HOME
DETAILS

ട്വന്റി-20 ലോകകപ്പ് ഫൈനല്‍ നാളെ: ബാറ്റിങ് മികവുമായി ഇംഗ്ലണ്ട്; എറിഞ്ഞുവീഴ്ത്താന്‍ പാകിസ്താന്‍

  
backup
November 12, 2022 | 10:04 AM

t20-world-cup-final-tomorrow111

സിഡ്‌നി: ചരിത്രമുറങ്ങുന്ന മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നാളെ ട്വന്റി-20 ക്രിക്കറ്റിലെ ലോക ചാംപ്യന്മാരുടെ കിരീടധാരണം നടക്കും. ഒരു ലക്ഷം കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടും പാകിസ്താനുമാണ് കലാശപ്പോരിനായി പാഡണിയുന്നത്.

ബാറ്റിങ്, ഫീല്‍ഡിങ് മികവുമായി മുന്നേറുന്ന ഇംഗ്ലീഷ് പടയെ കീഴടക്കാന്‍ ബൗളിങ് കരുത്തുമായെത്തുന്ന പാകിസ്താന് കഴിയുമെയന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഈ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഇന്ത്യയോടും സിംബാബ്‌വെയോടും തോല്‍വി ഏറ്റുവാങ്ങിയ പാകിസ്താന്‍ ഫൈനല്‍ കാണുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല. ട്വന്റി ക്രിക്കറ്റില്‍ പഴയ കണക്കുകള്‍ക്ക് പ്രസക്തിയില്ല. എന്തും എപ്പോഴും സംഭവിക്കാമെന്ന അനിശ്ചിതത്വമാണ് ഗെയിമിനെ മനോഹരമാക്കുന്നത്. സെമിയില്‍ ഇന്ത്യന്‍ ബൗളര്‍മാരെ നിഷ്പ്രഭമാക്കി ഇംഗ്ലീഷ് ഓപണര്‍മാര്‍ കളംനിറഞ്ഞപ്പോള്‍ 10 വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ചുകയറിയത്. മികച്ച ബൗളിങ് നിരയിലാണ് പാകിസ്താന്റെ പ്രതീക്ഷ.

2009ല്‍ പാകിസ്താനും 2010ല്‍ ഇംഗ്ലണ്ടും ടി-20 ലോകകപ്പ് ജേതാക്കളായിരുന്നു. റാങ്കിങില്‍ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും പാകിസ്താന്‍ മൂന്നാം സ്ഥാനത്തുമാണ്. ഇരു രാജ്യങ്ങളും അടുത്തിടെ ഏഴ് മല്‍സരങ്ങളുടെ ട്വന്റി-20 പരമ്പരയില്‍ മാറ്റുരച്ചപ്പോള്‍ നാല് വിജയവുമായി ഇംഗ്ലണ്ടാണ് മുന്നിലെത്തിയത്. ഇതുവരെ കളിച്ച 28 മല്‍സരങ്ങളില്‍ 18ലും ഇംഗ്ലണ്ട് വെന്നിക്കൊടി നാട്ടി. ഒമ്പതെണ്ണത്തില്‍ പാകിസ്താന്‍ വിജയിച്ചപ്പോള്‍ ഒരു മല്‍സരം റിസള്‍ട്ട് ഇല്ലാതെ അവസാനിച്ചു.

1992ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇതേ ഗ്രൗണ്ടില്‍ പാകിസ്താനും ഇംഗ്ലണ്ടും ഏറ്റുമുട്ടിയതിന്റെ ആവര്‍ത്തനമായി നാളത്തെ ഫൈനലിനെ കാണുന്നവരുണ്ട്. അന്ന് പാക് പട ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം ചൂടി. ഇത്തവണത്തെ പോലെ തന്നെ അന്നും സെമിയില്‍ ന്യൂസിലന്‍ഡിനെയാണ് പാകിസ്താന്‍ മറികടന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീയം ശ്രീയും ലഹരി കുറഞ്ഞ മദ്യവും ചുട്ടു പഴുത്ത് തിളച്ചു തൂവി

Kerala
  •  a month ago
No Image

മെസിയുടെ ഒറ്റ ഗോളിൽ റൊണാൾഡോ വീഴും, മെസിയെ വീഴ്ത്താനും ഒറ്റഗോൾ; ഇതിഹാസ റെക്കോർഡിനരികെ സൂപ്പർ താരങ്ങൾ

Football
  •  a month ago
No Image

ദുബൈയിൽ ഹോട്ടൽ മുറി നിരക്കുകൾ വീണ്ടും ഉയർന്നേക്കും; സന്ദർശകർക്ക് മുന്നറിയിപ്പുമായി അക്കോർ

uae
  •  a month ago
No Image

മദ്യം വ്യാപിപ്പിക്കാനുള്ള സർക്കാർ നീക്കം അപലപനീയം: സമസ്ത പോഷക സംഘടനാ നേതാക്കൾ

Kerala
  •  a month ago
No Image

യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ നിയമം; വിമാനത്തിൽ കയറും മുൻപ് 'എയർ സുവിധ' ഹെഡ് ഡിക്ലറേഷൻ നിർബന്ധം

uae
  •  a month ago
No Image

ഒളിച്ചോടിയാൽ നാണക്കേട്, പ്രീ വെഡ്ഡിംഗ് യാത്ര മുടക്കി; കേതനെ കൊക്കയിലേക്ക് തള്ളിയിടും മുൻപ് സിയയും കാമുകനും വിളിച്ചത് 2004 തവണ!

National
  •  a month ago
No Image

പണി നടക്കാതെ കരാറുകാരന് കോടികൾ; തമിഴ്‌നാട് മുൻ മന്ത്രി ഇ.വി. വേലുവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്, ഒന്നാം പ്രതി!

crime
  •  a month ago
No Image

മാസപ്പടി കേസ്: വീണ ടിയെ ഇഡി ഒൻപത് മണിക്കൂർ ചോദ്യം ചെയ്തു; കനത്ത സുരക്ഷയിൽ കൊച്ചിയിൽ മാരത്തൺ ചോദ്യം ചെയ്യൽ, വീണ്ടും സമൻസ്

Kerala
  •  a month ago
No Image

മസ്‌കത്തിൽ നിന്നും അബുദബിയിലേക്ക് ഒമാൻ എയറിന്റെ പുതിയ പ്രതിദിന സർവീസ്; ജൂലൈ 9 മുതൽ ആരംഭിക്കും

oman
  •  a month ago
No Image

സൈലൻസറിലൂടെ 'തീ തുപ്പും'; കാതടപ്പിക്കുന്ന ശബ്ദവുമായി പൂക്കികളുടെ സാഹസിക പാച്ചിൽ; കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  a month ago