HOME
DETAILS

ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരെ കാണും; ദേശീയ വനിതാ കമ്മിഷന്‍ കേരളത്തിലേക്ക്

  
Web Desk
September 22, 2024 | 6:36 AM

ncw-demands-hema-committee-report-kerala-visit

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിലപാട് കടുപ്പിച്ച് ദേശീയ വനിതാ കമ്മിഷന്‍. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ദേശീയ വനിതാ കമ്മിഷന് കൈമാറണമെന്ന നിര്‍ദ്ദേശം കേരള സര്‍ക്കാര്‍ പാലിച്ചില്ല. റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തിനും മറുപടി ലഭിച്ചിട്ടില്ല. 

ഇതിന്റെ പശ്ചാത്തലത്തില്‍ കേരളം സന്ദര്‍ശിക്കാനുള്ള തയാറെടുപ്പിലാണ് ദേശീയ വനിതാ കമ്മിഷന്‍. ഹേമ കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്‍കിയവരെ കാണും. മൊഴികളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയെടുക്കുമെന്നാണ് സൂചന.

രണ്ടോ മൂന്നോ അംഗങ്ങളുടെ സംഘമാണ് കേരളം സന്ദര്‍ശിക്കുക. എന്നാല്‍, എപ്പോള്‍ സന്ദര്‍ശിക്കുമെന്ന് കമ്മിഷന്‍ വ്യക്തമാക്കിയിട്ടില്ല.

ഓഗസ്റ്റ് 30നാണ് വനിതാ കമ്മിഷന്‍ കത്ത് അയച്ചത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ലഭ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടും സംസ്ഥാന ചീഫ് സെക്രട്ടറി മറുപടി പോലും നല്‍കിയില്ല എന്നാണ് ദേശീയ വനിതാ കമ്മിഷന്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനുമായി ഉടൻ സമാധാന കരാറിലെത്തുമെന്ന് ട്രംപ്; 'വെറും ഊഹാപോഹമെന്ന്' തള്ളി ഇറാൻ

International
  •  4 days ago
No Image

തിരുവനന്തപുരം സ്വദേശിനി ഖത്തറിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  4 days ago
No Image

കോഴിക്കോട് നിപ ആശങ്കയിൽ: വെന്റിലേറ്ററിലുള്ള 43കാരന്റെ നില അതീവ ഗുരുതരം; സമ്പർക്കപ്പട്ടിക വിപുലീകരിക്കുന്നു

Kerala
  •  4 days ago
No Image

മാസപ്പടി കേസ്: വീണ വിജയന് ഇ.ഡി ഇന്ന് വീണ്ടും സമൻസ് അയക്കും; ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകില്ല

Kerala
  •  4 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  4 days ago
No Image

2026-ലെ യുഎൻ ക്രൈം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുങ്ങുന്നു

uae
  •  4 days ago
No Image

പാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരുക്ക്; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Kerala
  •  4 days ago
No Image

മെക്‌സിക്കന്‍ വേവ്

Football
  •  4 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  4 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  4 days ago