HOME
DETAILS

പവാര്‍ കുടുംബത്തില്‍ എപ്പോഴും സ്ഥാനമുണ്ട്, പക്ഷേ.. പാര്‍ട്ടിയില്‍ !; അജിതിന്റെ മടങ്ങിവരവില്‍ ശരദ് പവാര്‍

  
July 18, 2024 | 6:17 AM

buzz-of-ajit-homecoming-after-4-mlas-join-sharad-pawar

മുംബൈ: അജിത് പവാര്‍ തിരിച്ചുവരാന്‍ തീരുമാനിച്ചാല്‍ അദ്ദേഹത്തെ സ്വീകരിക്കണമോ എന്ന് പാര്‍ട്ടി സഹപ്രവര്‍ത്തകര്‍ തീരുമാനിക്കുമെന്ന് എന്‍.സി.പി. സ്ഥാപകന്‍ ശരദ് പവാര്‍. പവാര്‍ കുടുംബത്തില്‍ അജിത്തിന് എന്നു സ്ഥാനമുണ്ട്. എന്നാല്‍, പാര്‍ട്ടിക്കുള്ളിലെ തീരുമാനങ്ങള്‍ എടുക്കേണ്ടത് താനല്ലെന്നും പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നവരുടെ അഭിപ്രായം തേടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ലോക്സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനമാണ് അജിത് പവാറിന്റെ എന്‍.സി.പി വിട്ട് നേതാക്കളെ ശരദ് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍.സി.പിയിലേക്ക് തിരിച്ചുവരാനുള്ള സാഹചര്യമൊരുക്കിയത്. ബുധനാഴ്ച പാര്‍ട്ടിയിലെ നാല് മുതിര്‍ന്ന നേതാക്കള്‍ രാജിവെച്ചിരുന്നു. ഇവര്‍ വരുംദിവസങ്ങളില്‍ ശരദ് പവാറിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2023-ല്‍ അജിത് പവാറിന്റെ നീക്കമാണ്  എന്‍.സി.പിയുടെ പിളര്‍പ്പിന് വഴിവെച്ചത്. അജിത് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍.സി.പി, ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാരിന്റെ ഭാഗമാവുകയുമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ ഭാഗമായി 4 സീറ്റില്‍ മത്സരിച്ചുവെങ്കിലും ഒരേയൊരു സീറ്റില്‍ മാത്രമായിരുന്നു അജിത് പവാറിന്റെ പാര്‍ട്ടിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. 

അതേസമയം, ശരദ് പവാര്‍ പക്ഷം മത്സരിച്ച 10 സീറ്റുകളില്‍ എട്ടെണ്ണത്തിലും വിജയിച്ച് മിന്നുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  2 days ago
No Image

ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത് - വി.ഡി. സതീശന്‍

Kerala
  •  2 days ago
No Image

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് ഉമ്മൻചാണ്ടിയുടെ ശൈലി; കെ.സി.വേണു​ഗോപാൽ

latest
  •  2 days ago
No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  2 days ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  2 days ago
No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  2 days ago
No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  2 days ago
No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  2 days ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  2 days ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  2 days ago