HOME
DETAILS

വഖഫ് ബില്‍: കെ.സി.ബി.സി നിലപാട് തള്ളി കോണ്‍ഗ്രസ് 

  
Web Desk
April 02, 2025 | 6:10 AM

Congress Rejects KCBCs Stand on Waqf Bill

ന്യൂഡല്‍ഹി: വഖഫ് ബില്ലില്‍ കെ.സി.ബി.സി നിലപാട് തള്ളി കോണ്‍ഗ്രസ്. ബില്ലിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് കേരളാ കത്തോലിക്കാ മെത്രാന്‍ സമിതിയും (കെ.സി.ബി.സി) കാത്തലിക് ബിഷ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയും (സി.ബി.സി.ഐ) പരസ്യമായി രംഗത്തുവന്നതിന് പിന്നാലെ യു.ഡി.എഫ് ത്രിശങ്കുവിലായെന്നായിരുന്നു പ്രചാരണങ്ങള്‍. എന്നാല്‍ കെ.സി.ബി.സി നിലപാട് തള്ളിയ കോണ്‍ഗ്രസ് നേതൃത്വം പാര്‍ലമെന്റില്‍ ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് കോണ്‍ഗ്രസ് എം.പിമാര്‍ യോഗം ചേര്‍ന്നിരുന്നു. 


വഖഫ് ബില്ലില്‍ ശക്തമായ എതിര്‍പ്പ് വ്യക്തമാക്കി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പ്രതികരിച്ചിരുന്നു. ബില്ല് ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  ഭരണഘടനയുടെ പല വകുപ്പുകള്‍ക്കും എതിരാണ് കേന്ദ്രം അവതരിപ്പിക്കാനൊരുങ്ങുന്ന വഖഫ് ബില്‍. എല്ലാ അധികാരങ്ങളും സര്‍ക്കാറില്‍ നിക്ഷിപ്തമാക്കാനാണ് നീക്കം.   നിയമം നടപ്പിലാക്കിയാല്‍ വഖഫ് ബോര്‍ഡ് നോക്കുകുത്തിയാവും- അദ്ദേഹം ചൂണ്ടിക്കാട്ടി. 

 ജെ.പി.സിയില്‍ പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ മാനിച്ചില്ലെന്ന് പറഞ്ഞ അദ്ദേഹം പാര്‍ലമെന്റില്‍ ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നും വ്യക്തമാക്കി. 

വഖ്ഫ് സ്വത്തുക്കള്‍ സര്‍ക്കാരിനു കൈയടക്കാന്‍ സഹായിക്കുന്ന വിവാദ വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം നടന്നുവരുന്നതിനിടെ ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി)യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭേദഗതി വരുത്തിയ ബില്ലാണ് അവതരിപ്പിക്കുക. ബില്ലില്‍ എട്ടുമണിക്കൂര്‍ ചര്‍ച്ച നടക്കും. സമയം നീട്ടാന്‍ സ്പീക്കര്‍ ഓംബിര്‍ലയ്ക്ക് സാധിക്കും. ലോക്സഭയില്‍ ചോദ്യോത്തര വേളയ്ക്ക് ശേഷമായിരിക്കും ബില്‍ അവതരിപ്പിക്കുക.

ബില്ലിനെ എതിര്‍ക്കാന്‍ ഇന്‍ഡ്യാ സഖ്യം തീരുമാനിച്ചിട്ടുണ്ട്. ബില്ലിനെ ശക്തമായി എതിര്‍ക്കാനും പാസാക്കിയാല്‍ സുപ്രിംകോടതിയില്‍ ചോദ്യംചെയ്യാനും മുസ്്ലിം ലീഗും തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നുണ്ടെങ്കിലും അതില്‍ പങ്കെടുക്കാതെ എം.പിമാര്‍ സഭയില്‍ ഹാജരാകുകയും ബില്ലിനെ എതിര്‍ക്കുകയും ചെയ്യുമെന്ന് സി.പി.എമ്മും അറിയിച്ചു.

കഴിഞ്ഞ ആഗസ്റ്റിലാണ് ബില്‍ ലോക്സഭയില്‍ ആദ്യം അവതരിപ്പിച്ചത്. തുടര്‍ന്ന് ജെ.പി.സിക്കു വിട്ടു. സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ തള്ളി ഭരണപക്ഷം ബില്ലില്‍ മാറ്റങ്ങള്‍ വരുത്തി. ഈ ബില്ലാണ് വീണ്ടും ഇന്ന് അവതരിപ്പിക്കുന്നത്. സഭാ സമ്മേളനം വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ബില്‍ ലോക്സഭയിലെത്തുന്നത്. ഇതോടെ സഭ പ്രക്ഷുബ്ദമാകുമെന്നുറപ്പാണ്. ബില്‍ പാസാക്കാന്‍ ആവശ്യമെങ്കില്‍ സമ്മേളന കാലാവധി നീട്ടുമെന്ന് ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചിട്ടുണ്ട്.

ബില്‍ ഏതുവിധേനയും ഈ സമ്മേളനത്തില്‍ത്തന്നെ ഇരുസഭകളിലും പാസാക്കിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ സഭാ സമ്മേളനം നീട്ടുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല.


വഖ്ഫ് ബില്‍ വരുന്നതിനാല്‍ അടുത്ത മൂന്നു ദിവസത്തേക്ക് സഭാനടപടികളില്‍ പൂര്‍ണമായും പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തങ്ങളുടെ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. സുപ്രധാന ബില്ലുകള്‍ പരിഗണനയ്ക്ക് വരുന്നതിനാല്‍ ഈ മാസം രണ്ട്, മൂന്ന്, നാല് തീയതികളില്‍ എല്ലാ അംഗങ്ങളും ലോക്സഭാ സമ്മേളനത്തില്‍ മുടക്കം കൂടാതെ പങ്കെടുക്കണമെന്നാണ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് വിപ്പ് നല്‍കിയിരിക്കുന്നത്.

വഖ്ഫ് ബില്‍ ഇന്ന് സഭയിലെത്തുമ്പോള്‍ എന്‍.ഡി.എ ഘടകകക്ഷികളായ തെലുഗുദേശം പാര്‍ട്ടിയും (ടി.ഡി.പി) ജനതാദള്‍ യുനൈറ്റഡും എടുക്കുന്ന നിലപാടിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം. മുസ്‌ലിം വോട്ടുകള്‍ സംസ്ഥാനങ്ങളില്‍ ഇരുപാര്‍ട്ടികളുടെയും അടിത്തറയുടെ ഭാഗമാണ്. മുസ്‌ലിം സംഘടനകള്‍ ബില്ലിനെ ശക്തമായി എതിര്‍ക്കുന്നതിനാല്‍ ഈ പാര്‍ട്ടികള്‍ വഖ്ഫ് ബില്ലിനെ പിന്തുണയ്ക്കുമോയെന്നതാണ് രാജ്യം നോക്കുന്നത്. രണ്ടു പാര്‍ട്ടികളുടെയും പിന്തുണയില്ലാതെ ബില്‍ പാസാകില്ല. ബില്‍ മുസ്‌ലിം കള്‍ക്ക് അനുകൂലമാണെന്ന് സഭയില്‍ വാദിക്കാനായിരിക്കും ഇരുപാര്‍ട്ടികളും ശ്രമിക്കുക.

ബിഹാറില്‍ ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ജെ.ഡി.യു എന്തു നിലപാടെടുക്കുമെന്ന വിഷയത്തിലും ചര്‍ച്ചകളുണ്ട്. ചന്ദ്രബാബു നായിഡു മുസ്‌ലിംകള്‍ക്ക് അനുകൂല നിലപാടുള്ളയാളാണെന്നും അതോടൊപ്പം ബില്ലിനെ പിന്തുണയ്ക്കുമെന്നുമാണ് ടി.ഡി.പി വക്താവ് പ്രേംകുമാര്‍ ജെയ്ന്‍ പ്രതികരിച്ചത്. ബില്‍ മുസ്്ലിംകളുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമാണെന്നൊരു വ്യാഖ്യാനവും ജെയ്ന്‍ നടത്തിയിട്ടുണ്ട്.

സമാനമായ പ്രഖ്യാപനം ജെ.ഡി.യുവും നടത്തിയിട്ടുണ്ട്. 19 വര്‍ഷമായി ബിഹാറില്‍ പ്രവര്‍ത്തിക്കുന്ന നിതീഷ് കുമാര്‍ ഈ കാലയളവില്‍, മുസ്ലിംകള്‍ക്കു വേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങള്‍ വ്യക്തമാണെന്നാണ് പാര്‍ട്ടി എം.പി സഞ്ജയ് ഝായുടെ പ്രഖ്യാപനം.

മുന്‍കാല പ്രാബല്യത്തോടെ നിയമം നടപ്പാക്കരുതെന്ന് ഞങ്ങളുടെ പാര്‍ട്ടി പറഞ്ഞിരുന്നു. സര്‍ക്കാര്‍ അത് പരിഗണിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നിതീഷ് കുമാര്‍ രാഷ്ട്രീയത്തിലിരിക്കുന്നിടത്തോളം കാലം, ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടും. മുസ്‌ലിംകളുടെ പ്രതിനിധി സംഘം നിതീഷ് കുമാറിനെ കണ്ട് വഖ്ഫ് ബില്ലിനെക്കുറിച്ചുള്ള ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. ഈ ആശങ്കകള്‍ പാര്‍ലമെന്ററി സമിതിയില്‍ ഉന്നയിക്കാന്‍ നിതീഷ് കുമാര്‍ പാര്‍ട്ടി പ്രതിനിധികളോട് ആവശ്യപ്പെട്ടിരുന്നുവെന്നും ജെ.ഡി.യു നേതാവ് വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി, പിന്നാലെ 'ആത്മഹത്യാ നാടകം'! വ്യവസായിയിൽ നിന്ന് 2.77 കോടി തട്ടിയ യൂത്ത് കോൺഗ്രസ് നേതാവും കൂട്ടാളിയും മംഗളൂരുവിൽ അറസ്റ്റിൽ

National
  •  22 days ago
No Image

തമിഴ്നാട്ടിൽ നിന്ന് ദുബൈയിലേക്ക് ബസ്, ടിക്കറ്റ് നിരക്ക് 10,000 രൂപ!- ആ വൈറൽ ടിക്കറ്റ് എ.ഐ നിർമ്മിതമോ?

National
  •  22 days ago
No Image

തിരുവല്ലയിലെ വ്യാപക മരംമുറി; കെഎസ്ഇബിക്കെതിരെ കടുത്ത നടപടിയുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

Kerala
  •  22 days ago
No Image

പിറന്നത് 30 ഗോളുകൾ, ഒരു ഗോൾ പോലും തിരിച്ചടിക്കാനായില്ല! ഒളിമ്പിക് യോഗ്യതയിൽ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച സുഡാന്റെ ചരിത്ര തോൽവി!

Football
  •  22 days ago
No Image

കത്തുന്ന വേനലിൽ കാറുകൾക്ക് വേണം പ്രത്യേക കരുതൽ; ടയറുകൾ കേടുവരുന്നതിനും ഇന്ധന നഷ്ടത്തിനും കാരണങ്ങൾ ഇതാണ്

uae
  •  22 days ago
No Image

ദുബൈയിലെ ജുമൈറയിൽ കടൽത്തീരത്തെ റസ്റ്റോറന്റിന് സമീപം ഭീമൻ തിമിംഗല സ്രാവ്; അമ്പരപ്പോടെ ഭക്ഷണം കഴിക്കാനെത്തിയവർ

uae
  •  22 days ago
No Image

വൺവേ തെറ്റിച്ചുള്ള കെഎസ്ആർടിസിയുടെ അപകടയാത്ര; ഡ്രൈവറെയും കണ്ടക്ടറെയും സർവീസിൽ നിന്നും പിരിച്ചുവിട്ടു

Kerala
  •  22 days ago
No Image

ദൈവത്തിന്റെ കൈ, നൂറ്റാണ്ടിന്റെ ഗോൾ, തീരാപ്പകയുടെ 40 വർഷങ്ങൾ; ആസ്ടെക്കയിലെ ആ ഇതിഹാസ നിമിഷം; In-Depth Story

Football
  •  22 days ago
No Image

വേനൽ കടുക്കുന്നു; ദുബൈയിൽ ഇത്തവണയും 'നാല് ദിവസത്തെ വർക്ക് വീക്ക്' തിരിച്ചെത്തുമോ? പ്രതീക്ഷയോടെ ജീവനക്കാർ

uae
  •  22 days ago
No Image

72 വർഷമായിട്ടും ആർക്കും തകർക്കാനായില്ല; ലോകകപ്പ് ചരിത്രത്തിൽ ആ ടീം കുറിച്ച 'അമാനുഷിക' റെക്കോർഡ്!

Cricket
  •  22 days ago

No Image

പ്രവാസികൾക്കും സഞ്ചാരികൾക്കും സന്തോഷവാർത്ത; ദുബൈ ടൂറിസ്റ്റ് വിസ ഇനി 48 മണിക്കൂറിനുള്ളിൽ ലഭിക്കും

uae
  •  23 days ago
No Image

'ഞങ്ങൾ കുറ്റവാളികളല്ല, ഫുട്ബോൾ താരങ്ങളാണ്!' സെനഗൽ,ഉസ്ബെക്കിസ്താൻ കളിക്കാരെ നായ്ക്കളെ വിട്ട് പരിശോധിപ്പിച്ചു; അമേരിക്കയിൽ പന്തുരുളും മുൻപേ വിവാദം

Football
  •  23 days ago
No Image

'ഗണ്‍മാന്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് തിരിച്ചടിയായി കാണുന്നില്ല': തുടര്‍നടപടി പരിശോധിച്ച ശേഷമെന്ന് ആഭ്യന്തരമന്ത്രി

Kerala
  •  23 days ago
No Image

മുണ്ടക്കൈ–ചൂരൽമല പുനരധിവാസ ഫണ്ട് വെട്ടിച്ചു: ദുരന്തബാധിതർക്കുള്ള പണം വകമാറ്റി എൽഡിഎഫ് സർക്കാർ സെക്രട്ടേറിയറ്റിലേക്ക് ലക്ഷങ്ങളുടെ ഉപകരണങ്ങൾ വാങ്ങി

Kerala
  •  23 days ago