HOME
DETAILS

പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന്‍ ഫീസ് വര്‍ധിപ്പിച്ചു; ആയിരം രൂപയിലേറെ വര്‍ധനവ്

  
June 25, 2026 | 12:43 PM

passport application fees increased-latest

ന്യുഡല്‍ഹി: പാസ്‌പോര്‍ട്ട് അപേക്ഷയുടെ ഫീസില്‍ വന്‍ വര്‍ധനവ്. 18 വയസിന്  മുകളിലുള്ളവര്‍ക്ക് 2500 രൂപയാക്കി. 15 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്ക് 1750 രൂപയുമായിരിക്കും ഫീസായി നല്‍കേണ്ടത്. 

പ്രായപൂര്‍ത്തിയായവര്‍ക്ക് ആയിരം രൂപയുടെ വര്‍ധനവാണ് ഉണ്ടാവുക. തല്‍ക്കാല്‍ പാസ്‌പോര്‍ട്ടിനും ഫീസ് വര്‍ദ്ധനവുണ്ട്. 60 പേജ് പാസ്‌പോര്‍ട്ടുകള്‍ക്ക് 3500 രൂപയാകും. 

തത്ക്കാലിന് 5000 രൂപയായും ഉയര്‍ത്തി. നിലവില്‍ 1500 രൂപയായിരുന്നു 36 പേജ് പാസ്‌പോര്‍ട്ടുകള്‍ക്ക് നിരക്ക്.ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് നിലവില്‍ 27 രാജ്യങ്ങളില്‍ വീസയില്ലാതെ സഞ്ചരിക്കാം. 47 രാജ്യങ്ങളില്‍ വീസ ഓണ്‍ അറൈവലിന് സൗകര്യമുണ്ട്. ഇ-വീസ സൗകര്യം ഇന്ത്യക്കാര്‍ക്ക് നല്‍കുന്നത് 66 രാജ്യങ്ങളാണ്.

അതേസമയം ഇന്ത്യന്‍ പാസ്പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും അത് 'യാത്രാരേഖ' മാത്രമാണെന്നും നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 

പൗരത്വം തെളിയിക്കുന്ന മറ്റ് രേഖകളുമായി പാസ്പോര്‍ട്ടിനെ താരതമ്യം ചെയ്യരുതെന്നും അധികൃതര്‍ വിശദമാക്കിയത്. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര തലത്തില്‍ വ്യക്തിയുടെ ദേശീയത സാക്ഷ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് പാസ്പോര്‍ട്ട് നല്‍കുന്നത്. എന്നാല്‍ ഇത് ഒരാളുടെ ഇന്ത്യന്‍ പൗരത്വത്തിനുള്ള അന്തിമ തെളിവല്ല. പാസ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത് പോലെ, ഈ രേഖ പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്. ആവശ്യപ്പെടുന്ന പക്ഷം ഇത് സര്‍ക്കാരിലേക്ക് തിരികെ നല്‍കാന്‍ കൈവശക്കാരന്‍ ബാധ്യസ്ഥനാണെന്നും ഉദ്യോഗസ്ഥര്‍ വിശദമാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനുമായുള്ള ധാരണ ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കില്ല; ഉറപ്പുനല്‍കി മാര്‍ക്കോ റൂബിയോ

bahrain
  •  3 hours ago
No Image

പ്രാദേശിക സംഘര്‍ഷം കുറയ്ക്കാന്‍ നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കി; ഒമാന്‍ സുല്‍ത്താനും ഖത്തര്‍ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

qatar
  •  3 hours ago
No Image

വെറും 14 മിനിറ്റ്! പെലെയുടെ ചരിത്ര റെക്കോർഡിനൊപ്പം നെയ്മർ

Football
  •  4 hours ago
No Image

കോതമംഗലത്ത് നിരന്തരമായ കാട്ടാന ശല്യം; കാട്ടാനയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിച്ച് വനം വകുപ്പ്

Kerala
  •  4 hours ago
No Image

യുഎഇയിൽ അടുത്ത മാസം പെട്രോൾ വില കുറഞ്ഞേക്കും; ആഗോള എണ്ണവിലയിൽ 20 ഡോളറിലധികം ഇടിവ്

uae
  •  4 hours ago
No Image

ബ്രസീൽ ജയിച്ചപ്പോൾ 'വീണത്' ജർമനി; ഇതിഹാസ റെക്കോർഡിൽ കാനറിപ്പട ഒന്നാമത്

Football
  •  4 hours ago
No Image

മലയാളിക്ക് 'ഇതിഹാസത്തിന്റെ' കടാക്ഷം; പിറന്നാൾ ആശംസയ്ക്ക് ഇൻസ്റ്റഗ്രാമിൽ നേരിട്ടെത്തി നന്ദി പറഞ്ഞ് സാക്ഷാൽ ലയണൽ മെസി!

Football
  •  4 hours ago
No Image

ലോകത്തിലെ ആദ്യ എഐ പാർക്കും ഫാൽക്കൺ മാർക്കറ്റും ദുബൈയിൽ; വൻ വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ശൈഖ് ഹംദാൻ

uae
  •  4 hours ago
No Image

പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം അണുബാധ; നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിക്കെതിരേ പരാതി 

Kerala
  •  4 hours ago
No Image

ആറ് ലോകകപ്പുകളുടെ ചരിത്രം, പ്രായമേറിയ താരം; റെക്കോർഡുകൾ കുറിച്ചുകൊണ്ട് ഒച്ചോവയുടെ പടിയിറക്കം

Football
  •  4 hours ago