കാനഡയിൽ അജ്ഞാതൻ നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു; അഞ്ച് പേരുടെ നില ഗുരുതരം
ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ ഉണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലോറൻസ് ഹൈറ്റ്സിൽ ചൊവ്വാഴ്ച രാത്രി ആയിരുന്നു വെടിവെപ്പുണ്ടായത്. 40 വയസ്സ് തോന്നിക്കുന്ന ഒരു പുരുഷൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലിസ് പറഞ്ഞു. നാല് പുരുഷന്മാരെയും ഒരു സ്ത്രീയെയും വെടിയേറ്റ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ സ്ത്രീയുടെ നില അതീവ ഗുരുതരവും മറ്റുള്ളവരുടെ നില ഗുരുതരവുമാണ്.
പ്രാദേശിക സമയം 8.30 ന് റനീ അവന്യൂ, അലൻ റോഡ് എന്നിവിടങ്ങളിലെ ഫ്ലെമിംഗ്ടൺ, സക്കറി റോഡുകൾക്ക് സമീപം വെടിവയ്പ്പ് നടന്നതായി ലഭിച്ച റിപ്പോർട്ടുകളെ തുടർന്ന് ടൊറന്റോ പൊലിസും പാരാമെഡിക്കുകളും ഉടൻ സംഭവസ്ഥലത്തെത്തി. എന്നാൽ വെടിവെച്ചയാളെ പിടികൂടാനായിട്ടില്ല. അന്വേഷണം തുടരുന്നതിനാൽ റനീ അവന്യൂവിലും ഫ്ലെമിംഗ്ടൺ റോഡ് പ്രദേശത്തും ഒരു കമാൻഡ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. സംശയിക്കപ്പെടുന്നവരെക്കുറിച്ച് പൊലിസ് ഒരു വിവരവും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സംഭവത്തിൽ താൻ അസ്വസ്ഥയാണെന്ന് ടൊറന്റോ മേയർ ഒലിവിയ ചൗ പറഞ്ഞു, തന്റെ ഓഫീസ് പൊലിസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അവർ അറിയിച്ചു. സംഭവത്തിൽ നിരവധി പേരെ സംശയം ഉണ്ടെന്നും പൊതുജന സുരക്ഷയ്ക്ക് ഒരു അപകടവുമില്ലെന്നും ചൊവ്വാഴ്ച രാത്രി വൈകി മാധ്യമങ്ങളോട് സംസാരിച്ച ഡ്യൂട്ടിയിലെ സീനിയർ ഓഫീസർ ബി സർവാനന്ദൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതിനാൽ പ്രദേശം ഇപ്പോഴും കനത്ത പൊലിസ് സുരക്ഷയിലാണ്.
One person was killed and five others injured in a shooting incident in Toronto, Canada. The shooting occurred on Tuesday night in Lawrence Heights. According to police, a man believed to be around 40 years old died at the scene. Four men and one woman were hospitalized with gunshot injuries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."