HOME
DETAILS

ലോകം ഞെട്ടിയ 'തൂഫാന്‍ അല്‍ അഖ്‌സ'; 15 മാസത്തിന് ശേഷം ലക്ഷ്യം കാണാതെ ഇസ്‌റാഈലിന്റെ മടക്കം  | Israel Hamas Ceasefire

  
Web Desk
January 16, 2025 | 2:10 AM

What is the Al Aqsa Storm of Hamas that shocked Israel

ഗസ്സ: ലോകത്തെ ഏറ്റവും സൂപ്പര്‍ പവര്‍ എന്ന് അവകാശപ്പെട്ടിരുന്ന ഇസ്‌റാഈലിന്, രാഷ്ട്രം നിയമവിരുദ്ധമായി രൂപീകരിക്കപ്പെട്ടതിന് ശേഷമുള്ള ഏറ്റവും കനത്ത അപമാനവും തിരിച്ചടിയുമായിരുന്നു 2023 ഒക്ടോബര്‍ ഏഴിന് ഹമാസില്‍നിന്ന് നേരിട്ടത്. കേരളത്തിലെ ഒരു നിയമസഭാ മണ്ഡലത്തിന്റെ മാത്രം വലിപ്പമുള്ള, ഏതുസ്ഥലവും നിരീക്ഷണത്തിലുള്ള, ആഴത്തില്‍ മൊസാദിന്റെ ചാരവലയമുള്ള ഗസ്സാ മുനമ്പിലിരുന്ന് വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണങ്ങള്‍ക്കും നീണ്ട ഗൃഹപാഠങ്ങള്‍ക്കും ശേഷമായിരുന്നു 'തൂഫാന്‍ അല്‍ അഖ്‌സ' അഥവാ അല്‍ അഖ്‌സ പ്രളയം എന്ന പേരിലുള്ള മിന്നലാക്രമണം ഹമാസ് നടത്തിയത്. ഇസ്‌റാഈലില്‍ യഹൂദരുടെ പുണ്യദിനമായ യോം കിപ്പൂര്‍ നാളും വാരാന്ത്യ അവധിയും ആക്രമണത്തിന് തെരഞ്ഞെടുത്തത് കരുതിക്കൂട്ടിയാണെന്നും ആക്രമണം സംബന്ധിച്ച് വിശദീകരിക്കവെ പിന്നീട് ഹമാസ് വൈസ് പ്രസിഡന്റ് സാലിഹ് അല്‍ അറൂരി പറഞ്ഞിരുന്നു.


ഒരേസമയം വായു, കര കടല്‍ വഴി ആക്രമണം

ഹൃസ്വപരിധിയുള്ള ചെറുറോക്കറ്റുകള്‍ ഉപയോഗിച്ചായിരുന്നു മുന്‍വര്‍ഷങ്ങളില്‍ ഹമാസ് ആക്രമണങ്ങള്‍ നടത്തിയതെങ്കില്‍, അതില്‍നിന്ന് വ്യത്യസ്തമായാണ് 'തൂഫാന്‍ അല്‍ അഖ്‌സ' നടപ്പാക്കിയത്. വായുവിലൂടെയുള്ള ആക്രമണത്തിനൊപ്പം കരയിലൂടെയും കടലിലൂടെയും ഒരേസമയം ലക്ഷ്യംവച്ചപ്പോള്‍ ലോകത്തെ വന്‍ ശക്തിയായ ഇസ്‌റാഈലിന്റെ പ്രതിരോധ സംവിധാനങ്ങളത്രയും ഒരുവേള സ്തംഭിച്ചെന്നും ഹമാസ് നേതാവ് പറഞ്ഞു.

 

2025-01-1607:01:32.suprabhaatham-news.png
 
 

 

ഇസ്‌റാഈലിന്റെ ഗ്ലാമര്‍ മെര്‍ക്കാവ 4 ടാങ്കുകളെ ഡ്രോണുകള്‍ ഉപയോഗിച്ച് നേരിട്ടു. കുറേ കൂടി ദൂരപരിധിയുള്ള റോക്കറ്റുകള്‍ ഉപയോഗിച്ചു. കരമാര്‍ഗമുള്ള ആക്രമണങ്ങള്‍ക്കായി മാസങ്ങളുടെ ശ്രമഫലമായി അണ്ടര്‍ ഗ്രൗണ്ട് ടണലുകള്‍ ഒരുക്കി. ചെക്ക് പോയിന്റ് ആക്രമിക്കാനും കനത്ത നാശനഷ്ടം വരുത്താനും ഇസ്‌റാഈലിനുള്ളില്‍ കയറാനും ഈ ടണലുകളാണ് പോരാളികള്‍ ഉപയോഗിച്ചത്.

പരമാവധി സൈനികര്‍ ഉള്‍പ്പെടെയുള്ളവരെ ബന്ദിയാക്കാനുള്ള തീരുമാനവും വിജയിച്ചു. പൊതുവേ ഹമാസ് പോരാളികള്‍ കടന്നുചെന്നിട്ടില്ലാത്ത ജറൂസലം, റാമല്ല പോലുള്ള നഗരങ്ങളിലും തങ്ങളുടെ ഭടന്‍മാരെ എത്തിക്കാനായത് ആസൂത്രണമികവായാണ് കരുതുന്നത്.

ആക്രമണത്തിനിടെ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കൊല്ലരുതെന്നും സാധാരണ ജനങ്ങളുടെ ജീവിതം പ്രയാസത്തിലാക്കരുതെന്നും അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. യുദ്ധസമയത്ത് കൃത്യമായ ഇസ് ലാമിക ശാസനകള്‍ പിന്തുടരണമെന്ന് പോരാളികള്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയിരുന്നതായും സാലിഹ് വെളിപ്പെടുത്തിയിരുന്നു.
ആക്രമണത്തിനൊപ്പം നിരീക്ഷണ ടവറുകള്‍, പ്രക്ഷേപണങ്ങള്‍, ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവ തകര്‍ക്കാനും ശ്രമിച്ചു. 3,500 റോക്കറ്റുകളും ഷെല്ലുകളും അടങ്ങുന്ന ഫയര്‍ സപ്പോര്‍ട്ട് പദ്ധതി തയ്യാറാക്കി. 3,000 പോരാളികളെ യുദ്ധത്തിനും 1,500 പേരെ റിസര്‍വ് സേനയായും ഉപയോഗിച്ചു. 

 

പിടികിട്ടാതെ ഹമാസിന്റെ കേന്ദ്രങ്ങള്‍

മിന്നലാക്രമണത്തിന് പിന്നാലെ ഇസ്‌റാഈല്‍ ഗസ്സയില്‍ അധിനിവേശം തുടങ്ങി. ഹമാസിനെ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു, രണ്ടാംലോകമഹായുദ്ധാനന്തരം ഏറ്റവുമധികം നീണ്ടുനിന്ന കൂട്ടക്കൊലകളിലൊന്നിന് സയണിസ്റ്റ് സൈന്യം തുടക്കമിട്ടത്. പിന്നീട് ഗസ്സയാകെ ഇളക്കിമറിച്ചെങ്കിലും ഹമാസ് കേന്ദ്രങ്ങള്‍ കണ്ടെത്താനോ നശിപ്പിക്കാനോ ആയില്ല. ആശുപത്രികള്‍, പള്ളികള്‍, ചര്‍ച്ചുകള്‍, യു.എന്‍ ഓഫിസുകള്‍, അഭയാര്‍ഥി കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍ എന്നിങ്ങനെയെല്ലാം ഇസ്‌റാഈല്‍ തകര്‍ത്തെങ്കിലും ഹമാസ് കേന്ദ്രങ്ങളോ ബന്ദികളെയോ കണ്ടെത്താനായില്ല. ഹമാസ് നേതാക്കളെ വകവരുത്തി ബന്ദികളെ ബലപ്രയോഗത്തിലൂടെ മോചിപ്പിക്കാം എന്നായിരുന്നു ഇസ്‌റാഈല്‍ കരുതിയിരുന്നത്. എന്നാല്‍, അതിനായി 15 മാസം തുടര്‍ച്ചയായി ആക്രമണവും റെയ്ഡും നടത്തിയെങ്കിലും ശ്രമം വിജയിച്ചതേയില്ല. ഇതിനിടെ ഉന്നത ഹമാസ് നേതാക്കളെ കൊലപ്പെടുത്തുകയും ചെയ്‌തെങ്കിലും ഇടയ്ക്കിടെ ഹമാസില്‍നിന്ന് തിരിച്ചടി നേരിട്ടു. ബന്ദി മോചനം വൈകുന്നതിനനുസരിച്ച് ബെഞ്ചമിന്‍ നെതന്യൂഹു ഭരണകൂടം സ്വന്തംരാജ്യത്ത് കടുത്ത സമ്മര്‍ദ്ദത്തിലുമായി. കഴിഞ്ഞ നാലഞ്ചുദിവസത്തിനുള്ളില്‍ പോലും പത്ത് അധിനിവേശ സൈനികരെ ഹമാസ് കൊലപ്പെടുത്തുകുയംചെയ്തു. ഇതിനൊടുവിലാണ് ഇസ്‌റാഈലിന് കരാര്‍ അംഗീകരിക്കേണ്ടി വന്നത്.

 

2025-01-1607:01:48.suprabhaatham-news.png
 
 

സ്വന്തം താവളങ്ങള്‍ സംരക്ഷിക്കാനും ഇസ്‌റാഈല്‍ ചാരവലയത്തില്‍നിന്ന് മാറിനില്‍ക്കാനുമുള്ള തീരുമാനത്തില്‍ ഹമാസ് വിജയിച്ചത്, മൊസാദിനെ കുറിച്ചുള്ള നീണ്ട പഠനത്തിനൊടുവിലാണ്. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് മുമ്പ് ഇസ്‌റാഈലിന്റെ മുഴുവന്‍ ഭൂമിശാസ്ത്ര, പരിസ്ഥിതി മേഖലയും നിരീക്ഷിച്ചതിനൊപ്പം ആവശ്യമായ സാമ്പത്തിക, സാങ്കേതിക പഠനങ്ങളും നടത്തി. അവരുടെ ശക്തിയും ദൗര്‍ബല്യവും വിഭവങ്ങളും കൃത്യമായി പഠിച്ചു. ഇസ്‌റാഈല്‍ രഹസ്യാന്വേഷണ സംവിധാനത്തെയും ഹമാസ് പഠിച്ചു. മൊസാദിന്റെ വിവരശേഖരണത്തിനുള്ള ഉറവിടം അറിയാന്‍ ശ്രമിച്ച് അത്തരം ഉറവിടങ്ങള്‍ കണ്ടെത്തി വിവരങ്ങള്‍ എത്തുന്നത് തടഞ്ഞാണ് ആസൂത്രണംചെയ്തത്. വിവരങ്ങള്‍ പുറത്തുപോകാതിരിക്കാനുള്ള ജാഗ്രത അവസാനനിമിഷം വരെ തുടര്‍ന്നതുകൊണ്ടാണ് ഇത് നടപ്പാക്കാനായത്.


15 മാസത്തിന് ശേഷം ചിരിക്കാന്‍ തുടങ്ങി ഫലസ്തീനികള്‍

15 മാസം നീണ്ടുനിന്ന ഇസ്‌റാഈല്‍ ആക്രമണത്തിനിടെ അരലക്ഷത്തിനടുത്ത് ആളുകള്‍ ആണ് കൊല്ലപ്പെട്ടത്. ഒരുലക്ഷത്തിലേറെ പേര്‍ക്ക് പരുക്കേറ്റു. ഏതാണ്ട് ഗസ്സയിലെ ജനവാസകേന്ദങ്ങളെല്ലാം തകര്‍ത്തു. അടിസഥാനസൗകര്യം ആകെ താറുമാറായി. ഇതിനിടെ ആയിരങ്ങളെയാണ് അധിനിവേശ സൈന്യം പിടിച്ചുകൊണ്ടുപോയത്. തടവുകാരെയെല്ലാം മോചിപ്പിക്കാന്‍ കരാറിന്റെ ഭാഗമായി ഇസ്‌റാഈല്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ പത്തും ഇരുപതും വര്‍ഷമായി ഇസ്‌റാഈല്‍ ഇരുട്ടറയില്‍ കഴിയുന്നവരും ഉള്‍പ്പെടും. ഗസ്സയുടെ പുനഃനിര്‍മാണവും കരാറിന്റെ ഭാഗമാണ്. കൂടാതെ അധിനിവേശഭൂമിയില്‍നിന്ന്ചിലഭാഗങ്ങളില്‍നിന്ന് പിന്‍മാറാനും ഇസ്‌റാഈല്‍ തീരുമാനിച്ചിട്ടുണ്ട്. ഒപ്പം റഫാ അതിര്‍ത്തി തുറക്കുകയും ചെയ്യും. 2023 ഒക്ടോബര്‍ മുതല്‍ തുടങ്ങിയ ആക്രമണത്തിനിടെ, സ്ത്രീകളും കുട്ടികളും വയോധികരും അടക്കമുള്ളവരെ കൊലപ്പെടുത്തുകയല്ലാതെ ലക്ഷ്യംനേടാതെയാണ് ഇപ്പോള്‍ ഇസ്‌റാഈല്‍ കരാര്‍ അംഗീകരിച്ചതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.


What is the 'Al Aqsa Storm' of Hamas that shocked Israel



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ

crime
  •  a day ago
No Image

മദ്യപിച്ച് ഡ്യൂട്ടിക്കെത്തി: വെള്ളറടയിൽ രോഗികളുടെ പരാതിയിൽ ഡോക്ടറെ പൊലിസ് കസ്റ്റഡിയിലെടുത്തു

Kerala
  •  2 days ago
No Image

പണത്തിനും സ്വർണത്തിനും വേണ്ടി അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ

Kerala
  •  2 days ago
No Image

അരുണാചൽ ബസ് അപകടം: മരിച്ചവർക്ക് 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; രക്ഷാപ്രവർത്തനം ദുഷ്‌കരം

National
  •  2 days ago
No Image

ഫിഫ അറബ് കപ്പ്; ക്വാർട്ടർ ഫൈനലിലെ ത്രില്ലർ പോരാട്ടത്തിൽ സിറിയക്കെതിരെ മൊറോക്കോയ്ക്ക് വിജയം

qatar
  •  2 days ago
No Image

ബെംഗളൂരുവിലെ കൂട്ടബലാത്സംഗ പരാതിയിൽ ഞെട്ടിക്കുന്ന 'ട്വിസ്റ്റ്'; മലയാളി യുവതിയുടെ മൊഴി കളവ്

National
  •  2 days ago
No Image

കുവൈത്തിൽ റസിഡൻഷ്യൽ ഏരിയകളിലെ സ്വകാര്യ സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കും; പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശം

Kuwait
  •  2 days ago
No Image

തളിക്കുളത്ത് യഥാർത്ഥ വോട്ടർ എത്തിയപ്പോൾ വോട്ട് മറ്റൊരാൾ ചെയ്തു; പോളിങ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച 

Kerala
  •  2 days ago
No Image

ദുബൈയിലെ താമസക്കാർക്കും പ്രവാസികൾക്കും ആശ്വാസം; 'ജബ്ർ' വഴി ഇനി മരണാനന്തര നിയമനടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാം

uae
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം: പോളിംഗ് 75.85%; എല്ലാ ജില്ലകളിലും 70 ശതമാനം കടന്ന് മികച്ച പ്രതികരണം

Kerala
  •  2 days ago