HOME
DETAILS

പുതുവർഷാഘോഷ വേളയിൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ ആഹ്വാനം ചെയ്ത് ദുബൈ ഇവെന്റ്സ് സെക്യൂരിറ്റി കമ്മിറ്റി

  
December 31, 2024 | 7:30 AM

Dubai Events Security Committee Urges Public to Follow Safety Guidelines During New Years Eve Celebrations

പുതുവർഷാഘോഷങ്ങളുടെ വേളയിൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ദുബൈ ഇവെന്റ്സ് സെക്യൂരിറ്റി കമ്മിറ്റി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. 2024 ഡിസംബർ 30ന് ദുബൈ മീഡിയ ഓഫീസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പുതുവർഷാഘോഷങ്ങളിൽ പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷ, സന്തോഷം, ക്ഷേമം തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തിയാണ് കമ്മിറ്റി നിർദ്ദേശം നൽകിയിരിക്കുന്നത്.

ദുബൈ ഇവെന്റ്സ് സെക്യൂരിറ്റി കമ്മിറ്റി നൽകിയിരിക്കുന്ന നിർദേശങ്ങൾ

1) പുതുവർഷാഘോഷങ്ങൾ നടക്കുന്ന ഇടങ്ങളിലേക്ക് പരമാവധി നേരത്തെ എത്തിച്ചേരാൻ ശ്രമിക്കുക. വലിയ തിരക്ക് മൂലം ഉണ്ടാകാനിടയുള്ള ഗതാഗത തടസങ്ങൾ ഒഴിവാക്കാനാണ് ഈ നിർദ്ദേശം.

2) റോഡ് തടസങ്ങൾ, മറ്റു നിർദ്ദേശങ്ങൾ മുതലായവ സംബന്ധിച്ച് അധികൃതർ നൽകുന്ന ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരുക.

3) കളഞ്ഞ് പോകുന്ന സാധനങ്ങൾ കണ്ടെത്തുന്നതിനായി പ്രത്യേക ലോസ്റ്റ് ആൻഡ് ഫൗണ്ട് സേവനങ്ങൾ ആഘോഷങ്ങൾ നടക്കുന്ന ഇടങ്ങളിലും, ദുബൈ പൊലിസിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാക്കുന്നതാണ്.

4) അടിയന്തിര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിൽ അധികൃതരുമായി ബന്ധപ്പെടാം. മറ്റ് സാഹചര്യങ്ങളിൽ നിർദ്ദേശങ്ങൾക്കും, അന്വേഷണങ്ങൾക്കുമായി 901 എന്ന നമ്പർ ഉപയോഗിക്കേണ്ടതാണ്.

5) മറൈൻ ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർ സുരക്ഷ മുൻനിർത്തി ‘സെയിൽ സേഫിലി’ സേവനത്തിൽ രജിസ്റ്റർ ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്.

The Dubai Events Security Committee has appealed to the public to adhere to safety guidelines and security measures during New Year's Eve celebrations, ensuring a safe and enjoyable experience for all.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിക്കെതിരെ സമുദ്ര നിരോധനം പ്രഖ്യാപിച്ച് ഹൂത്തികൾ; പശ്ചിമേഷ്യയിൽ ആശങ്ക

Saudi-arabia
  •  6 days ago
No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  6 days ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  6 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  6 days ago
No Image

വിധിക്കപ്പുറം ഒരു ചോദ്യം; യുവതലമുറയെ ചിന്തിപ്പിക്കുന്ന കോടതി നിരീക്ഷണം

Kerala
  •  6 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാൻ എസ്.ഐ.ടിയോട് ഹൈക്കോടതി

Kerala
  •  6 days ago
No Image

425 കോടിയിലധികം രൂപയുടെ സമ്മാനത്തുകയ്ക്ക് പുറമേ ചാമ്പ്യൻഷിപ്പ് റിംഗുകളും; സ്പാനിഷ് താരങ്ങൾക്ക് വമ്പൻ പുരസ്കാരങ്ങൾ!

Football
  •  6 days ago
No Image

ഇനി അടുക്കളയിലേക്കും; എൽപിജിക്ക് പകരം എഥനോൾ, പിന്നില്‍ കേന്ദ്രത്തിന്റെ പാളിപ്പോയ കണക്കുകൂട്ടല്‍

National
  •  6 days ago
No Image

ഗോളുമില്ല, അസിസ്റ്റുമില്ല! എന്നിട്ടും മെസ്സിയെ മറികടന്ന് റോഡ്രിക്ക് ഗോൾഡൻ ബോൾ; കാരണമിതാണ്

Football
  •  6 days ago
No Image

കുക്കുറല്ലയെ പുറത്താക്കാൻ ശ്രമം; ഫൈനൽ പോരാട്ടത്തിൽ മെസ്സിയുടെ 'തന്ത്രത്തിനെതിരെ' വ്യാപക വിമർശനം

Football
  •  6 days ago