HOME
DETAILS

Modi Kuwait Visit Live | കുവൈത്തിലെ ലേബര്‍ ക്യാംപ് സന്ദര്‍ശിച്ച് മോദി

  
December 22, 2024 | 7:09 AM

Modi Kuwait Visit Live  Modi visits labor camp in Kuwait

കുവൈത്ത് സിറ്റി: ദ്വിദിന കുവൈത്ത് സന്ദര്‍ശനത്തിനിടെ ഇന്ത്യക്കാരായ തൊഴിലാളികള്‍ കഴിയുന്ന ലേബര്‍ ക്യാംപ് സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗള്‍ഫ് സ്പിക് ലേബര്‍ ക്യാമ്പ് ആണ് നരേന്ദ്ര മോദി സന്ദര്‍ശിച്ചത്. ഇവിടത്തെ ജോലിക്കാരില്‍ 90 ശതമാനത്തിലധികവും ഇന്ത്യക്കാരാണ്. 'ഹലാ മോദി' എന്ന പേരില്‍ കമ്മ്യൂണിറ്റി പരിപാടിക്കായി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് പോകുന്നതിന് മുന്‍പാണ് അദ്ദേഹം ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാംപിലുള്ളരുമായി സംവദിക്കുകയും ചെയ്തു. 

വിവിധ മേഖലകളില്‍ നിന്നുള്ള ഇന്ത്യന്‍ തൊഴിലാളികളെ അദ്ദേഹം പ്രശംസിച്ചു. മുന്‍കാലങ്ങളിലും പ്രധാനമന്ത്രി വിദേശത്തുള്ള ഇന്ത്യന്‍ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തുകയും അവരുമായി സംവദിക്കുകയും ചെയ്ത നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഇന്നലെയാണ് മോദി കുവൈത്തിലെത്തിയത്. ജാബര്‍ സ്റ്റേഡിയത്തില്‍ നടന്ന ഗള്‍ഫ് അറേബ്യന്‍ ചാമ്പ്യന്‍ ഷിപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന പരിപാടിയില്‍ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുത്തു.

ഇന്ത്യയും കുവൈത്തും തമ്മിലുള്ള പരമ്പരാഗതവും സൗഹൃദപരവുമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കുവൈത്ത് അമീര്‍ ശൈഖ് മിഷാല്‍ അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി കുവൈത്ത് സന്ദര്‍ശിക്കുന്നത്. കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷ്അല്‍ അല്‍ അഹമദ് അല്‍ സബാഹ് ഉള്‍പ്പെടേ കുവൈത്ത് ഭരണ നേതൃത്വവുമായി ചര്‍ച്ച നടത്തി. 

43 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്ത് സന്ദര്‍ശിക്കുന്നത്. 1981 ലാണ് ഇന്ത്യന്‍ പ്രധാന മന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി കുവൈത്ത് സന്ദര്‍ശിച്ചത്. ജി.സി.സി രാജ്യങ്ങളുടെ സെക്രട്ടറി ജനറല്‍ പദവി വഹിക്കുന്നത് കുവൈത്ത് ആണ്. ഇത് കൊണ്ട് തന്നെ മോദിയുടെ കുവൈത്ത് സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് കല്പ്പിക്കപ്പെടുന്നത്.

കഴിഞ്ഞ ആഴ്ച ഇന്ത്യ സന്ദര്‍ശിച്ച കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുള്ള യഹിയ കുവൈത്ത് സന്ദര്‍ശിക്കുന്നതിനുള്ള ക്ഷണക്കത്ത് നരേന്ദ്ര മോദിക്ക് കൈമാറിയിരുന്നു.

Modi Kuwait Visit Live | Modi visits labor camp in Kuwait



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  4 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  5 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  5 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  5 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  5 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  5 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  5 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  5 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  5 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  5 days ago