HOME
DETAILS

നിയമസഭാ കയ്യാങ്കളി കേസ് : പ്രചരിച്ച ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ലെന്ന വിചിത്രവാദവുമായി പ്രതികള്‍

  
backup
September 23, 2021 | 12:40 PM

kerala-assembly-ruckus-case-accused-claims-the-viral-visuals-fake

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് പ്രചരിച്ച ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ലെന്ന വിചിത്ര വാദവുമായി കേസിലെ പ്രതികള്‍ കോടതിയില്‍. കേസില്‍ നിന്നും തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിടുതല്‍ ഹരജിയില്‍ സി.ജെ.എം കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് പുതിയ ന്യായങ്ങളുമായി പ്രതികളെത്തിയത്. മന്ത്രി വി. ശിവന്‍കുട്ടി, ഇ .പി ജയരാജന്‍, കെ .ടി ജലീല്‍, കെ. അജിത്ത്, സി. കെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് വിടുതല്‍ ഹരജി സമര്‍പ്പിച്ചത്. സ്പീക്കറുടെ ഡയസില്‍ കയറിയത് തങ്ങള്‍ ആറ് എം.എല്‍.എമാര്‍ മാത്രമല്ലെന്നും തോമസ് ഐസക്കും സുനില്‍കുമാറും ബി .സത്യനും ഒപ്പമുണ്ടായിരുന്നുവെന്നും ഹരജിയില്‍ പറയുന്നു.

സംഘര്‍ഷമുണ്ടാക്കിയത് വാച്ച് ആന്റ് വാര്‍ഡായി എത്തിയ പൊലിസുകാരാണ്. പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ല. അക്രമം നടത്താന്‍ പ്രതികള്‍ക്ക് ഉദ്ദേശച്ചിരുന്നില്ല. ബലം പ്രയോഗിച്ച പൊലിസിനെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. കേസില്‍ പൊലിസ് മാത്രമാണ് സാക്ഷികള്‍. 140 എം.എല്‍.എമാരെയും 21 മന്ത്രിമാരെയും സാക്ഷിയാക്കിയില്ലെന്നും പ്രതികള്‍ വാദിച്ചു. പ്രതികളുടെ വിടുതല്‍ ഹരജിയെ എതിര്‍ത്ത സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രതികള്‍ പ്രഥമ ദൃഷ്ടാ കുറ്റം ചെയ്തതായി കോടതിയെ അറിയിച്ചു. നിയമപരമായ കുറ്റകൃത്യമെന്ന് അറിഞ്ഞു കൊണ്ടായിരുന്നു അക്രമം. പ്രതികളുടെ പ്രവൃത്തി നിയമസഭാ ചരിത്രത്തില്‍ ആദ്യമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. ഹരജിയില്‍ അടുത്തമാസം ഏഴിന് കോടതി വിധി പറയും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  3 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  3 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  3 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  3 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  3 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  3 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  3 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  3 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  3 days ago