘടനകള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്തായാലും പോസ്റ്റര്‍ പ23ദേശത്തെ മുസ്ലിംകളില് ഭീതി ജനിപ്പിച്ചിരിക്കുകയാണ്. ജൂലൈ 31നും ആഗസ്റ്റ് ഒന്നിനുമായി ഉണ്ടായ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കുമോ എന്നതാണ് ഭയം. അന്നുണ്ടായ അക്രമ സംഭവങ്ങളില്‍ ആറ് പേര് കൊല്ലപ്പെടുകയും 88 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം, കഴിഞ്ഞ തവണ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന ബ്രിജ്മണ്ഡല് ജലാഭിഷേക് യാത്ര ഇന്ന് പൂര്‍ത്തിയാക്കാനാണ് വിഎച്ച്പിയുടെ തീരുമാനം. ജില്ലഭരണകൂടവും പൊലീസും അനുമതി നിഷേധിച്ചെങ്കിലും യാത്ര നടത്തുമെന്ന് സംഘാടകര്‍ പറഞ്ഞു. രാവിലെ 11 മണിക്ക് നല്‍ഹേശ്വര്‍ ക്ഷേത്രത്തില്‍ നിന്ന് യാത്ര ആരംഭിക്കും. വിലക്കി ലംഘിച്ച് റാലി നടത്തുന്നതിനാല്‍ ജില്ലയില്‍ പൊലീസ് സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. കൂടാതെ ചൊവ്വാഴ്ച വരെ ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തി. കഴിഞ്ഞ 31 നടന്ന റാലിയെ തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."