HOME
DETAILS

ബഫര്‍സോണില്‍ ആശങ്ക വേണ്ട; തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി

  
backup
December 21, 2022 | 12:57 PM

bufferzone-kerala-cheif-minister-interaction-with-media-564

തിരുവനന്തപുരം: സംസ്ഥാനത്ത് ബഫര്‍ സോണുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ ജനങ്ങളെയും ജനങ്ങളുടെ ജീവനോപാധിയെ ബാധിക്കുന്ന നടപടികള്‍ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ ശക്തമായ നിലപാടാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.ബഫര്‍ സോണ്‍ വിഷയത്തില്‍ മേഖലയിലെ ജനങ്ങളുടെ ആശങ്കകളും നിര്‍ദേശങ്ങളും ഉള്‍ക്കൊണ്ട് മാത്രമേ സുപ്രീം കോടതയില്‍ അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കുകയുള്ളു.

ജനവാസ കേന്ദ്രങ്ങളെയും കൃഷി ഇടങ്ങളെയും ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് മേഖലയില്‍ നിന്ന് ഒഴിവാക്കും. ഈ പ്രദേശങ്ങള്‍ ബഫര്‍ സോണാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കോടതിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ബഫര്‍സോണ്‍ വിഷയത്തില്‍ യുഡിഎഫിനെ രൂക്ഷമായി വിമര്‍ശിച്ചു. യുഡിഎഫ് കാലത്ത് വനവാസ മേഖലകളെ ഒഴിവാക്കിയുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചില്ലെന്നും യു.ഡി.എഫ് പ്രതിസന്ധി സൃഷ്ടിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനവാസമേഖലകളെ ഒഴിവാക്കണമെന്നാണ് എല്‍ഡിഎഫ് നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ നീളത്തില്‍ ബഫര്‍ സോണ്‍ എന്ന ഇളവ് നല്‍കിയതും സംസ്ഥാന സര്‍ക്കാരാണ്. ബഫര്‍ സോണില്‍ നേരിട്ട് ഫീല്‍ഡ് സര്‍വേ നടത്താനും തീരുമാനിച്ചു. ജനവാസ മേഖല പൂര്‍ണ്ണമായും ഒഴിവാക്കിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കിയത്.പിന്നീട് പ്രളയത്തിന്റെയടക്കം പശ്ചാത്തലത്തില്‍ അടിയന്തിരമായി തീരുമാനമെടുക്കേണ്ടി വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ 12 കിലോമീറ്റര്‍ എന്ന യു.ഡി.എഫ് കാലത്തെ ബഫര്‍ സോണ്‍ പരിധി ഒരു കിലോമീറ്ററായി എല്‍.ഡി.എഫ് നിശ്ചയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ആശ്വാസം; ട്യൂഷൻ ഫീസ് നാലര വർഷത്തേക്ക് മാത്രം; പുതിയ ഉത്തരവുമായി സർക്കാർ

Kerala
  •  7 days ago
No Image

ഇറാന്റെ ആക്രമണ ഭീഷണി: വ്യോമാതിർത്തി അടച്ചു; വിമാന സർവീസുകൾ പുനഃക്രമീകരിച്ച് കുവൈത്ത് എയർവേയ്‌സ്

uae
  •  7 days ago
No Image

സുജിത് ദാസും ബെന്നിയും വിനോദും എവിടെ? പൊന്നാനി പീഡനക്കേസിൽ പ്രതികളുടെ പേര് വെളിപ്പെടുത്താതെ പൊലിസ്; അതിജീവിതയുടെ പേര് പരസ്യമാക്കി

Kerala
  •  7 days ago
No Image

വിരമിക്കൽ വാർത്തകൾക്ക് വിരാമം; ഗൗതം ഗംഭീറുമായി ചിരിച്ചുല്ലസിച്ച് രോഹിത് ശർമ്മ, ലോർഡ്സിൽ പുതിയ ചിത്രം!

Cricket
  •  7 days ago
No Image

ലോകകപ്പ് ജ്വരത്തിൽ യുഎഇ; അർജന്റീന-സ്പെയിൻ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ജേഴ്സി വിപണിയിൽ വൻ കുതിച്ചുചാട്ടം

uae
  •  7 days ago
No Image

കൊക്കെയ്ൻ, സെക്സ് പാർട്ടി വിവാദം; അർജന്റീനയ്ക്ക് തോൽവിയുടെ ഓർമ്മ; ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാൻ റഫറി സ്ലാവ്കോ വിൻസിച്ച്

Football
  •  7 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരെ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  7 days ago
No Image

'അവനെ മുറിയിൽ പൂട്ടിയിട്ടിരുന്നെങ്കിൽ'; ഫൈനലിന് മുൻപ് സ്പാനിഷ് കൗമാര താരം ലാമിൻ യമാലിനെ പ്രശംസിച്ചുകൊണ്ട് ലയണൽ സ്കലോണി

Football
  •  7 days ago
No Image

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: മമ്മൂട്ടി മികച്ച നടൻ, ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള ചിത്രം; പുരസ്‌കാര തിളക്കത്തിൽ മലയാളം

National
  •  7 days ago
No Image

ഭക്ഷണവിതരണത്തിന് ഇനി കമ്മ്യൂണിറ്റി കിച്ചൻ; "ആശുപത്രികൾ രാഷ്ട്രീയ സംഘടനകൾ കൊടി കെട്ടേണ്ട സ്ഥലമല്ലെന്ന് " ആരോഗ്യമന്ത്രി 

Kerala
  •  7 days ago