ടിക്ക്റ്റ് എടുക്കാതെ ഇനി ട്രെയിനില്‍ യാത്ര ചെയ്താല്‍ കിട്ടുക എട്ടിന്റെ പണി
തിരുവനന്തപുരം: ട്രെയിന്‍ യാത്രയില്‍ ടിക്കറ്റ് എടുക്കാതെ നിരവധി യാത്രക്കാര്‍ എസി കോച്ചിലടക്കം
യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികള്‍ സമീപകാലത്ത് ഉയര്‍ന്നിരുന്നു. വന്ദേഭാരതിലടക്കം ഇത്തരത്തില്‍ യാത്രക്കാര്‍ സഞ്ചരിച്ചതായി വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ടിക്കറ്റ് എടുക്കാതെ ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയാണ് റെയില്‍വേ.
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരേ ഇനി കനത്ത പിഴ ചുമത്താനും നടപടികള്‍ സ്വീകരിക്കാനും റെയില്‍വേ വകുപ്പ് തീരുമാനിച്ചു. കഴിഞ്ഞ മാസം മാത്രം ഈസ്റ്റേണ്‍ റെയില്‍വേ ഇത്തരത്തില്‍ പിഴയായി ഈടാക്കിയത് ഏഴരക്കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ദിവസേന 25 ലക്ഷത്തോളം രൂപ ഇങ്ങനെ പിഴയായി ലഭിക്കാറുണ്ടെന്ന് റയില്‍വേയും അറിയിച്ചു. മെയ് മാസത്തില്‍ ഈസ്റ്റേണ്‍ റെയില്‍വേയുടെ കര്‍ശന പരിശോധനയില്‍ മാത്രം 1,80,900 പേര്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിടിയിലായിട്ടുണ്ട്. ഈസ്റ്റേണ്‍ റെയില്‍വേ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മെയ് മാസത്തില്‍ മാത്രം പിഴ ശേഖരം 7,57,30,000 രൂപയാണ്.
ഏറ്റവും ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമായ യാത്രയാണ് ട്രെയിന്‍ യാത്ര. അത് നല്ല രീതിയില്‍ ഉപയോഗിക്കണമെന്നും ഈസ്റ്റേണ്‍ റെയില്‍വേയുടെ സിപിആര്‍ഒ കൗശിക് മിത്ര പറഞ്ഞു. റോഡിലൂടെ യാത്ര ചെയ്താല്‍ കുറഞ്ഞത് 6-7 മടങ്ങ് കൂടുതല്‍ പണം നല്‍കേണ്ടിവരുമെന്ന കാര്യവും യാത്രക്കാരോട് സംവദിക്കാന്‍ ശ്രമിക്കുകയാണെന്നും മിത്ര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."