മദ്യം മോഷ്ടിച്ചു; വിവാഹദിവസം വരന്‍ അറസ്റ്റില്‍; വധു വരന്റെ സഹോദരനെ വിവാഹം ചെയ്തു
ലഖ്‌നൗ: മദ്യം മോഷ്ടിച്ച കേസിന് വിവാഹ ദിവസം വരന്‍ അറസ്റ്റിലായതിന് പിന്നാലെ വരന്റെ സഹോദരനെ വിവാഹം ചെയ്ത് പ്രതിശ്രുത വധു. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം നടന്നത്.അലിഗഢ് നഗരത്തില്‍ തന്നെയുളള ഒരു പെണ്‍കുട്ടിയുമായി 26 കാരനായ സിക്കന്ദര്‍റാവു സ്വദേശിയായ ഫൈസല്‍ അഹമ്മദ് എന്ന യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ കല്യാണ ദിവസം വധുവിന്റെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ ഒരു ടോള്‍ പ്ലാസയ്ക്ക് സമീപം വെച്ച് ഇയാളെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അലുഗഢിലെ കാസിംപൂര്‍ ഗ്രാമത്തിലെ ഒരു മദ്യവില്‍പ്പനശാലയില്‍ നിന്നും 35 മദ്യക്കുപ്പികള്‍ മോഷ്ടിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലിസ് സ്റ്റേഷന് മുന്നില്‍ ഒത്തുകൂടിയ ബന്ധുക്കളെ പൊലിസ് അറിയിക്കുകയായിരുന്നു. ഇതോടെ വധുവിനെ താന്‍ വിവാഹം ചെയ്തുകൊളളാമെന്ന് ഫൈസല്‍ അഹമ്മദിന്റെ സഹോദരന്‍ അറിയിക്കുകയും, വധു സമ്മതം മൂളുകയും ചെയ്തതോട് കൂടി വിവാഹം തടസമില്ലാതെ നടന്നു. സംഭവസ്ഥലത്ത് നിന്നും ലഭിച്ച മോട്ടോര്‍ സൈക്കിളും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ചുളള അന്വേഷണത്തിനൊടുവിലാണ് ഫൈസല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതെന്നാണ് ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ടായ സര്‍ജന സിങ് അറിയിച്ചിരിക്കുന്നത്.
Content Highlights:groom in police net bride marries his brother
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."