ദുബൈ എക്‌സ്‌പോ2020 നഗരി ഒക്ടോബറില്‍ എക്‌സപോ സിറ്റി
ദുബൈ: ലോകശ്രദ്ധ പിടിച്ചു പറ്റിയ ദുബൈ എക്‌സ്‌പോ 2020 നഗരം ഇനി എക്‌സ്‌പോ സിറ്റിയായി തുറക്കുന്നു. നവീന സൗകര്യങ്ങളോടെ സജ്ജീകരിച്ച നഗരിയാണ് ഒക്ടോബറില്‍ എക്‌സ്‌പോ സിറ്റി എന്ന പേരില്‍ തുറക്കുക. പൂര്‍ണ 5 ജി നെറ്റ് വര്‍ക്ക് സൗകര്യമുള്ള ലോകത്തിലെ ഏറ്റവും വലിയ നഗരമായാണ് എക്‌സപോ സിറ്റി മാറുകയെന്ന് അധികൃതര്‍ പറയുന്നു.
ആറുമാസം നീണ്ടുനിന്ന എക്‌സപോ 2020 യിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തിയത്.മുന്‍പ് ഡിസ്ട്രിക്റ്റ് 2020 എന്നാണ് പേരിട്ടിരുന്നതെങ്കിലും ഈ നഗരം ഇനി എക്സ്പോ സിറ്റി എന്ന പേരിലറിയപ്പെടുമെന്ന് ജൂണില്‍ ദുബൈ ഭരണാധികാരികള്‍ പ്രഖ്യാപിച്ചിരുന്നു.
ഔദ്യോഗിക ഉദ്ഘാടനത്തിനായി കാത്തിരിക്കയാണ് നഗരം.
സമ്പൂര്‍ണ ഗ്രീന്‍ സോണില്‍ വൃത്തിയും പ്രകൃതി സൗഹൃദവുമായിട്ടായിരിക്കും എക്‌സ്‌പോ സിറ്റി. ഇ-സ്‌കൂട്ടറുകള്‍, ഇ-ബൈക്കുകള്‍, കാല്‍നടയാത്ര ഇവയ്ക്കായിരിക്കും നഗരത്തില്‍ കൂടുതല്‍ പ്രാധാന്യം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കില്‍നിന്നും എക്‌സ്‌പോ സിറ്റിയെ മുക്തമാക്കും. എക്‌സ്‌പോ സിറ്റിയെ ദുബൈയിലെ മറ്റൊരു ഫ്രീ സോണ്‍ ഏരിയയായി ഉപയോഗപ്പെടുത്തും. വിദേശ നിക്ഷേപകര്‍ക്കും പ്രവാസികള്‍ക്കും ബിസിനസുകളുടെ പൂര്‍ണ്ണ ഉടമസ്ഥാവകാശമായിരിക്കും ഇവിടെ.
നിലവില്‍ യു.എ.ഇയില്‍ നാല്‍പ്പതിലധികം ഫ്രീ സോണുകളാണുള്ളത്.എക്‌സ്‌പോ 2020ല്‍ എല്ലാവരേയും ആകര്‍ഷിച്ചതും ഇഷ്ടപ്പെട്ടതുമായ ചില പവലിയനുകള്‍ എക്‌സ്‌പോ സിറ്റിയിലും നിലനിറുത്തും. യു.എ.ഇ പവലിയന്‍, സൗദി പവലിയന്‍, വുമണ്‍സ് പവലിയന്‍, വിഷന്‍ പവലിയന്‍, അലിഫ്-മൊബിലിറ്റി പവലിയന്‍, ടെറ, സസ്റ്റൈനബിലിറ്റി പവലിയന്‍ എന്നിവയെല്ലാം എക്‌സ്‌പോ സിറ്റിയില്‍ തുടര്‍ന്നുമുണ്ടാകും. അനേകം പുതിയ സവിശേഷതകളും വരുന്നുണ്ടിവിടെ. സ്‌റ്റോറീസ് ഓഫ് നേഷന്‍സ് എന്ന പേരില്‍ പുതിയ ഒരു എക്സിബിഷന്‍ കേന്ദ്രവും ഇവിടെ നിര്‍മിക്കും. ദുബൈ മെട്രോ സര്‍വിസുകള്‍ തുടര്‍ന്നും ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."