'കറകളഞ്ഞ മതേതര വാദി, കരുത്തനായ നേതാവ്, കേരളത്തിനും നാഷനല്‍ കോണ്‍ഗ്രസിനും തീരാ നഷ്ടം' ആര്യാടനെ അനുസ്മരിച്ച് നേതാക്കള്‍
മലപ്പുറം: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിനെ അനുസ്മരിച്ച് നേതാക്കള്‍. കേരളത്തിനും നാഷനല്‍ കോണ്‍ഗ്രസിും തീരാ നഷ്ടമെന്ന് മുതിര്‍ന്ന നേതാവ് എ.കെ ആന്റണി പ്രതികരിച്ചു.
നിയമസഭയിലെ ഗുരുനാഥനെ നഷ്ടമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു.
രാഷ്ട്രീയ നേതാവിന്റെയും ഭരണാധികാരിയുടെയും ഏറ്റവും സമ്പന്നമായ സവിശേഷതയ്ക്ക് ഉടമയാണ് ആര്യാടന്‍ മുഹമ്മദെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.
'സാധാരണ നേതാക്കളൊക്കെ നമ്മളെ വിട്ടുപോകുമ്പോള്‍ നികത്താനാകാത്ത നഷ്ടമെന്നൊക്കെ ഞങ്ങള്‍ ആലങ്കാരികമായി പറയാറുണ്ട്. പക്ഷെ ഇതിനകത്ത് ആലങ്കാരികതയില്ല. ഒരു നീണ്ട കാലയളവില്‍ മലപ്പുറം ജില്ലയിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ശക്തമായ നേതൃത്വം നല്‍കിയ ഒരു നേതാവായിരുന്നു ആര്യാടന്‍. മലപ്പുറം ജില്ലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് എത്രമാത്രം വലുതാണെന്ന് ചരിത്രം നമ്മളെ ബോധ്യപ്പെടുത്തുന്നുണ്ട്. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കേരളത്തിലുടനീളം ശക്തി പകരാനുള്ള ഒട്ടേറെ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, ആ തീരുമാനങ്ങളുടെയെല്ലാം പുറകില്‍ ആര്യാടന്‍ മുഹമ്മദ് എന്ന രാഷ്ട്രീയ നേതാവിന്റെ ബുദ്ധിയുണ്ടായിരുന്നു', സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രസ്ഥാനം ഇടതുപക്ഷത്തെ എതിര്‍ക്കുമ്പോഴും ഇടതുപക്ഷം നമ്മെ എതിര്‍ക്കുമ്പോഴും കരുത്ത് ചോരാതെ അദ്ദേഹം സമയാസമങ്ങളില്‍ നല്‍കിയ ഉപദേശങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കാത്ത ഒരു കോണ്‍ഗ്രസ് നേതാവും കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് സുധാകരന്റെ വാക്കുകള്‍. രാഷ്ട്രീയ നേതാവിന്റെയും ഭരണാധികാരിയുടെയും ഏറ്റവും സമ്പന്നമായ സവിശേഷതയ്ക്ക് ഉടമയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണ്, സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 7.45നാണ് ആര്യാടന്‍ മുഹമ്മദ് അന്തരിച്ചത്. !ഹൃദ്രോ?ഗ സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് പുറമേ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."