ലഹരിപ്പാര്‍ട്ടി കേസ് ; ബി.ജെ.പി ഇടപെടലിന് തെളിവുണ്ടെന്ന് മഹാരാഷ്ട്ര മന്ത്രി
മുംബൈ: ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടത്തിയ കേസില്‍ അറസ്റ്റിലായ ആര്യന് ഖാന്റെ അറസ്റ്റിനു പിന്നില്‍ ബി.ജെ.പിയെന്ന് സൂചന നല്കി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. ആര്യന് ഖാനൊപ്പം സെല്‍ഫിയെടുത്തയാള്‍ സ്വകാര്യ ഡിറ്റക്ടീവായ കെ.പി ഗൊസാവിയാണെന്നും ബി.ജെ.പി വൈസ് പ്രസിഡന്റ് മനീഷ് ഭാനുശാലിയും ഇയാളും നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ റെയ്ഡില്‍ പങ്കെടുത്തെന്നും എന്‍.സി.പി നേതാവ് കൂടിയായ നവാബ് മാലിക് പറഞ്ഞു.
ആര്യന് ഖാനൊപ്പം സെല്‍ഫിയെടുത്തയാള്‍ ആരെന്ന ചോദ്യം നേരത്തെ വിവാദമായിരുന്നു. തങ്ങളുടെ ജീവനക്കാരനല്ലെന്ന് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ വ്യക്തമാക്കി. റെയ്ഡുമായി ബന്ധപ്പെട്ട ദൃശ്യങ്ങളില്‍ ബി.ജെ.പി നേതാവിനെയും സ്വകാര്യ ഡിറ്റക്ടീവിനെയും കാണാം.
ഭാനുശാലിക്ക് ആഭ്യന്തരമന്ത്രി അമിത്ഷായുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അടുത്ത ബന്ധമുണ്ടെന്നും ഡല്‍ഹിയിലും ഗുജറാത്തിലും ഇയാള്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും മാലിക് പറഞ്ഞു.
മഹാരാഷ്ട്രയില്‍ എന്‍.സി.ബിയെ ഉപയോഗിച്ച് ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എങ്ങനെയാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."