HOME
DETAILS

കോണ്‍ഗ്രസ് വിരുദ്ധ, ഇസ്‌ലാമോഫോബിക് വേദിയുടെ മേധാവി രാജസ്ഥാനില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി; ഞെട്ടി ശശി തരൂര്‍

  
Web Desk
March 24 2024 | 06:03 AM

Congress awards LS ticket to Sunil Sharma of islamophobic Jaipur Dialogues

ജയ്പൂര്‍: പാര്‍ട്ടി വിരുദ്ധ, ഇസ്‌ലാമോഫോബിക് വേദിയുടെ മേധാവിയെ രാജസ്ഥാനില്‍ സ്ഥാനാര്‍ഥിയാക്കിയതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ ഞെട്ടല്‍. കോണ്‍ഗ്രസിനും മുസ്ലിംകള്‍ക്കും പ്രഥിപക്ഷനേതാക്കള്‍ക്കും എതിരേ നിരന്തരം നിലകൊണ്ട വലതുപക്ഷ ആശയപ്രചാരം നടത്തുന്ന 'ജയ്പൂര്‍ ഡയലോഗ്‌സ്' ഡയറക്ടര്‍ സുനില്‍ ശര്‍മയെ തലസ്ഥാനനഗരി ഉള്‍പ്പെടുന്ന ജയ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് തന്നെയാണ് മത്സരിപ്പിക്കുന്നത്. ഇന്നലെ പുറത്തിറങ്ങിയ പട്ടികയിലാണ് സുനില്‍ ശര്‍മയുടെ പേരും ഉള്‍പ്പെട്ടത്. ജയ്പൂരില്‍ ഇതുവരെ ബി.ജെ.പിസ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

സംഘ്പരിവാര്‍ പ്രോപ്പഗണ്ടകള്‍ ഏറ്റുപിടിച്ചും അതിന് സ്ഥാനം നല്‍കിയും ശ്രദ്ധിക്കപ്പെട്ട ജയ്പൂര്‍ ഡയലോഗ്‌സ്, തീവ്ര ഇസ്ലാം വിരുദ്ധ ഉള്ളടക്കങ്ങളും ന്യൂനപക്ഷവിരുദ്ധതയും പ്രചരിപ്പിക്കുന്ന ഹിന്ദുത്വ വേദിയാണ്. സുനില്‍ ശര്‍മയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വാര്‍ത്തയായതോടെ വിമര്‍ശനവമുായി നിരവധി പേര്‍ രംഗത്തുവന്നു. മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. ശശി തരൂരും തന്റെ വിയോജിപ്പ് പരസ്യപ്പെടുത്തി.

ജയ്പൂര്‍ ഡയലോഗ്‌സിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍നിന്ന് വന്ന കോണ്‍ഗ്രസ്, ന്യൂനപക്ഷവിരുദ്ധ സന്ദേശങ്ങളുടെ ഉള്ളടക്കങ്ങള്‍ പങ്കുവച്ച്, ഇതാണ് നിങ്ങള്‍ ജയ്പൂരില്‍ നിര്‍ത്തിയ സ്ഥാനാര്‍ഥിയെന്ന് കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ ടാഗ് ചെയ്ത് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ ട്വീറ്റ്‌ചെയ്തു. സുനില്‍ ശര്‍മയെ കുറിച്ചുള്ള സുബൈറിന്റെ ട്വീറ്റ് പങ്കുവച്ചാണ് തരൂര്‍ തന്റെ ഞെട്ടല്‍ അറിയിച്ചത്.

ശര്‍മയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ജയ്പൂര്‍ ഡയലോഗ്‌സുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തില്‍ അദ്ദേഹം പ്രകോപിതനാകുകയുംചെയ്തു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയ അദ്ദേഹം, പ്രകോപിതനായി തന്റെ കഴുത്തിലെ മാലകള്‍ നീക്കം ചെയ്യുന്നത് വീഡിയോയില്‍ കാണാം.


Congress awards LS ticket to Sunil Sharma of islamophobic Jaipur Dialogues

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്:  സമസ്ത കക്ഷി ചേരാന്‍ ഹരജി ഫയല്‍ ചെയ്തു

National
  •  5 days ago
No Image

ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിലിടിച്ചു; 20കാരിക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

യുഎഇ; ഓരോ വര്‍ഷവും പുറന്തള്ളപ്പെടുന്നത് 25 ദശലക്ഷം ഷൂകള്‍; ഫാഷന്‍ മാലിന്യങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദഗ്ധര്‍

uae
  •  5 days ago
No Image

'ഭൂതകാലത്തിന്റെ മുറിവുകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുക, ഒന്നിച്ചു നിന്ന് മുന്നേറുക' സിറിയന്‍ ജനതയെ അഭിനന്ദിച്ച് ഹമാസ് 

International
  •  5 days ago
No Image

ഇനി സംസ്ഥാനത്തെവിടെയും വാഹനം രജിസ്റ്റർ ചെയ്യാം; ഉത്തരവിറക്കി മോട്ടോർവാഹന വകുപ്പ് 

Kerala
  •  5 days ago
No Image

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരന്‍ ഒത്മാന്‍ എല്‍ ബല്ലൂട്ടി ദുബൈ പൊലിസ് പിടിയില്‍

uae
  •  5 days ago
No Image

സ്വപ്ന റൺവേയിൽനിന്ന് ജുമാനയുടെ ടേക്ക്ഓഫ് ; ഏഴ് മണിക്കൂർ പരീക്ഷണ വിമാനപ്പറക്കൽ വിജയകരമാക്കി 19കാരി

Kerala
  •  5 days ago
No Image

'നിയമന വ്യവസ്ഥയുടെ മുന്‍പില്‍ രാഷ്ട്രീയ താല്‍പര്യം പാലിക്കാനാവില്ല'; മാടായി കോളജിലെ വിവാദ നിയമനത്തില്‍ പ്രതികരിച്ച് എം.കെ രാഘവന്‍ എം.പി

Kerala
  •  5 days ago
No Image

അസഭ്യവർഷം, മർദനം, വസ്ത്രാക്ഷേപം;  പൊലിസ് സ്റ്റേഷനിൽ സഹോദരങ്ങൾ നേരിട്ടത് നരകയാതന

Kerala
  •  5 days ago
No Image

വിദ്വേഷ പ്രസംഗം: അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി മുസ്‌ലിം ലീഗ് 

National
  •  5 days ago