മനുഷ്യക്കടത്ത് ആരോപണം; ഫ്രാൻസിൽ തടഞ്ഞുവെച്ച വിമാനം മുംബൈയിലെത്തി, 25 യാത്രക്കാർ മടങ്ങിയില്ല
മനുഷ്യക്കടത്ത് ആരോപണം; ഫ്രാൻസിൽ തടഞ്ഞുവെച്ച വിമാനം മുംബൈയിലെത്തി, 25 യാത്രക്കാർ മടങ്ങിയില്ല
മുംബൈ: മനുഷ്യക്കടത്ത് സംശയിച്ച് പാരീസിനു സമീപം അധികൃതർ തടഞ്ഞുവച്ച എ340 വിമാനം മുംബൈയിലെത്തി. 276 യാത്രക്കാരുമായി സഞ്ചരിക്കവെയാണ് നാലുദിവസം ഫ്രാൻസിൽ തടഞ്ഞുവെച്ചത്. വിമാനം ഇന്നു പുലർച്ചെ നാലോടെയാണ് മുംബൈയിൽ എത്തി. മുംബൈയിൽ എത്തിയ വിമാനത്തിലുണ്ടായിരുന്ന 276 യാത്രക്കാരിൽ കൂടുതലും ഇന്ത്യക്കാരാണ്. വിമാനം വിട്ടയക്കണമെന്ന് ഫ്രഞ്ച് കോടതി ഉത്തരവിന് പിന്നാലെയാണ് വിമാനം മുംബൈയിൽ തിരിച്ചെത്തിയത്.
ദുബൈയിൽ നിന്ന് നിക്കരാഗ്വേയിലേക്കു പറന്ന വിമാനത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ 303 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനം താൽകാലികമായി ഫ്രാൻസിലെ വാത്രി വിമാനത്താവളത്തിൽ വ്യാഴാഴ്ച ഇറക്കിയതിനു പിന്നാലെയാണ് തടഞ്ഞുവെച്ചത്. പാരിസില്‍നിന്ന് 150 കി.മീ അകലെ കിഴക്കന്‍ ഫ്രാന്‍സിലാണ് വാത്രി വിമാനത്താവളം. പ്രത്യേക വിമാനത്തിലുള്ളവര്‍ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന് അജ്ഞാത കേന്ദ്രത്തില്‍നിന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിമാനം പിടിച്ചുവച്ചത്. ഇന്ധനം നിറയ്ക്കാനാണ് വിമാനം വാത്രി വിമാനത്താവളത്തില്‍ എത്തിയത് എന്നാണ് വിവരം.
രണ്ടുദിവസം യാത്രക്കാരെ ചോദ്യം ചെയ്തതിനു ശേഷമാണ് വിമാനം വിട്ടുനൽകാൻ തീരുമാനിച്ചത്. എന്നാൽ ചില യാത്രക്കാർ നാട്ടിലേക്ക് മടങ്ങാൻ താൽപര്യം കാണിച്ചില്ല. 276 പേർ മാത്രമാണ് മടങ്ങിവരാൻ താൽപര്യം കാണിച്ചത്. പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം, 25 പേർ ഫ്രാൻസിൽ അഭയം തേടി. 276 യാത്രക്കാർ ഇന്ത്യയിലേക്ക് പുറപ്പെട്ട് വിമാനത്തിലുണ്ടായിരുന്നതായി ഫ്രഞ്ച് അധകൃതർ അറിയിച്ചു. രണ്ടു കുട്ടികൾ ഉൾപ്പെടെ 25 പേർ അഭയം വേണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിൽ തുടരുകയാണെന്നും അറിയിച്ചു.
വിമാനം തടഞ്ഞുവെച്ച ശേഷം, യാത്രക്കാർക്ക് ഉറങ്ങാനും ഭക്ഷണം കഴിക്കാനും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുമുള്ള സംവിധാനവും ഒരുക്കിയിരുന്നു. വിമാനത്തിന്റെ നിക്കരാഗ്വയിലേക്കുള്ള യാത്രയാണ് സംശയം ജനിപ്പിച്ചത്. യു.എസിലേക്ക് ഏറ്റവും കൂടുതൽ അനധികൃത കുടിയേറ്റം നടക്കുന്ന മധ്യ അമേരിക്കൻ രാജ്യമാണ് നിക്കരാഗ്വ. യുഎഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ യുഎസിലേക്കോ കാനഡയിലേക്കോ പോകുന്നതിനായി നിക്കരാഗ്വേയിലേക്കു പറക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. റൊമേനിയന്‍ ചാര്‍ട്ടര്‍ കമ്പനിയായ ലെജന്‍ഡ് എയര്‍ലൈന്‍സിന്റേതാണു വിമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."