ഷോര്‍ട്ട് സര്‍ക്യൂട്ട് വില്ലനായി: വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടലില്‍ കാര്‍ യാത്രികര്‍ രക്ഷപ്പെട്ടു
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ബുധനാഴ്ച രാവിലെ വിഴിഞ്ഞം ഫയർ സ്റ്റേഷന് മുന്നിൽവെച്ചായിരുന്നു സംഭവം. നെയ്യാറ്റിൻകര സ്വദേശികളായ അജയ് കുമാറും കുടുംബവും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്.
കാറിന്റെ എസിയുടെ ഭാഗത്ത് നിന്നാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഓടിയെത്തി ഉടൻ തന്നെ തീ നിയന്ത്രണ വിധേയമാക്കി.
സ്റ്റേഷൻ ഓഫിസർ പ്രമോദിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് ഓഫീസർ സനു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനേഷ്, സന്തോഷ് കുമാർ, പ്രദീപ്, രതീഷ്, സാജൻ, രഹിൽ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. കാറിൽ ഉണ്ടായിരുന്നവരെ വേഗം പുറത്തിറക്കാൻ കഴിഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി.
A car caught fire while driving in Vizhinjam, near the Fire Station, on Wednesday morning. The vehicle, occupied by Ajay Kumar and his family from Neyyattinkara, was engulfed in flames, but the family escaped unhur
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."