HOME
DETAILS

വിവാഹത്തിന് കുഞ്ഞ് തടസ്സമായി: അഞ്ചുവയസുകാരിയെ കഴുത്ത് ഞെരിച്ചു കൊന്നത് അമ്മ

  
November 23, 2024 | 6:22 AM

Baby hinders marriage Mother strangles her

 ന്യൂഡല്‍ഹി: അഞ്ചുവയസുള്ള കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഡല്‍ഹിയിലെ അശോക് വിഹാറിലാണ് സംഭവം നടന്നത്. കുഞ്ഞിനെ ദീപ്ചന്ദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പൊലിസിന്റെ അന്വേഷണത്തില്‍ കുഞ്ഞിന്റെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പൊലിസ് കുഞ്ഞുമായി ബന്ധപ്പെട്ട എല്ലാവരേയും സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കുഞ്ഞിന്റെ അമ്മ താന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സമ്മതിക്കുകയായിരുന്നു.

കുഞ്ഞിന്റെ അമ്മയുടെ ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്. പിന്നീട് യുവതി ഇന്‍സ്റ്റഗ്രാം വഴി രാഹുല്‍ എന്ന വ്യക്തിയുമായി അടുപ്പത്തിലായി. എന്നാല്‍ രാഹുലും കുടുംബവും കുട്ടിയെ സ്വീകരിച്ചില്ല. അതിനാല്‍ വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതിന്റെ നിരാശയിലാണ് അമ്മ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് പൊലിസിന് മൊഴി നല്‍കി.

ഡല്‍ഹിയിലേയ്ക്ക് വരുന്നതിന് മുമ്പ് കുട്ടി അമ്മയുടെ ഒരു ബന്ധുവിനൊപ്പം ഹിമാചല്‍പ്രദേശിലാണ് താമസിച്ചിരുന്നത്. അവിടെ വച്ച് ബന്ധു കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതായും ഡല്‍ഹി പൊലിസ്. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് അമ്മ തന്നെ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐസ്‌ക്രീമിനെച്ചൊല്ലി വിവാഹവേദിയില്‍ കൂട്ടത്തല്ല്; കണ്‍മുന്നിലെ കൂട്ടയടി കണ്ട് വധു കുഴഞ്ഞുവീണു

Kerala
  •  a day ago
No Image

സി.ജെ.പി പ്രതിഷേധം 24ാം ദിവസത്തില്‍; ജൂലൈ 20ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച്

National
  •  a day ago
No Image

കുവൈത്തിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളും കടലിലെ എണ്ണ പ്ലാറ്റ്‌ഫോമും ഇറാന്‍ ആക്രമിച്ചതായി സ്ഥിരീകരിച്ച് ഭരണകൂടം

Kuwait
  •  a day ago
No Image

കെഎസ്ആര്‍ടിസിയില്‍ സുരക്ഷിത യാത്ര; ബസുകളില്‍ 'പാനിക് ബട്ടണും' ലൈവ് ട്രാക്കിങ് സംവിധാനവും വരുന്നു

Kerala
  •  a day ago
No Image

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി മാറ്റങ്ങള്‍; അപേക്ഷയോടൊപ്പം മാതാപിതാക്കളുടെ എസ്‌ഐആര്‍ വിവരങ്ങളും നിര്‍ബന്ധം

Kerala
  •  a day ago
No Image

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവിസ് 17ന് ആരംഭിച്ചേക്കും

National
  •  a day ago
No Image

യുഎഇയില്‍ കടുത്ത ചൂട് തുടരും; മൂടല്‍മഞ്ഞിനും മണിക്കൂറില്‍ 40 കി.മീ. വരെ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  a day ago
No Image

മോദി സർക്കാർ മിസൈൽ നിർമാണവും സ്വകാര്യവൽക്കരിക്കുന്നു

National
  •  a day ago
No Image

ഒടുവില്‍ പൂട്ട് വീണു; വിവാദ യൂട്യൂബര്‍ 'തൊപ്പി'യുടെ ചാനല്‍ പൂട്ടിച്ച് പൊലിസ്

Kerala
  •  a day ago
No Image

ഇസ്‌റാഈലിന്റെ അയണ്‍ ഡോമിനുള്ള ടാമിര്‍ മിസൈലുകള്‍ ഇന്ത്യയില്‍ നിർമ്മിക്കാൻ നീക്കം

International
  •  a day ago