കേണല്‍ മന്‍പ്രീത് സിംഗിന് കീര്‍ത്തിചക്ര, അനന്ത്‌നാഗ് ഹീറോയെ ആദരിച്ച് രാജ്യം
ന്യൂഡല്‍ഹി: കഴിഞ്ഞ സെപ്തംബറില്‍ ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ ആര്‍മി കേണല്‍ മന്‍പ്രീത് സിംഗ് ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് കീര്‍ത്തി ചക്ര നല്‍കി ആദരിച്ച് രാജ്യം. സമാധാനകാലത്ത് ധീരതയ്ക്കുള്ള ഇന്ത്യയുടെ രണ്ടാമത്തെ ഉയര്‍ന്ന പുരസ്‌കാരമായ കീര്‍ത്തി ചക്ര, മരണാനന്തര ബഹുമതിയായാണ് മന്‍പ്രീത് സിംഗിന് നല്‍കുക.
പഞ്ചാബിലെ ചണ്ഡീഗഡിനടുത്തുള്ള ഒരു ചെറിയ ഗ്രാമമായ ഭരോണ്‍ജിയാന്‍ സ്വദേശിയാണ് കേണല്‍ മന്‍പ്രീത് സിംഗ്. 19 ആര്‍ആര്‍ ബറ്റാലിയനില്‍ തന്റെ കാലാവധി പൂര്‍ത്തിയാക്കാന്‍ നാല് മാസം മാത്രം ശേഷിക്കെയാണ് മന്‍പ്രീത് സിംഗ് ജീവത്യാഗം ചെയ്തത്. ഭാര്യയും ആറുവയസുള്ള മകനും രണ്ടുവയസുള്ള മകളുമടങ്ങിയതാണ് ഒരു യുദ്ധ വിദഗ്ധന്‍ കൂടിയായ മന്‍പ്രീതിന്റെ കുടുംബം.
എപ്പോഴും തന്റെ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയായിരുന്നു മന്‍പ്രീത് സിംഗ്. അതിന് അദ്ദേഹം പറയുന്ന കാരണം 'ഞാന്‍ നയിക്കുമ്പോള്‍ എല്ലാവരും സുരക്ഷിതരാണെന്ന് ഞാന്‍ ഉറപ്പാക്കണം' എന്നായിരുന്നു. ഒരു കായിക പ്രേമിയായിരുന്ന മന്‍പ്രീത് സിംഗ്, എപ്പോഴും യുവാക്കളുടെ ഉന്നമനത്തില്‍ വിശ്വസിക്കുകയും അവരെ കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുമായിരുന്നു.
ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ലാര്‍കിപോറ, സല്‍ദൂറ, കോക്കര്‍നാഗ് എന്നിവിടങ്ങളിലെ ഭീകരവാദ ബാധിത മേഖലകളില്‍ ഇന്നും അദ്ദേഹം ഒരു നായകനായി തന്നെ ഓര്‍മ്മിക്കപ്പെടുന്നു. നാട്ടുകാര്‍ക്കും പ്രദേശത്തെ സാധാരണ ജനങ്ങള്‍ക്കും വരെ മന്‍പ്രീത് സിംഗിനെ അറിയാം എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."