ആധാര്‍ സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി
ആധാര്‍ സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി
ആധാര്‍ സൗജന്യമായി പുതുക്കാനുള്ള സമയപരിധി മാര്‍ച്ച് 14വരെ നീട്ടി. ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയപരിധി നാളെ അവസാനിക്കെയാണ് സമയപരിധി വീണ്ടും നീട്ടിയത്. സമയപരിധി അവസാനിക്കാനിരിക്കെ അക്ഷയകേന്ദ്രങ്ങളില്‍ ഉള്‍പ്പെടെയുള്ള സേവാ കേന്ദ്രങ്ങളില്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു.
നിരവധി പേര്‍ ഇനിയും പുതുക്കാന്‍ ഉള്ളതിനാല്‍ മൂന്നുമാസത്തേക്കാണ് ആധാര്‍ കാര്‍ഡ് പുതുക്കാനുള്ള തീയതി നീട്ടിയിരിക്കുന്നത്. 2024 മാര്‍ച്ച് 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
https://myaadhaar.uidai.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച ശേഷം വിവരങ്ങള്‍ നിങ്ങള്‍ക്ക് തന്നെ അപ്ഡേറ്റ് ചെയ്യാം. ആധാര്‍ നമ്പര്‍ മാത്രമാണ് ഉപയോഗിച്ചാല്‍ മതി. ഒടിപി നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത നമ്പറിലേക്ക് വരും. ഡോക്യുമെന്റ് അപ്ഡേറ്റില്‍ തെറ്റുണ്ടെങ്കിലും മാറ്റാവുന്നതാണ്. പകരം പുതിയ രേഖകള്‍ നല്‍കണം. ഐഡന്റിറ്റി വിവരങ്ങളും, അഡ്രസും വെബ്സൈറ്റില്‍ നല്‍കണം. ആധാര്‍ പുതുക്കുന്ന സമയത്ത് ഒരു ഒടിപി നിങ്ങള്‍ക്ക് ലഭിക്കേണ്ടതുണ്ട്. ഇത് ലഭ്യമാവണമെങ്കില്‍ ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണം. ഇക്കാര്യം ഉറപ്പ് വരുത്തണം.
ഐഡന്റിറ്റി, മേല്‍വിലാസം, ജനന തിയതി, ലിംഗം, എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പിയും കൈയ്യിലുണ്ടാവണം. ആധാര്‍ വെബ്സൈറ്റില്‍ അക്കൗണ്ട് ഉള്ളവരാണെങ്കില്‍ ആദ്യം അതില്‍ ലോഗിന്‍ ചെയ്യണം. ഇല്ലാത്തവരാണെങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ട് വേണം ആധാര്‍ പുതുക്കാന്‍ തുടങ്ങേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."