HOME
DETAILS

നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടപ്പെട്ടോ?  അല്ലെങ്കില്‍ കേടുവന്നോ? പുതിയതിനായി എമിറേറ്റ്‌സ് ഐ.ഡി നല്‍കി അപേക്ഷിക്കാം

  
July 13 2024 | 10:07 AM

apply for duplicate driving licence-in uae-latest

ദുബൈയില്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നത് സമീപകാലത്ത് വലിയ സമ്മര്‍ദ്ദം നിറഞ്ഞതും കൂടുതല്‍ സമയമെടുക്കുന്നതുമായി മാറിയിരുന്നു. ആളുകളെ കുഴക്കുന്ന തിയറി, പ്രാക്ടിക്കല്‍ ടെസ്റ്റുകളും ഡ്രൈവിംഗ് സ്‌കൂളുകളുടെ സാമ്പത്തിക സമ്മര്‍ദ്ദവുമൊക്കേയായി ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഒരു വലിയ കടമ്പ തന്നേയാണ്. 

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ലൈസന്‍സിന് അപേക്ഷിക്കുന്നതില്‍ ചെറിയ അയവുകള്‍ വരുത്തിയിരിക്കുകയാണ് ദുബൈ ഭരണകൂടം. ടെസ്റ്റുകളില്‍ മാത്രമല്ല, നിങ്ങളുടെ ലൈസന്‍സ് നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്താല്‍ മാറ്റിയെടുക്കാനുള്ള വഴികളും എളുപ്പമാക്കിയിട്ടുണ്ട്. 

നഷ്ടമായതോ/ കേടുവന്നതോ ആയ ലൈസന്‍സ് മാറ്റിയെടുക്കാനായി ചെയ്യേണ്ടത് ഇത്രമാത്രം

യോഗ്യത

നിങ്ങള്‍ ദുബൈയില്‍ താമസിക്കുന്ന ഒരാളാണെങ്കില്‍ നഷ്ടപ്പെട്ടതോ കേടുവരികയോ ചെയ്ത ലൈസന്‍സ് നിങ്ങള്‍ക്ക് മാറ്റിയെടുക്കാന്‍ സാധിക്കുന്നതാണ്.

ആവശ്യമായ രേഖകള്‍

ഇതിനായി നിങ്ങളുടെ എമിറേറ്റ്‌സ് ഐ.ഡി മാത്രമാണ് രേഖയായി ആവശ്യമുള്ളത്. 

സര്‍വീസ് ചാര്‍ജ്

21 വയസ്സില്‍ കുറഞ്ഞ പ്രായക്കാര്‍ക്ക് 100 ദിര്‍ഹവും ഇരുപത്തൊന്നോ അതില്‍ കൂടുതലോ പ്രായമായവര്‍ക്ക് 300 ദിര്‍ഹവുമാണ് ഈടാക്കുന്നത്. ഇത് കൂടാതെ 30 ദിര്‍ഹം ഇന്നോവേഷന്‍ ഫീ ആയി കയ്യില്‍ കരുതേണ്ടതുമാണ്.  

കാലാവധി

നിങ്ങളുടെ കേടായ അല്ലെങ്കില്‍ നഷ്ടമായ ലൈസന്‍സിന്റെ ശേഷിക്കുന്ന കാലാവധി തന്നേയായിരിക്കും ഈ ലൈസന്‍സിന്റേയും കാലാവധി.

അപേക്ഷിക്കേണ്ട വഴി

ആര്‍.ടി.എ വെബ്‌സൈറ്റില്‍ നിങ്ങളുടെ എമിറേറ്റ്‌സ് ഐ.ഡി ഉപയോഗിച്ച്, ലൈസന്‍സിന്റെ വിശദാംശങ്ങളോ അല്ലെങ്കില്‍ ട്രാഫിക്ക് ഫയല്‍ നമ്പറോ നല്‍കി അപേക്ഷിക്കാവുന്നതാണ്.

1. വെബ്‌സൈറ്റിന്റെ ഹോം പേജില്‍ 'apply for replacing a lost/damaged driving license' എന്നതില്‍ ക്ലിക്ക് ചെയ്യുക.
2.'identtiy verification ' ടാബ് പൂരിപ്പിച്ചുകഴിഞ്ഞ ശേഷം, എമിറേറ്റ്‌സ് ഐ.ഡിയോ, ഡ്രൈവിംഗ് ലൈസന്‍സോ, നമ്പര്‍ പ്ലേറ്റോ, ട്രാഫിക്ക് ഫയല്‍ നമ്പറോ കൊടുത്ത് ഫോം പൂരിപ്പിക്കാവുന്നതാണ്. 
3. ശേഷം നിങ്ങളുടെ രജിസ്റ്റേഡ് മൊബൈല്‍ നമ്പറില്‍ ഐഡെന്റിറ്റി വെരിഫിക്കേഷനുള്ള ഒ.ടി.പി വരുന്നതാണ്.
4. ഐഡന്റിറ്റി വെരിഫിക്കേഷന് ശേഷം, ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ വഴി ഫീ അടക്കാവുന്നതാണ്.

ആര്‍.ടി.എ ആപ്പ് വഴിയും ഇതുപോലെ അപേക്ഷിക്കാവുന്നതാണ്

1. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ആര്‍.ടി.എ അക്കൗണ്ടോ യുഎഇ പാസ്സ് അക്കൗണ്ടോ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്.
2.'renew a driving license' എന്ന ടാബ് ക്ലിക്ക് ചെയ്ത് 'driver licensing' എന്നത് തിരഞ്ഞെടുക്കുക.
3. ഇതില്‍ 'replacing a driving license' എന്ന വിഭാഗത്തില്‍ പോവുക.
4. ലൈസന്‍സ് നമ്പറോ, ലൈസന്‍സ് ഇഷ്യൂ ചെയ്ത തിയ്യതിയോ കൊടുത്ത് പൂരിപ്പിക്കുക.
5. ട്രാഫിക്ക് കോഡ് നമ്പറും, ജനന തിയ്യതിയും പൂരിപ്പിക്കുക.
6. ശേഷം ലൈസന്‍സ് നഷ്ടമായതാണോ കേടുവന്നതാണോ എന്ന് വ്യക്തമാക്കിയ ശേഷം ഫീ അടച്ച് അപ്ലിക്കേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്.

അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാല്‍, ഈമെയില്‍ വഴി താല്‍കാലിക ലൈസന്‍സ് നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ദേരയിലേയോ അല്‍ബര്‍ഷയിലേയോ സെല്‍ഫ് സര്‍വീസ് സെന്ററുകള്‍ വഴിയോ, കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍ വഴിയോ നിങ്ങളുടെ പുതിയ ഡ്രൈവേഴ്‌സ് ലൈസന്‍സ് ലഭിക്കുന്നതാണ്. നിങ്ങള്‍ ആപ്പിള്‍ ഡിവൈസ് ഉപയോഗിക്കുന്ന ഒരാളാണെങ്കില്‍ ആപ്പിള്‍ വോളറ്റില്‍ നിന്ന് ആര്‍.ടി.എ ദുബൈ ആപ്പ് വഴി ഇലക്ട്രോണിക്ക് ലൈസന്‍സ് ലഭിക്കുന്നതാണ്. 20 ദിര്‍ഹം ഫീ അടച്ച് ലൈസന്‍സ് താമസസ്ഥലത്തേക്ക് എത്തിക്കാനും സാധിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിൻ തട്ടി യുവതി മരിച്ചു, പേരിലെ സാമ്യത കേട്ട് ഓടിയെത്തിയ അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു

Kerala
  •  24 days ago
No Image

20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി

Kerala
  •  24 days ago
No Image

നഴ്സിങ് വിദ്യാർഥിനിയുടെ മരണം; ആത്മഹത്യാ പ്രേരണയിൽ മൂന്ന് സഹപാഠികൾ കസ്റ്റഡിയിൽ

Kerala
  •  24 days ago
No Image

മുദൈബിയില്‍ വാഹനാപകടം രണ്ടു മരണം 22പേര്‍ക്ക് പരിക്ക് 

oman
  •  24 days ago
No Image

മദ്യത്തിൽ ബാറ്ററി വെള്ളം ചേർത്ത് കുടിച്ച യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ

Kerala
  •  24 days ago
No Image

ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറന്റ്; അന്താരാഷ്ട്ര ക്രിമിനൽ കോടതി

International
  •  24 days ago
No Image

വിദേശികള്‍ക്ക് സ്വന്തം പേരില്‍ രണ്ടു വാഹനങ്ങള്‍ മാത്രം; അറിയിപ്പുമായി സഊദി

Saudi-arabia
  •  24 days ago
No Image

കണ്ണൂരിൽ വനിതാ പൊലിസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു

Kerala
  •  24 days ago
No Image

വിദ്യാർത്ഥികൾക്ക് നോട്ട്സ് വാട്സാപ്പിലൂടെ അയക്കുന്ന രീതികൾക്ക് വിലക്ക്; അധികചെലവും അമിതഭാരവും

Tech
  •  24 days ago
No Image

നെതന്യാഹുവിനും യോവ് ഗാലന്റിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ്

International
  •  24 days ago