HOME
DETAILS

ഉമ്മയുടെ ഖബ്‌റിനരികെ ഉറങ്ങുന്ന 8 വയസ്സുകാരന്‍ ബാലന്‍; ഉള്ളുലയ്ക്കുന്ന ചിത്രങ്ങള്‍

  
Web Desk
November 10, 2024 | 11:32 AM

8-year-old boy sleeping by his mothers grave Haunting images

ഗസ്സ: ജീവിതത്തിലെ സങ്കടക്കടലുകള്‍ നീന്തിക്കയറിയും ദുരിതപര്‍വ്വങ്ങള്‍ പിടിച്ചുകയറിയുമാണ് ഗസ്സയിലെ ഓരോ മനുഷ്യനും മുന്നോട്ടുനീങ്ങുന്നത്.  ലോകത്തിലെ ഓരോ മനുഷ്യനും ജീവിക്കുമ്പോള്‍ ഫലസ്തീനികള്‍ കാലങ്ങളായി അതിജീവിക്കുകയാണ്, ഇസ്‌റാഈലിന്റെ ആക്രമങ്ങളെ, പാശ്ചാത്യ രാജ്യങ്ങളുടെയും അന്താരാഷ്ട്ര മാധ്യമ സമൂഹത്തിന്റെയും ഇരട്ടത്താപ്പുകളെ. 

താമസിച്ച വീടുകള്‍ തകരുന്നതും പ്രിയപ്പെട്ടവര്‍ മരിച്ചുവീഴുന്നതും നോക്കി നെടുവീര്‍പ്പിട്ടു നില്‍ക്കുന്ന മനുഷ്യര്‍. ഓരോ മരണവും അവരില്‍ ഏല്‍പ്പിക്കുന്ന ആഘാതം എത്ര മാത്രം ഭീകരമാണ്, പ്രത്യേകിച്ചും കുട്ടികളില്‍. അത്തരമൊരു വേദനയില്‍ നീറിജീവിക്കുന്ന എട്ടു വയസ്സുകാരനായ സൈന്‍ മഹ്ന്നാ. ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഉമ്മയുടെ ഖബ്‌റിനരികില്‍ മണിക്കൂറുകളോളം ചിലവഴിക്കുന്ന സൈന്റെ ചിത്രങ്ങള്‍ അല്‍ ജസീറയാണ് പുറത്തുവിട്ടത്. 

രണ്ട് മാസം മുമ്പ് ഉമ്മ മരിച്ചതിന് ശേഷമാണ് എട്ട് വയസ്സുള്ള സൈന്‍  മഹ്ന്ന എല്ലാ രാത്രിയും ഗാസയിലെ തന്റെ ഉമ്മയെ മറവുചെയ്ത ഖബര്‍സ്ഥാനില്‍ ചെലവഴിക്കാന്‍ തുടങ്ങിയത്.  തന്റെ ഉമ്മ ഇപ്പോഴും തന്റെ  അടുത്തുണ്ടെന്ന് തോന്നാനുള്ള ഒരേയൊരു മാര്‍ഗ്ഗമാണിത് സൈന്‍ പറയുന്നു.

നുസെറത്ത് അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ, വിഷവാതകം ശ്വസിച്ചാണ് സൈന്റെ ഉമ്മ സന മഹ്ന്ന മരിച്ചത്. 37 വയസ്സുള്ള അവര്‍ വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു.

എന്റെ ഉമ്മയെ കെട്ടിപ്പിടിക്കുന്നത് എനിക്ക് നഷ്ടമായി, അതിനാലാണ് ഞാന്‍ അവരുടെ ഖബ്‌റിനരികെ ഉറങ്ങാന്‍ പോകുന്നത്, സൈന്‍ പറഞ്ഞു. ഞാന്‍ എന്റെ ഉമ്മയുടെ കുഴിമാടത്തിനരികെ ഉറങ്ങുകയും അതില്‍ ചുംബിക്കുകയും ചെയ്യുമ്പോള്‍ എന്റെ ഹൃദയം നിലയ്ക്കുന്നു, അപ്പോള്‍ എന്റെ ഉമ്മ എന്റെ ഹൃദയത്തില്‍ പ്രവേശിക്കുന്നത് പോലെ എനിക്ക് തോന്നാറുണ്ട്.

ഗസ്സയ്‌ക്കെതിരായ ഇസ്രയേലിന്റെ യുദ്ധം അസംഖ്യം കുട്ടികളെയാണ് കൊന്നൊടുക്കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം 35,000ത്തിലധികം പേര്‍ക്കാണ്  മാതാപിതാക്കളെ നഷ്ടപ്പെട്ടത്. അക്രമത്തില്‍ 43,400 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 100,000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയിലെ ആരോഗ്യ അധികൃതര്‍ അറിയിച്ചു. 

ദെയര്‍ അല്‍ ബലാഹിന് സമീപമുള്ള സെമിത്തേരിയില്‍ ഉറങ്ങുന്ന ആണ്‍കുട്ടിയുടെ സുരക്ഷയെക്കുറിച്ച് നിരവധി ആളുകള്‍ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്, അവിടെ ഗാസയ്‌ക്കെതിരായ ഇസ്രായേല്‍ ആക്രമണത്തിനോ തെരുവ് നായ്ക്കളുടെ ആക്രമണത്തിനോ ഇരയാകാന്‍ സാധ്യതയുണ്ട്, പക്ഷേ തന്റെ അമ്മ അവനെ സംരക്ഷിക്കുമെന്ന് സൈന്‍ വിശ്വസിക്കുന്നു. തന്റെ മകനെ ഖബര്‍സ്ഥാനില്‍ പോകുന്നത് തടയാന്‍ തനിക്ക് കഴിയില്ലെന്ന് സൈന്റെ പിതാവ് പറഞ്ഞു. ഞാന്‍ അവനെ എങ്ങനെ തടയും? അവന്റെ ആത്മാവ് അവന്റെ ഉമ്മയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ഏറ്റവും ഇളയവനായ സൈന്‍ തന്റെ ഉമ്മയുടെ ആരോഗ്യപ്രശ്‌നങ്ങളില്‍ എത്രമാത്രം അസ്വസ്ഥനായിരുന്നുവെന്ന് അവന്റെ പിതാവ് മഹ്ന്ന ഓര്‍ക്കുന്നു. താന്‍ ഒരു ഡോക്ടറാകുമെന്ന് സൈന്‍ പ്രതിജ്ഞയെടുത്തിരുന്നു. ഞാന്‍ വലുതാകുമ്പോള്‍ എനിക്ക് ഒരു ഡോക്ടറാകണം, അപ്പോള്‍ എനിക്ക് എന്റെ ഉമ്മയെ സുഖപ്പെടുത്താമെന്ന് സൈന്‍ പറഞ്ഞിരുന്നതായി മഹ്ന്ന ഓര്‍ത്തെടുത്തു.സനയുടെ മരണം എന്റെ മകനെ ആഴത്തില്‍ ബാധിച്ചിരിക്കുന്നു, ദുഃഖം തളംകെട്ടിയ ശബ്ദത്തില്‍ മഹ്ന്ന പറഞ്ഞു. 

ആമസോണ്‍ നദിയിലെ ജലത്തിനു സമാനം ഫലസ്തീനികളുടെ രക്തം ഒഴുക്കിയാലും പാശ്ചാത്യ ലോകത്തെ അതൊന്നും ഇസ്‌റാഈലിനെ പിന്തുണക്കുന്നതില്‍ നിന്നു തടയുകയില്ല. വിനാഴിക നേരത്തിന്റെ വ്യത്യാസത്തില്‍ സമാധാനത്തിനു വേണ്ടി വാദിക്കുകയും ആയുധക്കരാറില്‍ ഒപ്പു വെക്കുകയും ചെയ്യുന്ന നേതാക്കളെ നോക്കി മുസ്സോളിനിയുടേയും ഹിറ്റ്‌ലറിന്റെയും അന്ത്യചരിതം പല്ലിളിച്ചു കാണിക്കുന്നുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  14 days ago
No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  14 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  14 days ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  14 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  14 days ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  14 days ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  14 days ago
No Image

ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

National
  •  14 days ago
No Image

കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഓഫറുമായി ഇത്തിഹാദ് റെയിൽ; പ്രായം തെളിയിക്കാൻ എമിറേറ്റ്സ് ഐഡി നിർബന്ധം

uae
  •  14 days ago
No Image

മരണവും ക്രൂരതയും വിനോദമാകുന്ന കാലം; എന്തുകൊണ്ട് മനുഷ്യർ 'ഡാർക്ക് ടൂറിസ'ത്തിലേക്ക് ആകർഷിക്കപ്പെടുന്നു?

National
  •  14 days ago