നയിക്കാൻ റൊണാൾഡോ: യൂറോ കപ്പിനുള്ള പോർച്ചുഗൽ ടീം റെഡി
ഇത്തവണത്തെ യൂറോ കപ്പ് ഫുട്ബോളിനുള്ള പോർച്ചുഗൽ ടീമിനെ റൊണാൾഡോ നയിക്കും. ഇന്നലെയാണ് പരിശീലകൻ റോബർട്ടോ മാർട്ടിനസ് 26 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഇത് ആറാം തവണയാണ് റൊണാൾഡോ യൂറോ കപ്പിൽ ബൂട്ടണിയുന്നത്. ഇതിഹാസത്തിന്റെ 11-ാമത്തെ അന്താരാഷ്ട്ര ടൂർണമെന്റാണിത്.
2004ൽ ടൂർണമെന്റിൽ ആദ്യ ബുട്ടണിഞ്ഞ റോണോ, 2016ൽ ടീമിന് യൂറോകപ്പ് കിരീടം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. വെറ്ററൻ താരം പെപ്പെയും ടീമിലുണ്ട്. 41 വയസുള്ള പെപ്പെ തന്നെയാണ് ടീമിലെ കാരണവർ. ചെക്റിപബ്ലിക്കും തുർക്കിയും ജോർജിയയും ഉൾപ്പെടുന്ന ഗ്രൂപ്പ് എഫ് ലാണ് പോർച്ചുഗലിന്റെ സ്ഥാനം. ഇക്കഴിഞ്ഞ ലോകകപ്പിൽ മോശം പ്രകടനത്തിൻ്റെ പേരിൽ പുറത്തിരുന്ന റൊണാൾഡോയ്ക്ക് പകരക്കാരനായി ഇറങ്ങിയ ഗോൺസാലോ റാമോസ് യൂറോ കപ്പ് സ്ക്വാഡിലും ഇടം പിടിച്ചിട്ടുണ്ട്.
സ്ക്വാഡ്:
ഗോൾകീപ്പർ: ഡിഗോ കോസ്റ്റ, റൂയി പട്രിഷ്യോ, ജോസ് സാ.
പ്രതിരോധം: ജാവോ കാൻസലോ, നെൽസൻ സെമേഡോ, ഡീഗോ ഡാലറ്റ്, ന്യൂനോ മെൻഡിസ്, റുബൻ ഡയസ്, അന്റോണിയോ സിൽവ, ഗോൺസാലോ ഇനാഷ്യോ, പെപ്പെ, ഡനിലോ പെരേര.
മധ്യനിര: ജാവോ പാലിഞ്ഞ, റുബൻ നവസ്, ജാവോ നവസ്, ഒറ്റാവിയോ മൊണ്ടയ്റോ, ബ്രൂണോ ഫെർണാണ്ടസ്, ബെർമാർഡോ സിൽവ.
മുന്നേറ്റം: ക്രിസ്റ്റിയാനോ റൊണാൽഡോ, റാഫേൽ ലിയോ, ജാവോ ഫെലിക്സ്, ഗോൺസാലോ റാമോസ്, ഡീഗോ ജോട്ട, പെഡ്രോ നെറ്റോ, ഫ്രാൻസി സ്കോ കോൺസിക്കാവോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."