
ഇടിമുറി മർദനം; കണ്ടില്ലെന്ന് നടിച്ച് ഇന്റലിജൻസ്

കോഴിക്കോട്: പൊലിസിന്റെ കസ്റ്റഡി മർദനങ്ങൾക്ക് നേരെ കണ്ണടച്ച് രഹസ്യാന്വേഷണ വിഭാഗം. പൊലിസ് മർദനങ്ങളെ കുറിച്ച് ജില്ലാ-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങൾ പലപ്പോഴും മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിക്കാറില്ല. ഏതെങ്കിലും ഘട്ടത്തിൽ മർദനം വിവാദമാകുമെന്ന് കണ്ടാൽ മാത്രം റിപ്പോർട്ടുകൾ തയാറാക്കി സമർപ്പിക്കുകയാണ് പതിവ്.
ജനമൈത്രി പൊലിസ് സ്‌റ്റേഷനുകളിൽ നടക്കുന്ന പല മർദനമുറകൾ സംബന്ധിച്ചും ഉന്നത പൊലിസുദ്യോഗസ്ഥർക്ക് കൃത്യസമയത്ത് അറിയാനും ഇതിനാൽ സാധിക്കുന്നില്ല. കേസുകളിലുൾപ്പെട്ടവരെയും സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുക്കുന്നവരെയും ഇപ്പോഴും സ്‌റ്റേഷനുകളിലെ സി.സി.ടി.വി കാമറകൾ പതിയാത്ത സ്ഥലങ്ങളിൽ വച്ച് മർദിക്കുന്നത് പതിവാണ്. സ്‌റ്റേഷനുകളോട് ചേർന്നുള്ള പഴയകെട്ടിടങ്ങളിലും ക്വാട്ടേഴ്‌സുകളിലും പൊലിസ് വാഹനങ്ങളിലും വച്ചാണ് മർദിക്കാറുള്ളത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചുമതലയുള്ള ഓഫിസർമാർ സ്‌റ്റേഷനിലുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ കണ്ടില്ലെന്ന് നടിക്കും. കേസ് തെളിയിക്കാനും കുറ്റകൃത്യത്തിൽ പങ്കുള്ളവരെ നിയമത്തിന് മുന്നിലെത്തിക്കാനുമാണ് മർദനമെന്ന് കണ്ടാണ് ഇതിന് നേരെ കണ്ണടയ്ക്കുന്നതെന്നാണ് ഭാഷ്യം. കൂടാതെ കസ്റ്റഡിയിലെടുക്കുന്നവരെ നിശ്ചിത സമയപരിധിക്കുള്ളിൽ കോടതിയിൽ ഹാജരാക്കണമെന്ന നിയമവും പലപ്പോഴും ലംഘിക്കപ്പെടാറുണ്ട്. ഇതും റിപ്പോർട്ടായി നൽകാറില്ല. ദിവസങ്ങളോളം ചോദ്യംചെയ്ത് മറ്റു പ്രതികളുടെ പങ്ക് കൂടി കണ്ടെത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്.
സംസ്ഥാനത്തെ എല്ലാ പൊലിസ് സ്‌റ്റേഷനുകളിലും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെയും (എസ്.എസ്.ബി) ജില്ലാ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും (എസ്.ബി) ഓഫിസർമാർക്ക് ചുമതല നൽകിയിട്ടുണ്ട്. സ്‌റ്റേഷനുകൾക്ക് കീഴിലുള്ള ക്രമസമാധാന വിഷയങ്ങളും പൊലിസുകാരുടെ പെരുമാറ്റ രീതിയുമുൾപ്പെടെ നിരീക്ഷിക്കുകയും റിപ്പോർട്ട് തയാറാക്കി സമർപ്പിക്കുകയുമാണ് ഇവരുടെ ചുമതല. അകാരണമായി ആരെയെങ്കിലും കസ്റ്റഡിയിൽ താമസിപ്പിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം മേലുദ്യോഗസ്ഥരെ അറിയിക്കേണ്ട ചുമതലയും ഇന്റലിജൻസ് ഓഫിസർമാർക്കുണ്ട്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഓഫിസർമാർ റേഞ്ച് ഡിവൈ.എസ്.പിക്കും ജില്ലാ രഹസ്യാന്വേഷണവിഭാഗം സ്‌പെഷൽബ്രാഞ്ച് ഡിവൈ.എസ്.പിക്കും അസി.കമ്മിഷണർക്കുമാണ് റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടത്. റിപ്പോർട്ടുകളിലെ ഗൗരവം കണക്കിലെടുത്ത് വിവരങ്ങൾ ഇവർ മേലധികാരികൾക്ക് നൽകും.
അതേസമയം, രഹസ്യ റിപ്പോർട്ടുകൾ സമർപ്പിക്കേണ്ട രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വ്യാജ തെളിവുകൾ സൃഷ്ടിക്കാൻ ശ്രമിച്ച സംഭവം വരെ അടുത്തിടെ ഉണ്ടായിട്ടുണ്ട്. മധ്യവയസ്‌കനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് പിന്നാലെ മരിച്ച സംഭവത്തിൽ വ്യാജതെളിവുകളുണ്ടാക്കാൻ ഇന്റലിജൻസ് ഓഫിസർമാരാണ് രംഗത്തെത്തിയത്. വ്യാജമൊഴി നൽകാനെത്തിയയാൾ പിന്നീട് സത്യം പുറത്തുപറഞ്ഞതോടെ ഇത് വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആലപ്പുഴ സ്വദേശിനിയായ യുവതി ഒമാനില്‍ മരിച്ചു
oman
• 8 hours ago
ലക്ഷ്യംവച്ചത് ഹമാസിന്റെ ഏറ്റവും ഉന്നതരെ; ഖലീല്‍ ഹയ്യയും ജബാരീനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
qatar
• 8 hours ago
നേപ്പാളിലെ ജെൻസി പ്രക്ഷോഭം; സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന ആവശ്യവുമായി നേപ്പാൾ സൈന്യം
International
• 8 hours ago
ആക്രമണ ഭീതിയിലും അമ്പരപ്പില്ലാതെ ഖത്തറിലെ പ്രവാസികള്‍; എല്ലാം സാധാരണനിലയില്‍
qatar
• 9 hours ago
യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ഗതാഗതമാണെന്ന് വിദഗ്ധർ; എങ്ങനെയെന്നല്ലേ?
uae
• 16 hours ago
'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്
National
• 17 hours ago
ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്‌റാഈൽ
International
• 17 hours ago
നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും
International
• 18 hours ago
'ഇസ്‌റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം
uae
• 18 hours ago
'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും
crime
• 18 hours ago
'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ
International
• 19 hours ago
'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍
International
• 20 hours ago
ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ
National
• 20 hours ago
വീടിന് മുന്നിൽ മദ്യപാനവും ബഹളവും; ചോദ്യം ചെയ്ത ഗൃഹനാഥനടക്കം നാലുപേർക്ക് കുത്തേറ്റു, പ്രതികൾക്കായി തിരച്ചിൽ ശക്തം
crime
• 20 hours ago
ദുബൈ മെട്രോയ്ക്ക് ഇന്ന് 16 വയസ്സ്; ഗതാഗത മേഖലയെ വിപ്ലവത്തിന്റെ ട്രാക്കിലേറ്റിയ സുവര്‍ണ വര്‍ഷങ്ങള്‍
uae
• 21 hours ago
നേപ്പാളിൽ ജെൻ സി പ്രക്ഷോഭം ആളിപ്പടരുന്നു: പാർലമെന്റ് മന്ദിരത്തിന് പിന്നാലെ സുപ്രീം കോടതിക്കും തീയിട്ടു; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം
International
• 21 hours ago
സിയാച്ചിനിൽ ക്യാമ്പിൽ ഹിമപാതം: മൂന്ന് സൈനികർക്ക് വീരമൃത്യു, ഒരാളെ രക്ഷപ്പെടുത്തി
National
• 21 hours ago
'ബുള്ളറ്റ് ലേഡി' വീണ്ടും പിടിയിൽ; കരുതൽ തടങ്കലിലെടുത്ത് എക്സൈസ്
crime
• 21 hours ago
യാത്രക്കിടെ ഇന്ധനച്ചോര്‍ച്ച; സഊദിയില്‍ നിന്ന് പറന്ന വിമാനത്തിന് അടിയന്തര ലാന്റിംഗ്; ദുരന്തം ഒഴിവായത് തലനാരിഴക്ക്
Saudi-arabia
• 20 hours ago
ഖത്തറില്‍ ഇസ്റാഈല്‍ ഡ്രോണ്‍ ആക്രമണം; ലക്ഷ്യംവച്ചത് ദോഹയിലെ ഹമാസ് ആസ്ഥാനത്തെ
International
• 20 hours ago.png?w=200&q=75)
ഇന്ത്യയുടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ആരംഭിച്ചു; സിപി രാധാകൃഷ്ണനും എസ്. സുദർശന് റെഡ്ഡിയും തമ്മിൽ കനത്ത മത്സരം
National
• 20 hours ago