ആലുവ പണം തട്ടല്‍: കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകും': മന്ത്രി പി രാജീവ്
കൊച്ചി: ആലുവയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ പറ്റിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി പി. രാജീവ്. നടപടി അതീവ ക്രൂരവും ഞെട്ടല്‍ ഉളവാക്കുന്നതുമാണ്. എന്ത് നല്‍കിയാലും കുടുംബത്തിന്റെ നഷ്ടം നികത്താന്‍ കഴിയില്ല. പണം തട്ടിയെടുത്ത നടപടിയെ ഈ നാട് അംഗീകരിക്കില്ലെന്നും കുറ്റക്കാര്‍ക്ക് എതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്‍കി. കോണ്‍ഗ്രസ് പാര്‍ട്ടി എന്ത് നടപടിയെടുക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.
ആലുവയിലെ മഹിള കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് മുനീര്‍ ആണ് ആലുവയില്‍ കൊല്ലപ്പെട്ട കുഞ്ഞിന് ലഭിച്ച സഹായധനത്തില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ തട്ടിയത്. സംഭവം പുറത്തായത്തിന് പിന്നാലെ തട്ടിപ്പ് നടന്നില്ലെന്നു മാധ്യമങ്ങളോട് പറയാന്‍ മുനീര്‍ കുട്ടിയുടെ അച്ഛനെ സമീപിച്ചു. കുടുംബം വഴങ്ങാതെ വന്നതോടെ പണം തിരിച്ചു നല്‍കിയാണ് മുനീര്‍ നാണക്കേടില്‍ നിന്ന് തലയൂരിയത്.
ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടലിലൂടെ കടന്നുപോകുന്ന കുടുംബത്തെയാണ് മുനീര്‍ സഹായിക്കാമെന്ന് പറഞ്ഞ് ഒപ്പം കൂടി വഞ്ചിച്ചത്. പലകാരണങ്ങള്‍ പറഞ്ഞ് ഓഗസ്റ്റ് അഞ്ച് മുതല്‍ പത്ത് വരെ ദിവസവും ഇരുപതിനായിരം രൂപ വീതം മൊത്തം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് പെണ്‍കുട്ടിയുടെ അച്ഛനില്‍ നിന്ന് മുനീര്‍ വാങ്ങിയത്. പറ്റിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ കുടുംബം പരാതിയുമായി നേതാക്കളെ സമീപിച്ചു. എന്നിട്ടും പണം ലഭിക്കാതെ വന്നതോടെ ആണ് പരാതിയുമായി രംഗത്ത് വന്നത്.
ആലുവ പണം തട്ടല്‍: 'കുടുംബത്തോട് കാണിച്ചത് ക്രൂരത, കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകും': മന്ത്രി പി രാജീവ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."