ഹീമോഗ്ലോബിന്‍ കുറവാണോ നിങ്ങള്‍ക്ക്; ശ്രദ്ധിക്കുക, അവഗണിക്കാന്‍ പാടില്ലാത്ത ആരോഗ്യപ്രശ്‌നമാണ് വിളര്‍ച്ച
ശരീരത്തിലെ ചുവന്ന രക്തകോശങ്ങളില്‍ കാണപ്പെടുന്ന അയണ്‍ സമ്പന്നമായ പ്രോട്ടീനാണ് ഹിമോഗ്ലോബിന്‍ എന്നു പറയുന്നത്. ഇവ രക്തത്തിന് ചുവന്ന നിറം നല്‍കുകയും ഇത് ശരീരത്തിന്റെ എല്ലായിടത്തേക്കും ഓക്‌സിജന്‍ വിതരണം ചെയ്യാന്‍ സഹായിക്കുകയും തിരിച്ച് ശ്വാസകോശത്തിലേക്ക് കാര്‍ബണ്‍ഡൈ ഓക്‌സൈഡിനെ എത്തിക്കുകയും ചെയ്യുന്നു.
എന്നാല്‍ ശരീരത്തില്‍ ഇതിന്റെ അളവു കുറഞ്ഞാല്‍ പലരോഗങ്ങള്‍ക്കും കാരണമാവും. ഇതു കുറഞ്ഞാല്‍ ക്ഷീണവും വിശപ്പില്ലായ്മയും ബലഹീനതയും നെഞ്ചുവേദനയും ശ്വാസതടസവുമൊക്കെ കാണപ്പെടുന്നു. നിശ്ചിത അളവില്‍ ശരീരത്തില്‍ ഹിമോഗ്ലോബിന്റെ അളവ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. സപ്ലിമെന്റുകളെ ആശ്രയിക്കുന്നതിനു പകരം ഭക്ഷണത്തിലൂടെ ഒരു പരിധി വരെ ഇവ നിയന്ത്രിക്കാം.
മുരിങ്ങ ഇല
മുരിങ്ങയിലയില്‍ വിറ്റാമിന്‍ സി, എ, മഗ്നീഷ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസവും ഇവ കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. വിളര്‍ച്ചമാറാന്‍ ഇവ സഹായിക്കുന്നതാണ്.
ഈന്തപ്പഴം
ഹീമോഗ്ലാബിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം. കാരണം ഇവയില്‍ ഇരുമ്പിന്റെയും പൊട്ടാസ്യത്തിന്റെയും അളവ് ധാരാളമായി അടങ്ങിയിരിക്കുന്നു.
മാതളം
മാതളത്തില്‍ ഇരുമ്പും വിറ്റാമിന്‍ സിയും ധാരാളമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ഇവ കഴിക്കുന്നത് വിളര്‍ച്ച തടയാന്‍ സഹായിക്കുന്നതാണ്.
ഡ്രൈഫ്രൂട്ട്‌സുകള്‍
ഈ ഫ്രൂട്ടുകള്‍ ഹിമോഗ്ലോബിന്റെ അളവു കൂട്ടാന്‍ സഹായിക്കുന്നതാണ്. അതിനാല്‍ ദിവസവും ഒരു പിടി നട്‌സ് കഴിക്കുന്നത് ശീലമാക്കുക.
കിവി
കിവിപ്പഴം ദിവസവും കഴിക്കുന്നത് ശരീരത്തിലെ വിളര്‍ച്ച തടയാനും ഇരുമ്പിന്റെ അളവ് കൂട്ടാനും വളരെയധികം സഹായിക്കുന്നതാണ്.
ബദാം
ബദാമില്‍ ഇരുമ്പും വിറ്റാമിന്‍ ഇയും ധാരാളമുണ്ട്. ഇത് ഹിമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കുകയും ചുവന്ന രക്താണുക്കളുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. അതിനാല്‍ ദിവസവും മൂന്നോ നാലോ ബദാം കഴിക്കുന്നത് ശീലമാക്കൂ.
ബ്രൊക്കളി
ഇരുമ്പും വിറ്റാമിന്‍ സിയും ധാരാളമടിയതാണ് ബ്രോക്കളി. ഇത് ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്തുന്നു.
ബീറ്റ്‌റൂട്ട്
ഇതിലെ ഫോളേറ്റ് ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ഹിമോഗ്ലോബിന്റെ അളവു കൂട്ടുന്നതിന് സഹായിക്കുന്നു. ദിവസവും ബീറ്റ്‌റൂട്ട് കഴിക്കുന്നത് വിളര്‍ച്ച തടയാന്‍ സഹായിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."