തൃശൂരിൽ സ്കൂളിലെ മേശവലിപ്പിനുള്ളിൽ മൂർഖൻ പാമ്പ്; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തൃശൂർ: കുരിയച്ചിറയിലെ സെന്റ് പോൾസ് പബ്ലിക് സ്കൂളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. മൂന്നാം ക്ലാസിന്റെ സി ഡിവിഷനിലെ മേശവലിപ്പിനുള്ളിൽ പുസ്തകം എടുക്കാൻ ശ്രമിക്കവേയാണ് വിദ്യാർഥികൾ പാമ്പിനെ കണ്ടത്. തലനാരിഴയ്ക്കാണ് കുട്ടികൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ഇന്ന് രാവിലെ നടന്ന സംഭവത്തെ തുടർന്ന് അധ്യാപിക കുട്ടികളെ ഉടൻ ക്ലാസ് മുറിയിൽ നിന്ന് പുറത്തിറക്കി. സ്കൂൾ അധികൃതർ വിവരം വാട്സ്ആപ്പ് വഴി രക്ഷിതാക്കളെ അറിയിച്ചു. പാമ്പിനെ വിദഗ്ധർ പിടികൂടി നീക്കം ചെയ്ത ശേഷമാണ് കുട്ടികളെ വീണ്ടും ക്ലാസിൽ പ്രവേശിപ്പിച്ചത്.
മേശവലിപ്പിനുള്ളിൽ പാമ്പ് എങ്ങനെ എത്തിയെന്ന് വ്യക്തമല്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.
A venomous snake was discovered inside a desk at a school in Thrissur, causing alarm. Fortunately, the children escaped unharmed, narrowly avoiding a dangerous situation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."