HOME
DETAILS
MAL
ചികിത്സയിലിരിക്കെ പാണ്ടിക്കാട് സ്വദേശി ജിദ്ദയില്‍ മരിച്ചു
July 28 2024 | 11:07 AM
ജിദ്ദ/ഷാര്‍ജ: പാണ്ടിക്കാട് കൊളപ്പറമ്പ് തൊണ്ടിയില്‍ അക്ബര്‍ സാദിഖ് (43) ജിദ്ദയില്‍ അന്തരിച്ചു. രക്തസമ്മര്‍ദം വര്‍ധിച്ച് തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ജിദ്ദ ഈസ്റ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 20 വര്‍ഷമായി ജിദ്ദയിലുള്ള അക്ബര്‍ സാദിഖ് അറബ് വീട്ടിലെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
അഹ്മദ് തൊണ്ടിയില്‍ ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: ഷാഹിന. മക്കള്‍: ലുബ്ന ഫര്‍ഹത്ത്, മുഹമ്മദ് ഷാഹിദ്, ഷഹബാസ് അമല്‍, റിന്‍ഷ. ഏക സഹോദരന്: നൈസല്‍. നിയമ നടപടികള്‍ക്ക് ശേഷം മയ്യിത്ത് ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."