HOME
DETAILS

'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍

  
Web Desk
September 09 2025 | 14:09 PM

qatar condemns israels cowardly attack on alleged hamas headquarters in doha

ദോഹ: ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ഇസ്റാഈൽ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തർ. ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണമാണെന്ന് ഖത്തർ വ്യക്തമാക്കി. ആക്രമണത്തെ ഖത്തർ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. ഖത്തർ തലസ്ഥാനമായ ദോഹയിലെ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയിലെ നിരവധി അംഗങ്ങൾ താമസിക്കുന്ന ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലാണ് ആക്രമണം നടന്നതെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മജീദ് അൽ അൻസാരി പറഞ്ഞു. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഖത്തറിലുള്ളവർക്ക്  ഗുരുതരമായ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഇസ്റാഈൽ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിക്കുന്നു. ഇസ്റാഈലിന്റെ പെരുമാറ്റവും മേഖലയുടെ സുരക്ഷയും പരമാധികാരവും ലക്ഷ്യമിട്ടുള്ള ഏതൊരു നടപടിയും ഉടമ്പടികളും ചട്ടങ്ങളും തുടർച്ചയായി അട്ടിമറിക്കുന്ന നീക്കവും അനുവദിക്കാനാകില്ലെന്ന് ഉറപ്പിച്ചു പറയുന്നു," പ്രസ്താവനയിൽ പറഞ്ഞു.

ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പ്രഖ്യാപിക്കുമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലെ ഹമാസ് നേതാക്കളെ ആക്രമിക്കുന്നതിന് മുമ്പ് അമേരിക്കയെ അറിയിച്ചിരുന്നുവെന്ന് ഒരു ഇസ്റാഈലി ഉദ്യോഗസ്ഥൻ പറഞ്ഞു. ഖത്തറിൽ ഹമാസ് നേതൃത്വത്തിനെതിരെ ആക്രമണം നടത്താൻ ട്രംപ് സമ്മതം നൽകിയതായി ഇസ്റാഈലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രായേലി ചാനൽ 12 റിപ്പോർട്ട് ചെയ്തു.

ഫലസ്തീനിൽ നടത്തിവരുന്ന ആക്രമണം രണ്ടുവർഷം ആകാനിരിക്കെയാണ് ഇസ്റാഈൽ ഖത്തറിനെക്കൂടി ആക്രമിച്ചത്. ദോഹയിലെ ഹമാസ് ആസ്ഥാനത്തെയാണ് സയണിസ്റ്റ് സൈന്യം ലക്ഷ്യംവച്ചത്. ദോഹയിലെ ബഹുനില കെട്ടിടം ആക്രമിച്ചതായും തലസ്ഥാനത്ത് ഉഗ്ര സ്‌ഫോടനശബ്ദം കേട്ടതായും കറുത്ത പുകച്ചുരുൾ ആകാശത്ത് ഉയർന്നതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു.

ആക്രമണം നടക്കുമ്പോൾ ഹമാസിന്റെ മുൻനിര നേതാക്കൾ ഓഫിസിലുണ്ടായിരുന്നതായാണ് സൂചന. ആക്രമണം സംബന്ധിച്ച് ഇസ്‌റാഈൽ സൈന്യം സ്ഥിരീകരിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വെടിനിർത്തൽ കരാർ സംബന്ധിച്ച ചർച്ചയ്‌ക്കെത്തിയതായിരുന്നു ഹമാസ് നേതാക്കൾ.

നിലവിൽ ഹമാസിന്റെ ജീവിച്ചിരിക്കുന്ന ഏറ്റവും മുൻനിര നേതാവായി കരുതുന്ന ഖാലിദ് മിശ്അൽ, ഖലീൽ അൽഹയ്യ, സഹീർ ജബാരിൻ എന്നിവരാണ് ഈ സമയത്ത് ഓഫിസിലുണ്ടായിരുന്നത്. ഇവരുടെ നിലവിലെ അവസ്ഥ സംബന്ധിച്ച വിശദാംശം പുറത്തുവന്നിട്ടില്ല. ഇസ്‌റാഈലിന്റെ നിരവധി വധശ്രമത്തെ അതിജീവിച്ച ഖാലിദ് മിഅ്അൽ വർഷങ്ങളായി ഖത്തറിൽ പ്രവാസജീവിതം നയിക്കുകയാണ്. നയതന്ത്ര സംഭാഷണങ്ങളിൽ ഹമാസിനെ പ്രതിനിധീകരിക്കുന്നതും മിശ്അൽ ആണ്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ​ഗതാ​ഗതമാണെന്ന് വിദ​ഗ്ധർ; എങ്ങനെയെന്നല്ലേ?

uae
  •  10 hours ago
No Image

'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്

National
  •  10 hours ago
No Image

ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്‌റാഈൽ

International
  •  10 hours ago
No Image

നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും

International
  •  11 hours ago
No Image

'ഇസ്‌റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ​ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം

uae
  •  11 hours ago
No Image

'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും

crime
  •  11 hours ago
No Image

നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം

International
  •  12 hours ago
No Image

'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ

International
  •  12 hours ago
No Image

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

National
  •  13 hours ago
No Image

വീടിന് മുന്നിൽ മദ്യപാനവും ബഹളവും; ചോദ്യം ചെയ്ത ഗൃഹനാഥനടക്കം നാലുപേർക്ക് കുത്തേറ്റു, പ്രതികൾക്കായി തിരച്ചിൽ ശക്തം

crime
  •  13 hours ago