HOME
DETAILS

സഊദി ദേശീയ ദിനത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ജിദ്ദ വിഖായ

  
September 24, 2024 | 10:56 AM

Sic viqaya blood donations at jeddah

ജിദ്ദ: സഊദി ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെങ്ങും നടന്ന രക്തദാന ക്യാമ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെപ്റ്റംബര്‍ 23ന് ജിദ്ദയിലും വിഖായ വളണ്ടിയര്‍മാര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കില്‍ നടന്ന രക്തദാന ചടങ്ങിന് എസ്.ഐ.സി ഹറമൈന്‍ സോണ്‍ ജന. സെക്രട്ടറി സലീം നിസാമി, വിഖായ നാഷണല്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ദില്‍ഷാദ് തലാപ്പില്‍, വിഖായ വളണ്ടിയര്‍ ക്യാപ്റ്റന്മാരായ ഷൗക്കത്ത്, അസീസ് കാളികാവ് എന്നിവര്‍ നേതൃത്വം നല്‍കി. 

അബ്ദുല്‍ അസീസ്, ഷൗക്കത്ത്, നാഷിദ്, നൗഫല്‍, സുനീര്‍ ബാബു, ഫിറോസ് ബാബു, ജാബിര്‍, ഇഫ്തികാര്‍, നൗഫല്‍ ടി.കെ, സബീര്‍, അബ്ദുല്‍ റഹിമാന്‍, ഷാഹിദ്, മുഹമ്മദ് റാഷിദ്, മുഹമ്മദ് ഹനീഫ, സുനീര്‍ ബാബു.സി, മുനീര്‍ ഫൈസി, സലീം നിസാമി, ആബിദ് അലി, വസീം അഹ് മദ്, സാദിഖ് അലി, സജീര്‍, ഷിബിലി നുഹ് മാന്‍, മുഹമ്മദ് ഫൈസല്‍, അബ്ദുല്‍ സലാം, അബ്ദുല്‍ മുസവ്വിര്‍, ദില്‍ഷാദ്, അഹ് മദ്കുട്ടി, ലത്തീഫ്, മൊയ്ദീന്‍കുട്ടി അരിമ്പ്ര, സലീം മണ്ണാര്‍ക്കാട്, സമീര്‍, ഇസ്മായില്‍, സിദ്ദീഖ്, മുസ്തഫ, മുഹമ്മദ് സുഹൈല്‍ തുടങ്ങിയവര്‍ സഊദി ദേശീയ ദിനത്തില്‍ ജിദ്ദയില്‍ രക്തദാനം നടത്തി. മക്ക, മദീന, റിയാദ്, ദമാം, ജുബൈല്‍, അല്‍കോബാര്‍, ജിസാന്‍, നജ്‌റാന്‍, ഖമീസ് തുടങ്ങിയ ഇടങ്ങളിലും ദേശീയ ദിനത്തില്‍ വിഖായ സേവന രംഗത്തുണ്ട്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഔദ്യോഗിക കീഴ്ഘടകമായ എസ്.ഐ.സി (സമസ്ത ഇസ് ലാമിക് സെന്റര്‍) യുടെ ഉപസമിതിയാണ് എസ്.ഐ.സി വിഖായ. എസ്.ഐ.സി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ അല്‍ ഐദ്രൂസിയുടെ കാര്‍മികത്വത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അവധി ദിനങ്ങളില്‍ മസ്ജിദുകള്‍ വൃത്തിയാക്കുന്നതിലും, രക്തദാന ക്യാമ്പുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കുന്നതിലും റമദാന്‍ അടക്കമുള്ള മാസങ്ങളില്‍ സേവന സജ്ജരായും, ഹജ്ജ്, ഉംറ തീര്‍ഥാടകരെ സഹായിച്ചും സേവനത്തില്‍ വ്യാപൃതരാണ് വിഖായ വളണ്ടിയര്‍മാര്‍.

സമസ്തയുടെ പതിമൂന്നാമത് പോഷക ഘടകമായ എസ്.ഐ.സി (സമസ്ത ഇസ് ലാമിക് സെന്റര്‍) യുടെ നേതൃത്വത്തില്‍ വിഖായ വളണ്ടിയര്‍മാര്‍ സൗദി ദേശീയ തലത്തില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തന രംഗത്തുണ്ട്. ഹജ്ജ് വേളയില്‍ പുണ്യഭൂമിയില്‍ ഹാജിമാര്‍ക്ക് തണലൊരുക്കിയും വിഖായ വളണ്ടിയര്‍മാര്‍ മുന്നിലുണ്ടായിരുന്നു. കൂടാതെ, രാജ്യത്തിനകത്തും പുറത്തുമുള്ള ഇസ് ലാമിലെ ചരിത്രപ്രസിദ്ധ ഭൂമികകളിലൂടെ നിരന്തരം യാത്രകളും ഇവര്‍ സംഘടിപ്പിച്ചു വരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  8 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  8 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  8 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  8 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  8 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  8 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  8 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  8 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  8 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  8 days ago