പണ്ടുള്ളവര്‍ ഉപ്പിട്ട വെള്ളത്തില്‍ കുളിക്കുന്നതിന്റെ രഹസ്യം അറിയുമോ? ഗുണങ്ങള്‍ കേട്ടാല്‍ ഞെട്ടും
ദിവസവും കുളിക്കുന്നവരാണ് മലയാളികള്‍. രണ്ടും മൂന്നും പ്രാവശ്യവുമൊക്കെ ദിവസവും കുളിക്കുന്നവരും ഇതിലുണ്ട്. കുളി വ്യക്തിശുചിത്വത്തിന്റെ ഭാഗവുമാണ്. എന്നാല്‍ പണ്ടുകാലത്തുള്ളവര്‍ ഉപ്പിട്ട വെള്ളത്തില്‍ കുളിക്കാറുണ്ടായിരുന്നു. എന്തിനാണ് ഉപ്പിട്ടവെള്ളത്തില്‍ കുളിക്കുന്നത് എന്ന് അറിയുമോ?
ചെറു ചൂടുള്ള വെള്ളത്തില്‍ ഉപ്പിട്ടു കുളിക്കുന്നതിലൂടെ ശരീരത്തിന് ഒരു പാട് ഗുണം ലഭിക്കുന്നതാണ്. സമ്മര്‍ദ്ദം ഇല്ലാതാക്കുന്നത് മുതല്‍ ശരീര വേദന കുറയ്ക്കാനും ചര്‍മത്തെ മിനുസമുള്ളതാക്കാനും ഇത് സഹായിക്കുന്നു. ദിവസവും ഒരു നേരം ചെറുചൂടുവെള്ളത്തില്‍ അല്‍പം ഉപ്പിട്ട് കുളിച്ചു നോക്കൂ. ഇങ്ങനെ കുളിക്കുന്നതിലൂടെ എപ്‌സം സാള്‍ട്ടിലുള്ള മാഗ്നീഷ്യം ചര്‍മത്തില്‍ ആഗിരണം ചെയ്യുകയും പേശികളുടെ വേദന ലഘൂകരിക്കുകയും ചെയ്യുന്നതാണ്.
മാത്രമല്ല, ചെറിയ ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കുളിക്കുന്നതിലൂടെ നിങ്ങളുടെ പേശികളിലേക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കുമുള്ള രക്തചംക്രമണവും മെച്ചപ്പെടുത്തുന്നു. ഇത് പേശികളിലേക്കും സന്ധികളിലേക്കും ഓക്‌സിജനും പോഷകങ്ങളും എത്തിക്കാന്‍ സഹായിക്കുന്നു. സ്ട്രസ് ഹോര്‍മോണുകളെ ഇല്ലാതാക്കാനും ശരീരത്തിന് വിശ്രമം നല്‍കാനും ഇങ്ങനെ കുളിക്കുന്നത് നല്ലതാണ്.
ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നതാണ് ഉപ്പിട്ട വെള്ളത്തിലെ ഈ കുളി. മാത്രമല്ല, ആരോഗ്യത്തിനും ഊര്‍ജത്തിനും ഇത് വളരെ നല്ലതാണ്. കൂടാതെ ചര്‍മത്തിലെ ബാക്ടീരിയകളെയും വിഷപദാര്‍ഥങ്ങളെയും ഇതുമൂലം പുറം തള്ളുന്നു. അതുപോലെ ഉപ്പിട്ട ചെറുചൂടുവെള്ളത്തില്‍ കാല്‍പാദം ഇറക്കി വയ്ക്കുന്നത് ശരീരത്തിന്റെ ക്ഷീണം മാറാനും നീരില്ലാതാക്കാനുമൊക്കെ സഹായിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."