ലോക ലഹരിവിരുദ്ധ ദിനം; കേരളത്തില്‍ നാളെ ഡ്രൈ ഡേ
തിരുവനന്തപുരം: ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരളത്തില്‍ വെള്ളിയാഴ്ച സമ്പൂര്‍ണ ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകളും ബാറുകളും അടഞ്ഞുകിടക്കും. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ നടപടി.
ഓരോ വര്‍ഷവും ജൂണ്‍ 26നാണ് ലോക ലഹരിവിരുദ്ധ ദിനം ആചരിക്കുന്നത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തിനും അവയുടെ അനധികൃത കടത്തിനുമെതിരേ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1987ല്‍ ഐക്യരാഷ്ട്രസഭ പൊതുസഭയാണ് ഈ ദിനാചരണം പ്രഖ്യാപിച്ചത്.
ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എക്‌സൈസ് വകുപ്പ്, സാമൂഹികനീതി വകുപ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ വിവിധ ബോധവത്കരണ പരിപാടികളും ലഹരിവിരുദ്ധ പ്രതിജ്ഞകളും സംഘടിപ്പിക്കും.
ഇതിനിടെ, സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരുകയാണ്. മദ്യനയവുമായി ബന്ധപ്പെട്ട ബജറ്റ് നിര്‍ദേശം ഫിനാന്‍സ് ബില്‍ അവതരിപ്പിക്കുന്ന വേളയില്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ ആവശ്യപ്പെട്ടു.
മദ്യനയ വിഷയത്തില്‍ മദ്യവിരുദ്ധ സംഘടനകളുമായും പ്രസ്ഥാനങ്ങളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും അവരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് മദ്യവ്യാപനത്തിനെതിരായ നിലപാട് വ്യക്തമാക്കണമെന്നും സുധീരന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും അദ്ദേഹം കത്ത് നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.
In connection with International Day Against Drug Abuse and Illicit Trafficking, Kerala has declared Friday a complete dry day. As part of this, all Beverages Corporation outlets and bars in the state will remain closed. The government’s move is aimed at strengthening awareness against alcohol and drugs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."