സെഞ്ച്വറിക്കുട്ടാ…ചരിത്രത്തിലെ ആദ്യ താരം; ലോകം കീഴടക്കി വിരാട്
റായ്പൂർ: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ സൗത്ത് ആഫ്രിക്കക്ക് 359 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 358 റൺസാണ് നേടിയത്.
വിരാട് കോഹ്‌ലി, റിതുരാജ് ഗെയ്ക്വാദ് എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടൽ പടുത്തുയർത്തിയത്. 93 പന്തിൽ 103 റൺസ് നേടിയാണ് കോഹ്‌ലി വീണ്ടും തിളങ്ങിയത്. 12 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് കോഹ്‌ലിയുടെ തകർപ്പൻ ഇന്നിംഗ്സ്. ഏകദിനത്തിലെ കോഹ്‌ലിയുടെ 53ാം സെഞ്ച്വറിയായിരുന്നു ഇത്.
സൗത്ത് ആഫ്രിക്കക്കെതിരെയുള്ള കോഹ്‌ലിയുടെ പത്താം സെഞ്ച്വറിയായിരുന്നു ഇത്. ഇതോടെ നാല് വ്യത്യസ്ത ടീമുകൾക്കെതിരെ പത്തോ അതിലധികമോ സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ ആദ്യ താരമായും കോഹ്‌ലി മാറി. സൗത്ത് ആഫ്രിക്കക്ക് പുറമെ ഓസ്ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കെതിരെയും കോഹ്‌ലി 10+ സെഞ്ച്വറി നേടി.
മൂന്ന് വ്യത്യസ്ത ടീമുകൾക്കെതിരെ പത്തിലധികം സെഞ്ച്വറികൾ നേടിയ സച്ചിൻ ടെണ്ടുൽക്കർ, റിക്കി പോണ്ടിങ്, കുമാർ സംഗക്കാര എന്നിവരെ മറികടന്നാണ് കോഹ്‌ലി നേട്ടം കൈവരിച്ചത്. സച്ചിൻ(ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക), പോണ്ടിങ്(ഇന്ത്യ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക), കുമാർ സംഗക്കാര(ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്) എന്നീ ടീമുകൾക്കെതിരെയാണ് സെഞ്ച്വറി നേടിയത്.
ഗെയ്ക്വാദ് 83 പന്തിൽ 108 റൺസാണ് നേടിയത്. 12 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ഏകദിനത്തിലെ ഗെയ്ക്വാദിന്റെ ആദ്യ സെഞ്ച്വറിയായിരുന്നു ഇത്. കെഎൽ രാഹുൽ അർദ്ധ സെഞ്ച്വറിയും നേടി ടീമിന് മികച്ച ടോട്ടൽ നൽകുന്നതിൽ നിർണായകമായി. 43 പന്തിൽ പുറത്താവാതെ 66 റൺസ് നേടിയാണ് രാഹുൽ തിളങ്ങിയത്. ആറ് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിംഗ്സ്.
ഇന്ത്യ പ്ലെയിങ് ഇലവൻ
യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ, വിരാട് കോഹ്‌ലി, റുതുരാജ് ഗെയ്ക്‌വാദ്, വാഷിംഗ്‌ടൺ സുന്ദർ, കെ എൽ രാഹുൽ (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ഹർഷിത് റാണ, കാൽദീപ് യാദവ് അർഷ്‌ദീപ് സിംഗ് പ്രസീദ് കൃഷ്‌ണ.
സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവൻ
ക്വിൻ്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), എയ്‌ഡൻ മർക്രം, ടെംബ ബാവുമ (ക്യാപ്റ്റൻ), മാത്യു ബ്രീറ്റ്, ടോണി ഡി സോർസി, ഡെവാൾഡ് ബ്രെവിസ്, മാർക്കോ ജാൻസെൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ, ലുങ്കി എൻഗിഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."