പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് കനത്ത പിഴ; മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി
മസ്കത്ത്: പെതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് മുന്നറിയിപ്പുമായി മസ്കത്ത് മുൻസിപാലിറ്റി. മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 100 റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. മുൻസിപാലിറ്റി നിർദേശിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പാടുള്ളു. മാലിന്യം തള്ളുന്നത് ആവർത്തിച്ചാൽ പിഴ ഇരട്ടിയായി ചുമത്തും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പൊതു സ്ഥലങ്ങളിലും മാലിന്യം തള്ളുന്നത് തെറ്റാണ് . മാലിന്യം സ്ഥാപിക്കാൻ മറ്റു സ്ഥലങ്ങളിൽ കുട്ടകൾ വെച്ചിട്ടുണ്ട് അവിടെ മാത്രം മാലിന്യം നിക്ഷേപിക്കുക. ആ സ്ഥലത്ത് അല്ലാതെ മറ്റു സ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിച്ചാൽ പിഴ ലഭിക്കും.
ദേശീയദിനാഘോഷത്തിന്‍റെ ഭാഗമായി പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബീച്ചുകളിലും, പാർക്കുകളിലും മറ്റു തിരക്ക് വർധിക്കാൻ സാധ്യതയുണ്ട്. ഇങ്ങനെ വരുന്നവർ പ്ലാസ്റ്റിക് കവറുകളും മറ്റു പുറത്തു ഇടാൻ സാധ്യത കൂടുതൽ ആണ്. ഇത് നിയന്ത്രിക്കാൻ വേണ്ടിയാണ് നിയന്ത്രണം കൊണ്ടു വന്നിരിക്കുന്നത്. നഗര സൗന്ദര്യത്തിന് കോട്ടം തട്ടുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ഒന്നും അനുവദിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."