സഹോദരിയുടെ വിവാഹത്തിന് പ്രതീക്ഷിച്ച വായ്പ ലഭിച്ചില്ല;അമ്മയെ ജ്വല്ലറിയിലിരുത്തി യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചു
തൃശൂര്‍: സഹോദരിയുടെ വിവാഹം നടത്താന്‍ പ്രതീക്ഷിച്ച വായ്പ ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ് മാന്‍ ആയി ജോലി ചെയ്യുന്ന ചെമ്പുക്കാവ് സ്വദേശി വിപിന്‍ (25)നെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സഹോദരിയുടെ വിവാഹ ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന് സ്വകാര്യ ധനകാര്യസ്ഥാപനങ്ങളെ വായ്പക്കായി സമീപിച്ചിരുന്നു. ഇത് ലഭിക്കാതെ വന്നതോടെയാണ് ജീവനൊടുക്കിയത്. ഈ ഞായറാഴ്ചയായിരുന്നു സഹോദരിയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. മൂന്നുസെന്റ് ഭൂമി മാത്രമേയുള്ളൂ എന്നതിനാല്‍ എവിടെനിന്നും വായ്പ കിട്ടിയിരുന്നില്ല. തുടര്‍ന്ന്, പുതുതലമുറ ബാങ്കില്‍ നിന്ന് വായ്പക്ക് അപേക്ഷിച്ചിരുന്നു.
കഴിഞ്ഞ ദിവസം വായ്പ അനുവദിച്ചെന്ന അറിയിപ്പിനെ തുടര്‍ന്ന് വിവാഹത്തിന് സ്വര്‍ണമെടുക്കാനായി അമ്മയേയും സഹോദരിയേയും കൂട്ടി ജ്വല്ലറിയിലെത്തുകയായിരുന്നു. ആഭരണങ്ങളെടുത്ത ശേഷം പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിന്‍ പോയി. എന്നാല്‍, വായ്പ അനുവദിക്കാനാവില്ലെന്ന് പിന്നീട് ബാങ്കില്‍ നിന്ന് അറിയിക്കുകയായിരുന്നു. ജ്വല്ലറിയില്‍ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മ ബേബിയും സഹോദരി വിദ്യയും വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ചനിലയില്‍ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."