വര്‍ഷത്തില്‍ അഞ്ച് ചലാന്‍ കിട്ടിയാല്‍ ലൈസന്‍സ് റദ്ദാക്കും; വാഹന ചട്ടങ്ങൾ കർശനമാക്കുന്നു
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്ത മോട്ടോര്‍ വാഹന നിയമം സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരുന്നു. പുതിയ നിയമപ്രകാരം വര്‍ഷത്തില്‍ അഞ്ച് ചലാനുകള്‍ ലഭിച്ചാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കപ്പെടും. പിഴ കുടിശ്ശികയുള്ള വാഹനങ്ങള്‍ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ചലാന്‍ ലഭിച്ച് കഴിഞ്ഞാല്‍ 45 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കണമെന്നാണ് നിയമം.
കുടശ്ശികയുള്ള ചലാനുകള്‍ അടച്ച് തീര്‍ക്കുന്നത് വരെ ഉദ്യോഗസ്ഥര്‍ക്ക് വാഹനം കസ്റ്റഡിയിലെടുക്കാന്‍ അധികാരമുണ്ടായിരിക്കും. ആര്‍സി ഉടമയാണ് നടപടികള്‍ നേരിടേണ്ടി വരിക. മറ്റൊരളാണ് വാഹനം ഓടിച്ചതെങ്കില്‍ അത് ഉടമ തെളിയിക്കണം.
ജനുവരി 1ന് പ്രാബല്യത്തില്‍ വന്ന പുതിയ നിയമത്തില്‍ കര്‍ശന ഉപാധികളാണ് കേന്ദ്രം വരുത്തിയിട്ടുള്ളത്. ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ക്ക് സേവനങ്ങളൊന്നും ലഭിക്കില്ല. ഉടമസ്ഥാവകാശം ഫിറ്റ്‌നസ് ടെസ്റ്റ് എന്നിവ മുടങ്ങിയാല്‍ പുതുക്കാന്‍ കഴിയില്ലെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു. ഇതിന് പുറമെ പരിവാഹന്‍ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനങ്ങളും പരിമിതപ്പെടുത്തുന്നുണ്ട്. നികുതി അടയ്ക്കുന്നത് ഒഴികെ മറ്റൊരു സേവനവും ഇനി സൈറ്റ് മുഖേന ചെയ്യാന്‍ സാധിക്കില്ല. പെര്‍മിറ്റ്, ഫിറ്റ്‌നസ്, ഉടമസ്ഥാവകാശം മാറ്റല്‍, ഹൈപോത്തിക്കേഷന്‍ റദ്ദാക്കല്‍ തുടങ്ങിയ സേവനങ്ങളും ഇതോടെ തടയും. പുതിയ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
The new Motor Vehicle Act in the state cancels driving licenses after five challans per year, blacklists vehicles with unpaid fines, and requires fines to be paid within 45 days.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."