നിപ ലക്ഷണം: 68കാരന്‍ മെഡിക്കല്‍ കോളജ് ഐസിയുവില്‍
കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ 68കാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയുവില്‍. സാംപിള്‍ പുണെയിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇയാള്‍ നിലവില്‍ ഐസിയുവില്‍ തുടരുകയാണ്. മരിച്ച കുട്ടിയുമായി സമ്പര്‍ക്കമില്ലാത്ത ആള്‍ക്കാണ് രോഗലക്ഷണം.
നിപ ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ ഇന്ന് രാവിലെയാണ് മരിച്ചത്.അതിന്റെ പശ്ചാത്തലത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ 30 ഐസൊലേഷന്‍ റൂമുകളും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ അതിതീവ്ര പരിചരണ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ താത്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വണ്ടൂര്‍, നിലമ്പൂര്‍, കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കി. നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകളില്‍ ഭക്ഷണം, മരുന്ന് ഉള്‍പ്പെടെയുള്ളവ എത്തിക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."