രാജ്യത്ത് ഒമിക്രോണ്‍ സ്പെഷ്യല്‍ വാക്സിനുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്; ആറ് മാസത്തിനകം വിപണിയില്‍
പൂനെ: ഒമിക്രോണ്‍ വകഭേദം ലക്ഷ്യപ്പെട്ട് വാക്സിന് വികസിപ്പിക്കുന്നതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അഡാര്‍ പൂനവാല. എന്‍.ഡി.ടി.വിക്ക് അനുവദിച്ച അഭിമുഖത്തിലാണ് കമ്പനി പുതിയ പദ്ധതികള്‍ വിശദീകരിച്ചത്. നൊവാവാക്സുമായി ചേര്‍ന്നാണ് പുതിയ വാക്സിന് തയ്യാറാക്കുന്നത്. ഒമിക്രോണ്‍ ബിഎ5 വകഭേദത്തിനുള്ള വാക്സിന് ആറ് മാസത്തിനുള്ളില്‍ തയ്യാറാവും.
ഒമിക്രോണ്നിര്ദ്ദിഷ്ട വാക്സീന് ഉപയോഗിച്ച് ഇന്ത്യ ബൂസ്റ്റ് ചെയ്യേണ്ടത് പ്രധാനമാണ്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ വാക്സീന് എത്തുന്നത് ഇന്ത്യന്‍ റെഗുലേറ്ററിന്റെ അനുമതിയെ ആശ്രയിച്ചായിരിക്കും. രാജ്യത്ത് ക്ലിനിക്കല്‍ ട്രയല്‍ ആവശ്യമുണ്ടോയെന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ട്. ഇത് ഒമിക്രോണിന്റെ നിരവധി ഉപവകഭേദങ്ങളിലേക്ക് നയിക്കുന്നുണ്ടെന്ന് പൂനാവാല പറഞ്ഞു.
മൊഡേര്‍ണ വാക്സിന്റെ പരിഷ്കരിച്ച രൂപത്തിന് ബ്രിട്ടന് കഴിഞ്ഞ ദിവസം അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു. ഒരു ബൂസ്റ്റര്‍ പോലെ ഈ വാക്സിന് ഉപയോഗിക്കാനാവുമെന്ന് പൂനെവാല പറഞ്ഞു. ഒമിക്രോണിനെ ലക്ഷ്യമിട്ട് ഒരു വാക്സിന് ഇന്ത്യയില്‍ നിര്‍ബന്ധമായും അടിയന്തരമായുംവേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോവാവാക്സിന്റെ പരീക്ഷണങ്ങള്‍ നിലവില്‍ ഓസ്ട്രേലിയയില്‍ പുരോഗമിക്കുകയാണ്. നവംബര്‍ഡിസംബര്‍ മാസത്തോടെ യുഎസ് ഡ്രഗ് ഏജന്‍സിയെ കമ്പനി സമീപിക്കാനിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."