HOME
DETAILS

'പി.എം.എ സലാമിന്റെ പ്രസ്താവന തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍' വിവാദ പരാമര്‍ശത്തില്‍ കുഞ്ഞാലിക്കുട്ടി

  
backup
October 16, 2023 | 8:38 AM

kunjalikkutty-in-pma-salam-samastha-issue

'പി.എം.എ സലാമിന്റെ പ്രസ്താവന തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍' വിവാദ പരാമര്‍ശത്തില്‍ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: പരസ്യ പ്രസ്താവനകള്‍ ഇനി പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്നും ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്റെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സമസ്തയിലുള്ള ബഹുഭൂരിപക്ഷവും മുസ്‌ലിം ലീഗുകാരാണ്. ലീഗിലുള്ളത് ബഹു ഭൂരിപക്ഷം സമസ്തക്കാരുമാണ്. തീവ്രവാദത്തിലേക്കൊന്നും പോവാതെ മതസാമൂഹ്യ സാംസ്‌ക്കാരിക മേഖലകളില്‍ ഞങ്ങള്‍ കാലകാലമായി ഇവിടെ ചെയ്തു വരുന്ന പ്രവൃത്തികളുണ്ട്. അതില്‍ മുഖ്യ ഘടകമാണ് ഞങ്ങളെ സംബന്ധിച്ച് മതവിശ്വാസം. ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ എടുക്കുന്ന കാര്യങ്ങള്‍ സമസ്ത പറയുന്ന അഭിപ്രായം മുഖവിലക്കെടുക്കുന്ന പാരമ്പര്യം ലീഗിനുണ്ട്. അതേസമയം, വ്യത്യസ്തമായ അഭിപ്രായം പുലര്‍ത്തുന്നവരും ലീഗിലുണ്ട്. എന്നാല്‍ ബഹുഭൂരിപക്ഷം സമസ്ത പറയുന്നതിനൊപ്പം പോവുന്നവരാണ്' അദ്ദേഹം പറഞ്ഞു.

രണ്ടും രണ്ട് സംഘടനയാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ വരും. അത് പറഞ്ഞ് തീരും. നിലവിലുള്ള പ്രസ്താവന യുദ്ധങ്ങള്‍ ഇപ്പോള്‍ അവസാനിപ്പിക്കാവുന്നതേ ഉള്ളൂ. ഇനി ആരം അത് നടത്തേണ്ടതില്ല. ഇനി പ്രസ്താവനകള്‍ തുടരേണ്ടതില്ല. അത് സംബന്ധിച്ച് ജ്ഫ്‌രി തങ്ങളും സാദിഖലി തങ്ങളും പറഞ്ഞ് കഴിഞ്ഞതാണ്. പിന്നെ വര്‍ത്തമാനം പറയാതിരിക്കുക എന്നതാണ് പാര്‍ട്ടിയുടെ രീതി. എത് എല്ലാവരും പാലിക്കുക എന്ന് കര്‍ശനമായി തന്നെ പറയുകയാണ്. സമസ്തയില്‍ സജീവമായി പ്രവര്‍ത്തിച്ച പാരമ്പര്യമുള്ളയാണ് സാദിഖലി തങ്ങള്‍. സലാം പറഞ്ഞത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. അദ്ദേഹത്തിന് അത് സംബന്ധിച്ച ലേറ്റസ്റ്റ് കാര്യങ്ങള്‍ അറിയാത്തതു കൊണ്ടാണ്. കാര്യത്തെ കുറിച്ച് ശരിയായി അറിയാത്തതാണ് കാരണം. ഇനി അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് അത്തരം നീക്കങ്ങളുണ്ടാവില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രോണുകള്‍ വിന്യസിച്ച് ഇറാന്‍,  യുദ്ധക്കപ്പലുകളുമായി യു.എസ്; ഒരിക്കല്‍ കൂടി യുദ്ധഭീതിയില്‍ പശ്ചിമേഷ്യ

International
  •  21 hours ago
No Image

മറ്റത്തൂരില്‍ വീണ്ടും കോണ്‍ഗ്രസിന് ബി.ജെ.പി പിന്തുണ; വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അനുകൂലമായി വോട്ട് ചെയ്തു

Kerala
  •  21 hours ago
No Image

ഗസ്സയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഉമ്മമാരെ തിരയുന്ന പിഞ്ചുമക്കള്‍, ഇവരെ കാണുമ്പോള്‍ നാമെന്താണ് ചിന്തിക്കുന്നത്' ഫലസ്തീനായി ശബ്ദമുയര്‍ത്തി വീണ്ടും ഗ്വാര്‍ഡിയോള

International
  •  a day ago
No Image

തൃശ്ശൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ഒ.ജെ. ജനീഷ് അടക്കമുള്ളവരെ അറസ്റ്റുചെയ്തു

Kerala
  •  a day ago
No Image

തൃശൂരില്‍ കീടനാശിനി കഴിച്ച് മൂന്നു സഹോദരിമാര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു; ഒരാള്‍ മരിച്ചു, ജീവിതനൈരാശ്യമെന്ന് ആത്മഹത്യാകുറിപ്പ്

Kerala
  •  a day ago
No Image

സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് അശ്വ (AടVA); ലൗഡേലില്‍ പ്രഖ്യാപനം

Domestic-Education
  •  a day ago
No Image

ഇറാനെ പേടിച്ച് മൊബൈല്‍ ഫോണ്‍ കാമറ സ്റ്റിക്കര്‍ ഒട്ടിച്ച് മറച്ച് നെതന്യാഹു; രഹസ്യ ഫോട്ടോകള്‍ വൈറല്‍

Trending
  •  a day ago
No Image

അജിത് പവാറിന് പകരക്കാരിയായി ഭാര്യ സുനേത്ര; ആവശ്യവുമായി പാര്‍ട്ടി നേതാക്കള്‍, ഉപമുഖ്യമന്ത്രിയാക്കാനും നീക്കം

National
  •  a day ago
No Image

എന്‍.സി.പി ലയനത്തിന് അജിത് പവാര്‍ അതീവ താല്‍പര്യം കാണിച്ചിരുന്നു; നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായിരുന്നുവെന്നും അടുത്ത സഹായിയുടെ വെളിപ്പെടുത്തല്‍

National
  •  a day ago
No Image

ആര്‍.ആര്‍.ടി.എസ് മണ്ടന്‍ പദ്ധതി; പ്രഖ്യാപനം തെരഞ്ഞെടുപ്പ് സ്റ്റണ്ട്: സര്‍ക്കാരുമായി ആശയവിനിമയം ഉണ്ടായിട്ടില്ലെന്ന് ഇ.ശ്രീധരന്‍

Kerala
  •  a day ago

No Image

ഭാര്യയെ സംശയം; എല്ലാവരും ഉറങ്ങിയപ്പോള്‍ വീടിന് തീയിട്ട് ഭര്‍ത്താവ്; ഭാര്യയ്ക്കും മകനും പൊള്ളലേറ്റു

Kerala
  •  a day ago
No Image

'തമിഴ്‌നാട്ടില്‍ മുസ്‌ലിംകള്‍ സുരക്ഷിതര്‍; ഡി.എം.കെ എക്കാലത്തും ന്യൂനപക്ഷങ്ങളുടെ സംരക്ഷകര്‍' സ്റ്റാലിന്‍ ഉലമാക്കളുടേയും കുടുംബങ്ങളുടേയും പെന്‍ഷന്‍ ഉയര്‍ത്തി 

National
  •  a day ago
No Image

In Depth Story: ഇന്ത്യയിലെ ആദ്യ ഭീകരാക്രമണം നടന്ന ജനുവരി 30: മാതാപിതാക്കള്‍ പെണ്‍കുട്ടിയായി വളര്‍ത്തിയ ഗോഡ്‌സെ എങ്ങിനെ തീവ്രഹിന്ദുത്വയുടെ മുഖമായി?

National
  •  a day ago
No Image

വാക്കുതര്‍ക്കത്തിനിടെ 'പോയി ചാക്' എന്ന് പറയുന്നത് ആത്മഹത്യാപ്രേരണ കുറ്റമാകില്ല; വിവാഹിതയായ കാമുകി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകനെ വെറുതേ വിട്ട് ഹൈക്കോടതി

Kerala
  •  a day ago