HOME
DETAILS

ദുബൈയിൽ പുതിയ കമ്പനികൾ, നിക്ഷേപം എന്നിവയിൽ വീണ്ടും മുന്നിലെത്തി ഇന്ത്യൻ വ്യവസായികൾ; മുൻ വർഷത്തേക്കാൾ 52.8% വളർച്ച 

  
Abishek
January 14 2025 | 12:01 PM

 Indian Businessmen Regain Top Spot in Dubai

ദുബൈ: ദുബൈയിൽ പുതിയ കമ്പനികൾ, നിക്ഷേപം എന്നിവയിൽ വീണ്ടും മുന്നിലെത്തി ഇന്ത്യൻ വ്യവസായികൾ. കഴിഞ്ഞ വർഷം ദുബൈ ചേംബർ ഓഫ് കൊമേഴ്സിൽ റജിസ്‌റ്റർ ചെയ്ത വിദേശ കമ്പനികളിൽ ഒന്നാം സ്‌ഥാനം ഇന്ത്യയ്ക്കാണ്. പുതിയതായി റജിസ്‌റ്റർ ചെയ്ത‌ത് 12,142 ഇന്ത്യൻ കമ്പനികളാണ്, മുൻ വർഷത്തേക്കാൾ 52.8% വളർച്ച രേഖപ്പെടുത്തി. ഇന്ത്യൻ നിക്ഷേപകരെ ദുബൈയിലേക്ക് ആകർഷിക്കുന്നത് മികച്ച അടിസ്ഥാന സൗകര്യങ്ങൾ, നിക്ഷേപ സൗഹൃദ അന്തരീക്ഷം എന്നിവയാണെന്ന് ചേംബറുകളുടെ പ്രസിഡന്റും സിഇഒയുമായ മുഹമ്മദ് അലി റാഷിദ് ലൂത്ത വ്യക്തമാക്കി.

ഇന്ത്യൻ വ്യവസായികൾക്കും നിക്ഷേപകർക്കും രാജ്യാന്തര വിപണിയിലേക്കു പ്രവേശിക്കാനുള്ള വാതിലായി ചേംബർ മാറിയെന്നും അദ്ദേഹം പറഞ്ഞു. 2018 മുതൽ മുംബൈയിൽ ഓഫിസ് തുറന്ന് ദുബൈ ഇൻ്റർ നാഷനൽ ചേംബർ ഇന്ത്യ - ദുബൈ വ്യാപാര ബന്ധത്തിൽ നിർണായക ഇടപെടലുകൾ നടത്തുന്നുണ്ട്. ദുബൈയിൽ ബിസിനസ് ആഗ്രഹിക്കുന്ന സംരംഭകർക്ക് എല്ലാ സഹായവും ചെയ്യുന്നതിനൊപ്പം വിശ്വസ്‌ത പങ്കാളികളെയും ബിസിനസ് നടത്തി പരിചയമുള്ള വിദഗ്‌ധരെയും പരിചയപ്പെടുത്തുന്നു.

ദുബൈയിൽ സംരംഭം തുടങ്ങുന്ന ഇന്ത്യക്കാർക്ക് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു ബിസിനസ് വളർത്താനുള്ള സൗകര്യവും നൽകുന്നുണ്ട്. 2023 ൽ ഇന്ത്യ-യുഎഇ എണ്ണ ഇതര വ്യാപാരം 4540 കോടി ഡോളറായി വളർന്നിട്ടുണ്ട്. 2030ൽ ഇത് 10000 കോടി ഡോളറിൽ എത്തും. ദുബൈ കമ്പനികൾ ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത് നിർമിത ബുദ്ധി, ലോജിസ്‌റ്റിക്‌സ്, ഫിൻ ടെക്, ഹരിത ഊർജം തുടങ്ങിയ മേഖലകളിലാണ്. ദുബൈയിൽ മികച്ച തൊഴിലാളികളെയും വിദഗ്‌ധരായ പ്രഫഷനലുകളെയും ലഭിക്കുമെന്നതും, നികുതിയും നിയന്ത്രണങ്ങളും കുറവാണെന്നുള്ളതും പ്രധാന ആകർഷണങ്ങളാണ്.

Indian businessmen have reclaimed their position as top investors in new companies and investments in Dubai, showing a significant growth of 52.8% compared to the previous year.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആംബുലന്‍സിന് വഴി മുടക്കി; ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി

Kerala
  •  a day ago
No Image

വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസിന് ഒരു വർഷത്തെ പരിധി നിശ്ചയിച്ച് സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

ഗവർണർക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി: താത്കാലിക വിസി നിയമനത്തിന് അധികാരമില്ല; രണ്ട് വി സിമാർ പുറത്തേക്ക്

Kerala
  •  a day ago
No Image

യുഎഇ കാലാവസ്ഥ: ഷാർജയിലും, ഖോർഫക്കനിലും , ഫുജൈറയിലും നേരിയ മഴ

uae
  •  a day ago
No Image

എമിറേറ്റ്സ് റോഡ് വികസനം: 750 മില്യൺ ദിർഹത്തിന്റെ പദ്ധതിയുമായി ഊർജ്ജ അടിസ്ഥാന സൗകര്യ മന്ത്രാലയം

uae
  •  a day ago
No Image

കേരള സർവകലാശാലയെ ചിലർ നശിപ്പിക്കാൻ ശ്രമിക്കുന്നു; ഭരണപ്രതിസന്ധി ഉണ്ടായതല്ല, മനപ്പൂർവം ഉണ്ടാക്കിയതാണ്; വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ പ്രതികരണം

Kerala
  •  a day ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചരിത്രം രചിച്ച് ശുഭാംശു ശുക്ലയും സംഘവും: ആക്സിയം-4 ദൗത്യം പൂർത്തിയാക്കി മടങ്ങുന്നു

International
  •  a day ago
No Image

ആണ്‍കുട്ടികളുടെ ജനനേന്ദ്രിയങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്‌റാഈലി സൈനികര്‍; ക്രൂരതയുടെ സകല അതിര്‍വരമ്പുകളും ലംഘിക്കുന്ന സയണിസ്റ്റ് ഭീകരര്‍

International
  •  a day ago
No Image

വിജിലൻസിനെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ നീക്കം

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 days ago

No Image

റാ​ഗിംങ് പീഡനം: ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ

Kerala
  •  2 days ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്ത്യയ്ക്ക് സഹായിക്കാൻ പരിമിതികളുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു

National
  •  2 days ago
No Image

ഒടുവില്‍ സമ്മതിച്ചു, 'പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച' പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍; ഏറ്റുപറച്ചില്‍ സംഭവത്തിന് മൂന്ന് മാസത്തിന് ശേഷം  

National
  •  2 days ago
No Image

'കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കുള്ള പ്രോത്സാഹനം'; സി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് അശോകൻ ചരുവിൽ, രമേശ് ചെന്നിത്തലക്ക് അഭിനന്ദനം 

Kerala
  •  2 days ago