അസഹിഷ്ണുതയ്‌ക്കെതിരായ പോരാട്ട ആഹ്വാനവുമായി യു.എന്‍- ഒ.ഐ.സി ദ്വൈവാര്‍ഷിക സമ്മേളനം
ദുബൈ: ഇസ്‌ലാമോഫോബിയ, മതപരമായ അസഹിഷ്ണുത തുടങ്ങിയവക്കതിരേ പോരാടുന്നതുള്‍പ്പെടെ, സഹകരണത്തിന്റെ തന്ത്രപരമായ ദിശ രൂപപ്പെടുത്താനും യോജിപ്പിന്റെ പുതിയ വഴികള്‍ പര്യവേക്ഷണം ചെയ്യാനും ആഹ്വാനം ചെയ്ത് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷനും (ഒ.ഐ.സി) ഐക്യ രാഷ്ട്ര സഭയും 16ാമത് ദ്വൈവാര്‍ഷിക പൊതുസഹകരണ സമ്മേളനം കസാഖിസ്ഥാന്‍ തലസ്ഥാനമായ അസ്താനയില്‍ നടന്നു.
ഒ.ഐ.സി അംഗ രാജ്യങ്ങളുമായി ബന്ധപ്പെട്ട വികസന പ്രശ്‌നങ്ങള്‍, സാമ്പത്തികവികസനസാമൂഹിക വിഷയങ്ങള്‍ എന്നിവയില്‍ സമ്മേളനം ശ്രദ്ധ കേന്ദ്രീകരിച്ചു. യു.എന്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ഏഷ്യാ പസഫിക് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഖാലിദ് ഖിയാരി, ഒ.ഐ.സി സാമ്പത്തിക കാര്യ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഡോ. അഹ്മദ് കവേസ സെന്‍ഗെന്‍ഡോ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ത്രിദിന യോഗം ഇരു രാജ്യാന്തര സംഘടനകളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."