HOME
DETAILS

താലിബാന്‍ സര്‍ക്കാരിനെ പ്രഖ്യാപിച്ചു; ഹസന്‍ അഖുന്‍ദ് പ്രധാനമന്ത്രി

  
backup
September 08, 2021 | 4:11 AM

%e0%b4%a4%e0%b4%be%e0%b4%b2%e0%b4%bf%e0%b4%ac%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%aa

 


മുല്ല ബറാദര്‍ ഉപപ്രധാനമന്ത്രി, ഹഖാനിക്ക് ആഭ്യന്തരം, യഅ്ഖൂബിന് പ്രതിരോധം
മന്ത്രിസഭയില്‍ സ്ത്രീകളില്ല
കാബൂള്‍: അഫ്ഗാനിലെ പുതിയ ഇടക്കാല സര്‍ക്കാരിനെ പ്രഖ്യാപിച്ച് താലിബാന്‍ നേതൃത്വം. റഹ്ബാരി ശൂറ തലവന്‍ മുഹമ്മദ് ഹസന്‍ അഖുന്‍ദാണ് പ്രധാനമന്ത്രി. അബ്ദുല്‍ഗനി ബറാദര്‍ ഉപപ്രധാനമന്ത്രിയായിരിക്കും.
കടുത്ത നിലപാടുകാരനായ സിറാജുദ്ദീന്‍ ഹഖാനിയാണ് ആഭ്യന്തരമന്ത്രി. താലിബാന്‍ സ്ഥാപകന്‍ മുല്ല ഉമറിന്റെ മകനും സൈനിക മേധാവിയുമായ മുല്ല മുഹമ്മദ് യഅ്ഖൂബിനാണ് പ്രതിരോധം. താലിബാന്റെ പ്രധാന വക്താവ് സബീഹുല്ല മുജാഹിദാണ് വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച വിവരം അറിയിച്ചത്.
ഹിദായത്തുല്ല ബദ്‌രിയാണ് ധനമന്ത്രി. മന്ത്രിസഭയില്‍ കൂടുതലും പഷ്തൂണ്‍ വിഭാഗക്കാരാണ്. എന്നാല്‍ താജിക്-ഉസ്‌ബെക് ഗോത്രവര്‍ഗ ന്യൂനപക്ഷങ്ങള്‍ക്ക് പരിഗണന ലഭിച്ചില്ല.
ഇപ്പോള്‍ പ്രഖ്യാപിച്ചത് താല്‍ക്കാലിക സര്‍ക്കാരിനെയാണെന്നും രാജ്യത്തിന്റെ മറ്റു ഭാഗത്തുള്ളവരെയും മന്ത്രിസഭയിലുള്‍പ്പെടുത്തുമെന്നും സബീഹുല്ല അറിയിച്ചു. മുഹമ്മദ് ഹസന്‍ അഖുന്‍ദ് ആദ്യ താലിബാന്‍ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്നു.
മന്ത്രിസഭയിലെ പലരും മുന്‍ താലിബാന്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു. അമീര്‍ഖാന്‍ മുത്തഖിയാണ് വിദേശകാര്യ മന്ത്രി. ശൈഖ് മൗലവി നൂറുല്ല (വിദ്യാഭ്യാസം), മുല്ല ഖൈറുല്ല ഖൈറുല്ല (വാര്‍ത്താവിനിമയം-സാംസ്‌കാരികം), അബ്ദുല്‍ ഹകീം ശരീഇ (നീതിന്യായം), നൂറുല്ല നൂരി (അതിര്‍ത്തി), മുല്ല മുഹമ്മദ് ഈസ അഖുന്‍ദ് (ഖനനം-പെട്രോളിയം), മുല്ല മുഹമ്മദ് യൂനുസ് അഖുന്‍സാദ (വികസനം) തുടങ്ങിയവരാണ് മറ്റു മന്ത്രിമാര്‍.
അബ്ദുല്‍ ഹഖ് വാസിഖാണ് ഇന്റലിജന്‍സ് ഡയരക്ടര്‍. സെന്‍ട്രല്‍ ബാങ്ക് ഡയരക്ടര്‍ ഹാജി മുഹമ്മദ് ഇദ്‌രീസിനെയും തിരഞ്ഞെടുത്തു. പാര്‍ട്ടി വക്താവായ സബീഹുല്ല മുജാഹിദ് വാര്‍ത്താവിനിമയ-സാംസ്‌കാരിക വകുപ്പ് ഉപമന്ത്രിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  5 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  5 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  5 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  5 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  5 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  5 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  5 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  5 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  5 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  5 days ago