HOME
DETAILS

അനധികൃത അവധിയിൽ 144 സർക്കാർ ഡോക്ടർമാർ ; കൂടുതൽ പത്തനംതിട്ടയിൽ

  
January 15, 2025 | 3:39 AM

144 government doctors on illegal leave

 പത്തനംതിട്ട: സംസ്ഥാനത്ത് അനധികൃത അവധിയിൽ 144 സർക്കാർ ഡോക്ടർമാർ. ആരോഗ്യമന്ത്രിയുടെ ജില്ലയായ  പത്തനംതിട്ടയിലാണ് ഇത്തരത്തിലുള്ള ഡോക്ടർമാർ കൂടുതലുള്ളത്. 36 ഡോക്ടർമാരാണ് പത്തനംതിട്ടയിൽ അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുന്നത്. വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറയുടെ  അപേക്ഷയ്ക്ക് ലഭിച്ച  മറുപടിയിലാണ്  ഇക്കാര്യമുള്ളത്.

തിരുവനന്തപുരം-11, കോട്ടയം- 7, കണ്ണൂർ- 20, മലപ്പുറം- 10, കോഴിക്കോട്- 12, കാസർകോട്- 20, പാലക്കാട്- 8, ഇടുക്കി- 3, തൃശൂർ-7 , വയനാട്- 4, ആലപ്പുഴ- 6 എന്നിങ്ങനെയാണ് വിട്ടുനൽക്കുന്ന ഡോക്ടർമാരുടെ എണ്ണമെന്ന് ആരോഗ്യവകുപ്പ് ഡയരക്ടറുടെ കാര്യാലയത്തിൽ നിന്ന് ലഭിച്ച മറുപടിയിൽ പറയുന്നു. ഇവർക്കെതിരേ 1960 ലെ കേരള സിവിൽ സർവിസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും ) ചട്ടങ്ങൾ പ്രകാരം അച്ചടക്ക നടപടി സ്വീകരിച്ചുവരികയാണെന്നും വിവരാവകാശ രേഖ പറയുന്നു.

 സംസ്ഥാനത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എഫ്.എച്ച്.സികളാക്കി മാറ്റിയപ്പോൾ വേണ്ട ഡോക്ടർമാരുടെ എണ്ണത്തിലും വർധനവുണ്ടായി. ഇതനുസരിച്ച് ഡോക്ട‌ർമാരില്ലാതിരിക്കുമ്പോഴാണ് ഒരുവിഭാഗം അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഡോക്ടർമാർ അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പാടില്ലെന്ന് കഴിഞ്ഞ വർഷം ജൂണിൽ ആരോഗ്യമന്ത്രി നിർദേശിച്ചിരുന്നു.

അറുമാസം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ നടപടി ഉണ്ടായിട്ടില്ല. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 2000ത്തോളം ജീവനക്കാരാണ് സര്‍വിസില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ഇത് പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളെയും ചികിത്സയെയും ബാധിക്കുന്നുവെന്നും ഇത്തരക്കാർക്കെതിരേ  കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവില ഇടിഞ്ഞു; ഗ്രാമിന് ഇന്ന് 12,905 രൂപ

Business
  •  2 days ago
No Image

ആശുപത്രിയില്‍ രോഗിക്ക് ക്രൂരമര്‍ദനം; ഉത്തര്‍പ്രദേശില്‍ വനിതാ ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍

National
  •  2 days ago
No Image

മദ്യലഹരിയില്‍ മകന്‍ കഴുത്ത് ഞെരിച്ചു കൊന്നു; ചേര്‍ത്തലയിലെ 58 കാരന്റെ മരണം കൊലപാതകമെന്ന് പൊലിസ്, പ്രതി അറസ്റ്റില്‍

Kerala
  •  2 days ago
No Image

വിഴിഞ്ഞം തുറമുഖം: ഷെയര്‍ കൈമാറാന്‍ സര്‍ക്കാറിന്റെ അനുമതി വേണം, അദാനി ഗ്രൂപ്പ് അനുമതി തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി

National
  •  2 days ago
No Image

വാണിജ്യ എല്‍പിജി വിലക്കുറവ് മുതല്‍ പുതുക്കിയ പാസ്പോര്‍ട്ട് ഫീസ് വരെ;  ജൂലൈ 1 മുതല്‍ വരുന്ന മാറ്റങ്ങള്‍ അറിയാം

Economy
  •  2 days ago
No Image

ദേശീയ ഭവന സെന്‍സസിന് ഇന്ന് തുടക്കം; അധ്യാപകര്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്യൂട്ടി ക്രമീകരണം

Kerala
  •  2 days ago
No Image

ലാഹോറില്‍ ട്യൂഷന്‍ സെന്ററിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 14 കുട്ടികള്‍ക്ക് ദാരുണാന്ത്യം, അഞ്ച് പേര്‍ക്ക് പരുക്ക്

International
  •  2 days ago
No Image

ഇക്വ ഡോറടച്ച് മെക്സിക്കോ; തകർപ്പൻ ജയവുമായി പ്രീക്വാർട്ടറിൽ

Football
  •  2 days ago
No Image

ചേര്‍ത്തല ദേശീയപാതയില്‍ വന്‍ ഗര്‍ത്തം: കോണ്‍ക്രീറ്റ് ചെയ്ത് താല്‍ക്കാലികമായി അടച്ചു; അധികൃതര്‍ ഇന്ന് പരിശോധന നടത്തും

Kerala
  •  2 days ago
No Image

ഇനി 'തൊഴിലില്‍ ഉറപ്പില്ല'; മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒഴിവാക്കുന്നു; പകരം വിബിജി റാം ജി ആശങ്കയില്‍ സംസ്ഥാനങ്ങള്‍

National
  •  2 days ago